Stranded Workers Action Network (SWAN) നടത്തിയ സര്‍വ്വേയിലെ കോവിഡ്-19 ലോക്ക്ഡൌണിന് ശേഷമുള്ള രണ്ട് മാസം 80% കുടിയേറ്റത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ കൊടുക്കുന്ന റേഷന്‍ കിട്ടുന്നില്ല. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തില്‍ അവരിലെ ഭക്ഷ്യ പ്രശ്നത്തെ വ്യക്തമാക്കുന്നതാണ് അക്കാര്യം. രാജ്യം മൊത്തമുള്ള 5,911 കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് മെയ് 15 ജൂണ്‍ 1, 2020 വരെ SWAN ന് കിട്ടിയ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലാണ് ഈ ഫലം.
സ്വന്തം വീടുകളേക്ക് പോയ ആളുകളില്‍ 44% പേര് ബസും, 39% പേര്‍ Shramik സ്പെഷ്യലും ഉപയോഗിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു. 11% പേര്‍ ട്രക്കുകളും, ലോറികളും മറ്റ് രീതികളും ഉപയോഗിച്ചു. 6% പേര്‍ കാല്‍നടയായി ആണ് യാത്ര നടത്തിയത്. ഏപ്രില്‍ 29 ന് ശേഷം ആഭ്യന്തരവകുപ്പ് 7 വ്യത്യസ്ഥ യാത്ര ഉത്തരവുകള്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് വേണ്ടി ഇറക്കിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ നടപടികള്‍ “കൂടുതല്‍ അലങ്കോലവും നാശവും മരണങ്ങളും സൃഷ്ടിച്ച അസ്‌പഷ്‌ടതയുള്ള ഉത്തരവുകളുടെ കുരുക്കുവഴി” എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
— സ്രോതസ്സ് downtoearth.org.in | 05 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.