സര്‍ക്കാര്‍ കടവും കോവിഡ്-19 – എന്തുകൊണ്ടാണ് ഭയക്കേണ്ട കാര്യമില്ലാത്തത്

സര്‍ക്കാര്‍ ചിലവ് വര്‍ദ്ധിപ്പിക്കുന്നത് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടം വര്‍ദ്ധിപ്പിക്കും. എന്നാല്‍ നല്ല കാരണങ്ങളാല്‍ അത്തരം അവസ്ഥയെ ഭയക്കേണ്ട കാര്യമില്ല. അതുപോലെ ചിലവ് ചുരുക്കലിനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുകയും വേണം. വീണ്ടെടുപ്പിനെ ശക്തമാക്കാനും ഗുണമേന്മയുള്ള തൊഴില്‍, സുസ്ഥിര വ്യവസായങ്ങള്‍, സാമ്പത്തികവും സാമൂഹ്യവുമായ അസമത്വം ഇല്ലാതാക്കല്‍ എന്നിവയെ പിന്‍തുണക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനര്‍രൂപീകരിക്കുന്നതിനും ആകണം ശ്രദ്ധ.

കോവിഡ്-19 പ്രതിസന്ധി ലോകം മൊത്തമുള്ള സര്‍ക്കാരുകളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ആണ് തുടക്കംകുറിച്ചത്. അത് സര്‍ക്കാരുകളുടെ കടം വളരേറെ വര്‍ദ്ധിപ്പിച്ചു. ചിലവാക്കലും കടംവാങ്ങലും വര്‍ദ്ധിപ്പിച്ചും സര്‍ക്കാരുകള്‍ ജീവസംരക്ഷണം സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കുകയും അതേ സമയം കൂടിയ തൊഴിലില്ലായ്മയും ബിസിനസ് രംഗം സ്തംഭിച്ചതിനാലും കാരണം കുറവ് നികുതി ശേഖരിക്കുകയും ചെയ്യുന്നതിനാല്‍ അതില്‍ അത്ഭുതമില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ വായ്പയെടുക്കല്‍ ഏപ്രില്‍ 2020 ന് £6200 കോടി പൌണ്ടിലേക്ക് എത്തി. രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1993 മുതലുള്ള കാലത്ത് ഏറ്റവും കൂടുതല്‍ മാസ വര്‍ദ്ധനവാണിത്. അതിന്റെ ഫലമായി വായ്പ-GDP അനുപാതം 2020/21 കാലത്ത് 81% ല്‍ നിന്ന് 112% ലേക്ക് വര്‍ദ്ധിക്കുമെന്ന് ട്രഷറിയുടെ Office for Budget Responsibility (OBR) പ്രവചിക്കുന്നു. 3 മാസ ലോക്ക്ഡൌണില്‍ അത് 120% ഉം 6 മാസത്തെ ലോക്ക്ഡൌണില്‍ 140% ആകും എന്ന് Institute for Public Policy Research (IPPR) ന്റെ അടുത്തകാലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന സര്‍ക്കാര്‍ കടം എന്തുകൊണ്ട് പ്രശ്നമാകില്ല എന്നതിന് ധാരാളം കാരണങ്ങളുണ്ട്. ആദ്യമായി ചരിത്രപരമായ വീക്ഷണം. ബ്രിട്ടണ്‍ ഉയര്‍ന്ന നിലയിലെ ദേശീയ കടം സ്ഥിരമായി നിലനിര്‍ത്തിയിരുന്നു. 1946 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കടം GDPയുടെ അടിസ്ഥാനത്തില്‍ 250% ആയിരുന്നു. അതില്‍ കൂടുതലും യുദ്ധത്തിന് ശേഷമുള്ള ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടിയായിരുന്നു. പിന്നീടുള്ള 30 വര്‍ഷങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും, സുസ്ഥിതിയും നിലനിര്‍ത്തുന്നതില്‍ കടം വളരേറെ ഉപയോഗപ്രദമായിരുന്നു. ഉയര്‍ന്ന വളര്‍ച്ച, താഴ്ന്ന തൊഴിലില്ലായ്മ, അടക്കമുള്ള പണപ്പെരുപ്പം എന്നിവകൊണ്ട് കടത്തിന്റെ ഭാരം സാവധാനം ഇല്ലാതായി.

രണ്ടാമതായി, ഉര്‍ന്ന സര്‍ക്കാര്‍ കടം-GDP അനുപാതം നിക്ഷേപകരെ ഭയപ്പെടുത്തും എന്ന് തെറ്റാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ ചിലവ് ചുരുക്കലിന് പറഞ്ഞ ന്യായം കടം-GDP അനുപാതം 90% ആയി എന്നതാണ്. അതിന് ശേഷം അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. സര്‍ക്കാര്‍ കടം വാങ്ങി കൂടുതല്‍ ചിലവാക്കുമ്പോള്‍ ധനകാര്യ കമ്പോളത്തില്‍ അവര്‍ കടം വില്‍ക്കുന്നു. ‘gilts’ എന്നാണ് അതിനെ അറിയപ്പെടുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ കൂടുന്ന വായ്പ നിലക്ക് അതീതമായി gilts ന് വലിയ ആവശ്യകതയാണുള്ളത്. കാരണം നിക്ഷേപകര്‍ ഇതിനെ ദീര്‍ഘ കാലത്തെ സുരക്ഷിതമായ ആസ്തിയായി കണക്കാക്കുന്നു. ഈ ഉയര്‍ന്ന ആവശ്യകത gilts ന്റെ പലിശ നിരക്ക് ചരിത്രത്തിലേക്കും ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. ഉദാഹരണത്തിന് സര്‍ക്കാരിന് വേണ്ടി കടം വില്‍ക്കുന്ന UK Debt Management Office അടുത്തകാലത്ത് £3.8 ശതകോടി പൌണ്ടിന്റെ gilts ഒരു negative yield ല്‍ വിറ്റു. അതായത് ഈ gilts കിട്ടിയ നിക്ഷേപകര്‍ക്ക് അവരുടെ ആദ്യ നിക്ഷേപത്തിനെക്കാള്‍ കുറവേ ലഭിക്കൂ. വേറൊരു രീതിയില്‍ പറഞ്ഞാല്‍ നിക്ഷേപകര്‍ സര്‍ക്കാരിന് പണം അടച്ചാണ് സര്‍ക്കാരിനെക്കൊണ്ട് കടം എടുപ്പിക്കുന്നത്. ഉയര്‍ന്ന വായ്പ നില നിക്ഷേപകരെ ഭയപ്പെടുത്തി അകറ്റും എന്ന ചിലവ് ചുരുക്കല്‍ വാദത്തെ വ്യക്തമായി തെറ്റാണെന്ന് തെളിയിക്കുന്നതാണിത്.

മൂന്നാമതായി, സര്‍ക്കാര്‍ കടത്തിന്റെ സുസ്ഥിരത, കടത്തിന്റെ സ്വഭാവത്തെ പോലെ ആരാണ് അതിന്റെ ഉടമസ്ഥന്‍, എത്രയാണ് തുക എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ഭാഗ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടത്തിന്റെ നാലിലൊന്ന് ബ്രിട്ടിഷ് സര്‍ക്കാരിനോട് തന്നെയാണ്. Bank of England സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അത് പാര്‍ളമെന്റ് ഇറക്കിയ ഒരു mandate പ്രകാരം ബ്രിട്ടീഷ്‍ സര്‍ക്കാരിന്റെ ഒരു സ്ഥാപനമായതുകൊണ്ടാണ് അങ്ങനെ. 2009 ന് ശേഷം സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും ബോണ്ടുകള്‍ വാങ്ങാനായി പുതിയ പണം നിര്‍മ്മിക്കുന്ന quantitative easing (QE) നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു Bank of England. കൊറോണവൈറസ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം £20000 കോടി പൌണ്ടായി QE വര്‍ദ്ധിപ്പിച്ചു. അങ്ങനെ മാര്‍ച്ച് 2020 ന് വാങ്ങിയ സര്‍ക്കാര്‍ ബോണ്ടുകളുടെ മൊത്തം മൂല്യം £64600 കോടി പൌണ്ടായി. QE ചരിത്രപരമായി മോശം പാര്‍ശ്വ ഫലവും കാര്യക്ഷമതയില്ലാത്തതും ആയ ഉത്തേജന ഉപകരണമാണെങ്കിലും ഇപ്പോള്‍ അത് സര്‍ക്കാര്‍ ചിലവ് നടത്താനായി ഉപയോഗിക്കുന്നു. gilts ന്റെ ആവശ്യകത അത് ഉയര്‍ത്തുന്നതിനാല്‍ സര്‍ക്കാര്‍ കടത്തിന്റെ effective പലിശ നിരക്ക് കുറക്കാന്‍ കഴിയുന്നു.

അതിനേക്കാളേറെ സര്‍ക്കാര്‍ ചിലവാക്കുന്നത് കടം എടുത്തോ നികുതി വര്‍ദ്ധിപ്പിച്ചോ ആണ് എന്നത് ഒരു മിഥ്യാബോധം ആണ്. മുമ്പ് പറഞ്ഞത് പോലെ Bank of England ന് പണം നിര്‍മ്മിക്കാനുള്ള കഴിവുണ്ട്. ആ പണം നേരിട്ട് സര്‍ക്കാരിന് കൊടുക്കാനും കഴിവുണ്ട്. ഉദാഹരണത്തിന് Ways and Means Facility എന്ന സര്‍ക്കാരിന്റെ overdraft സൌകര്യം അതിന് നീട്ടാം. അങ്ങനെ ചെയ്യും എന്ന് അവര്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ബോണ്ട് കമ്പോളത്തിലൂടെ കടം എടുക്കുന്നതിന് പകരം ഇത്തരത്തിലുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാട് വഴി സര്‍ക്കാരിന് നേരിട്ട് ചിലവാക്കാന്‍ കഴിയും. ഇപ്പോള്‍ അത് പരിമിതവും താല്‍ക്കാലികവും ആണ്. എന്നാല്‍ അത് കടം എടുക്കാതെ സര്‍ക്കാരിന്റെ ചിലവാക്കലിന് ഉപകരിക്കും. അത് തിരിച്ച് വരവിനും സമ്പദ്‌വ്യവസ്ഥക്കുണ്ടായ ദൌര്‍ബല്യത്തെ മറികടക്കുന്നതിലും സര്‍ക്കാരിന് കൂടുതല്‍ വഴക്കം നല്‍കുന്നു. തുടരുന്ന QEയുടെ സന്ദര്‍ഭത്തില്‍ overdraft തിരിച്ചടക്കുന്നത് പൂര്‍ണ്ണമായും രാഷ്ട്രീയമായ തെരെഞ്ഞെടുപ്പാണ് സാങ്കേതിക പ്രശ്നമല്ല.

ആത്യന്തികമായി, വലിയ സര്‍ക്കാര്‍ കടത്തെക്കുറിച്ചുള്ള ഭയം അടിസ്ഥാനരഹിതമായതാണ്. അത് കാരണം ചിലവ്ചുരുക്കലിലേക്ക് തിരകെ പോകണമെന്ന് ആവശ്യപ്പെടുന്നവരെ വെല്ലുവിളിക്കണം. ചിലവ്ചുരുക്കലിന്റെ കഴിഞ്ഞ ദശാബ്ദം നമ്മുടെ സാമ്പത്തിക തിരിച്ചുവരവിനെ തടസപ്പെടുത്തുന്നു എന്ന് മാത്രമല്ല ഉയര്‍ന്ന തോതിലെ ദാരിദ്ര്യവും അസമത്വം ഉണ്ടാകുന്നതിലേക്കും നയിച്ചു. ഭാഗ്യത്തിന് ഇതുവരെ പ്രധാനമന്ത്രിയും ചാന്‍സലറും കര്‍ക്കശമായ ചിലവ് ചുരുക്കലിന്റെ നയങ്ങളിലേക്ക് പോകുന്നതിന്റെ സൂചന ഇതുവരെ നല്‍കിയിട്ടില്ല. പകരം സമ്പദ്‌വ്യവസ്ഥയെ ‘levelling up’ ചെയ്യും എന്നാണ് പറയുന്നത്. ഇത് വിവേകമുള്ളതാണ്. കുടുംബങ്ങളും സ്ഥാപനങ്ങളും മടിക്കുന്നിടത്ത് സമ്പദ്‌വ്യവസ്ഥയെ പിന്‍തുണക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ചിലവാക്കണം. പ്രതിസന്ധിയുടെ ഗൌരവം വെച്ച് Bank of England ന്റെ നേരിട്ടുള്ള monetary financing ചെയ്യാനുള്ള വാഗ്ദാനത്തെ മാറ്റിവെക്കേണ്ട കാര്യമില്ല. പകരം monetary policy toolkit ന്റെ കൂടെ സ്ഥിരമായി കൂട്ടിച്ചേര്‍ക്കേണ്ടതാണ്. അത് വഴി നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തിരികെയെത്തുകയും സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്കരിച്ച് ഗുണമേന്മയുള്ള തൊഴിലുകള്‍, സുസ്ഥിര വ്യവസായങ്ങള്‍ എന്നിവയിലേക്കെത്തുകയും ഒരു ദശാബ്ദമായ സാമ്പത്തിക സാമൂഹ്യ അസമത്വങ്ങളെ വിപരീത ദിശയിലാക്കുകയും ചെയ്യാം.

— സ്രോതസ്സ് positivemoney.org | Danisha Kazi | Jun 2, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )