സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല

നിങ്ങള്‍ ആ നിശബ്ദത കേള്‍ക്കുന്നുണ്ടോ?

അത് നമ്മുടെ രാജ്യത്ത സര്‍ക്കാര്‍ സ്കൂളിന്റെ ഇടനാഴികളില്‍ പ്രതിധ്വനിക്കുന്ന കാലൊച്ചകളുടെ അഭാവം ആണ്. mute ചെയ്യപ്പെട്ട ഭൌതിക സാന്നിദ്ധ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ നിറയുന്ന virtual space ലെ പഠിപ്പിക്കലിന്റെ നിശബ്ദതയാണത്. Zoom ഓ Google ഓ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളില്‍ കയറാന്‍ കഴിയാതെ ഇപ്പോള്‍ ഇല്ലാതായവരുടെ അടിച്ചമര്‍ത്തപ്പെട്ട നിശബ്ദതയാണത്.

താങ്ങാനാകുന്ന വീടുകള്‍, ആരോഗ്യ സേവനം, തുല്യമായ funding ലഭ്യത, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിഭവങ്ങള്‍ എന്നിവക്കായി യാചിച്ച് കൊണ്ട് കഴി‍ഞ്ഞ വര്‍ഷം ഞങ്ങള്‍ ക്ലാസ് മുറികളില്‍ നിന്ന് റോഡുകളിലേക്ക് ഇറങ്ങിയപ്പോള്‍ രാജ്യം മൊത്തമുള്ള അദ്ധ്യാപകരുടെ ഉച്ചത്തിലുള്ള അപേക്ഷകള്‍ ചിലപ്പോള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അല്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ രാജ്യത്തെ സ്കൂള്‍ കെട്ടിടങ്ങളില്‍ സുരക്ഷിതത്വം കൊണ്ടുവരണമെന്നും തോക്ക് അക്രമം അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നിരത്തുകളിലേക്കും വാര്‍ത്തകളിലേക്കും ഓടിവന്ന പേടിച്ച കുട്ടികളുടെ വികാരാധീനമായ നിലവിളികള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇപ്പോള്‍ ഇനി കേള്‍ക്കാനായി ഒന്നും അവശേഷിക്കുന്നില്ല.

വളരേധികമുള്ള കഷ്ടപ്പാടിന്റെ ശബ്ദത്തെ അടിച്ചമർത്തുന്ന ബധിരമാക്കുന്ന നിശബ്ദതയാണ് ഇന്ന് നമുക്ക് അവശേഷിക്കുന്നത്. കോവിഡ്-19 ന്റെ പൊതുജനാരോഗ്യം, മാനസികാരോഗ്യം, സാമ്പത്തിക പ്രതിസന്ധി തുറന്നത് ഉള്ളതിന്റെ ദുർബലത വെളിപ്പെടുത്തി. അര നൂറ്റാണ്ടുകളായ ധനസഹായമില്ലായ്മ, യഥാര്‍ത്ഥ പഠനത്തിന് പകരം പരീക്ഷകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ലക്ഷ്യമില്ലാത്ത കരിക്കുലം നയങ്ങള്‍, നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ സംരക്ഷിക്കുന്നതിന് പകരം ചിലവ് ചുരുക്കലിന് ആഭിമുഖ്യം കൊടുക്കുന്ന സാമൂഹ്യ നയങ്ങള്‍ എന്നിവയാല്‍ നമ്മുടെ ഏറ്റവും വിലപ്പെട്ട ആസ്തിയെ — നമ്മുടെ കുട്ടികള്‍ — ഇതിനകം തന്നെ ചുട്ടെരിച്ചു. ധാരാളം അദ്ധ്യാപകര്‍ കുടുംബങ്ങളുമായി അകറ്റപ്പെട്ടതോ ഒറ്റപ്പെട്ടതോ പൂട്ടപ്പെട്ടതോ ആണ്. നമ്മുടെ സാമീപ്യത്തിന്റെ ബന്ധം തകര്‍ക്കപ്പെട്ടു. നാം ശൂന്യതയിലേക്ക് തുറിച്ച് നോക്കാനായി നിര്‍ബന്ധിതമായി. നിശബ്ദതയുടെ അഗാധതയില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും പരിപാലിക്കാനും വേണ്ടി പരതുന്നു. വ്യവസ്ഥ തര്‍ന്നു. സാമ്രാജ്യത്തിന് ഒരു തുണിയും ഇല്ല.

ധാരാളം ആഴ്ചകള്‍ക്ക് മുമ്പ് ഒറിഗണിലെ പോര്‍ട്ട്‌ലാന്റിന് പുറത്തുള്ള ഒരു പൊതു ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു ഞാന്‍. വൈറസ് വരുന്നതിന് മുമ്പ് ഞാന്‍ പെയ്‌ന്റിങ്, ചിത്രരചന, സിറാമിക്സ്, സിനിമയെടുക്കല്‍ എന്നിവ മൂന്ന് വ്യത്യസ്ഥ സ്റ്റുഡിയോ ക്ലാസ് മുറികളില്‍ പഠിപ്പിച്ചിരുന്നു. വൈവിദ്ധ്യമുള്ള സാമ്പത്തിക, നരവംശപരമായ, വംശീയ, മതപരമായ, ഭാഷാപരമായ രാജിയിലെ കുട്ടികള്‍ തോളോടുതോള്‍ ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറഞ്ഞ് ദിനം തോറും വര്‍ഷം തോറും സൃഷ്ടികള്‍ ചെയ്തിരുന്നു. സംഗീതം ആലപിച്ചു. ഞങ്ങള്‍ സംസാരിച്ചു.

ചില ദിവസങ്ങളില്‍ ക്ലാസുകള്‍ കോലാഹലവും കുഴപ്പം നിറഞ്ഞതും ആവും. മറ്റ് ദിവസങ്ങളില്‍ ശാന്തവും സൃഷ്ടിപരവും ആയിരിക്കും. ആ സ്ഥലങ്ങളില്‍ ഞങ്ങള്‍ ബന്ധം ഉണ്ടാക്കാനായും സജീവമായ സമൂഹങ്ങളെ വാര്‍ത്തെടുക്കുന്നതിലും ഏറ്റവും നല്ല ശ്രമം നടത്തി. നാം പങ്കുവെച്ച ഭൌതിക സ്ഥലം ആയിരുന്നു ശരിക്കും നമ്മേ ഒന്നിപ്പിച്ചത് എന്നത് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. പൊതു വിദ്യാഭ്യാസ വ്യവസ്ഥ എന്ന തകര്‍ന്ന കാറിന്റെ ഭാഗങ്ങളെ ചേര്‍ത്തൊട്ടിച്ച duct tape ആയിരുന്നു ആ ക്ലാസ് മുറികള്‍.

ഇപ്പോള്‍ അത് ഇതിലും കൂടുതല്‍ വ്യക്തമാകാനില്ല: സാധാരണയുള്ള പരിഹാരങ്ങളുമായി നമ്മുടെ വര്‍ത്തമാന, ഭാവി കാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും പോകുന്നില്ല. നിരാശ നമ്മെ സര്‍ഗ്ഗശക്തി ഇല്ലാതെ ഉപേക്ഷിക്കുമ്പോള്‍, പഴയ ഉത്തരങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍, അസമത്വം inequity നിലനിറുത്തുകയും കട്ടിയാക്കുകയും ചെയ്യുമ്പോള്‍ ഇതിന്റെ ശരിക്കുള്ള അവസരങ്ങള്‍ നഷ്ടമാകുന്നു. ഭാവനയില്ലാതെ നിരാശ നമ്മേ വിട്ട് മാറുകയും, പഴയ ഉത്തരങ്ങളോട് പറ്റിപ്പിടിച്ച് നിന്ന്, അസമത്വത്തെ നിലനിറുത്തുകയും ശക്തമാക്കുകയും ചെയ്യുന്ന വ്യവസ്ഥകളെ പിന്‍തുണക്കാനായി പിടിച്ച് വലിക്കുകയും ചെയ്യുമ്പോള്‍ ഈ സന്തോഷമില്ലാത്ത നിമിഷത്തില്‍ യഥാര്‍ത്ഥ അവസരം നഷ്ടമാക്കി എന്നതാണ് അതിന്റെ അര്‍ത്ഥം. കോവിഡ്-19 അടച്ചുപൂട്ടല്‍ എന്ന “മഹത്തായ നിര്‍ത്തല്‍” ശൂന്യതയിലേക്ക് തുറിച്ച് നോക്കാന്‍ നമ്മേ അനുവദിച്ചു. കൂടുതലും ഉന്നതകര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ശേഷിക്കുന്ന കുട്ടികളേയും കുടുംബങ്ങളേയും ബാക്കിവന്നതിന്റെ അപ്പക്കഷണങ്ങള്‍ ശേഖരിക്കാനായി വിടുന്ന സമൂഹത്തിന്റെ ഭാരത്തെ എങ്ങനെയാണ് സ്കൂളുകള്‍ ദീര്‍ഘകാലമായി താങ്ങിനിര്‍ത്തിയത്എന്ന് കൂടുതല്‍ വ്യക്തതയോടെ കാണാന്‍ അതിനാല്‍ കഴിഞ്ഞു.

വീട്ടിലിരുന്നുള്ള പഠനത്തിന്റെ വിശേഷാനുകൂല്യം

സ്വന്തം കുട്ടികള്‍ക്ക് വേണ്ടി“വീട്ടിലെ സ്കൂളുമായി” രക്ഷകര്‍ത്താക്കള്‍ കഷ്ടപ്പെടുന്ന രാജ്യം മൊത്തം സ്കൂളുകള്‍ അടച്ച് കഴിഞ്ഞുള്ള ആദ്യ ആഴ്ചകള്‍ ഇന്റര്‍നെറ്റില്‍ നിറയെ മീമുകളും, ബഹളം വെക്കലും, ട്വീറ്റുകളും, ശക്തമായ ഭാഷയിലെഴുതിയ സ്കൂള്‍ അധികാരികളുടെ ഇമെയിലുകളും പറന്നു നടന്നു. ആ സമയത്തിന്റെ നിരാശപ്പെടുത്തലിനെ പ്രകടിപ്പിക്കുന്നതായിരുന്നു അത്. വീട്ടില്‍ ഒറ്റപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ യുക്തിപരമായ ഒരു ഫാക്സ് കൊടുക്കാന്‍ ശ്രമിക്കുന്ന രക്ഷകര്‍ത്താക്കളുടെ ഭ്രാന്തന്‍ പരിശോധനകളുടേയും ദുരിതത്തിന്റേയും ചിരിച്ച് പോകുന്ന കഥകള്‍ അവ പങ്കുവെച്ചു. അതേ സമയം അവര്‍ മഹാമാരിയുടെ ഭൂതത്തിന് കീഴെ മുഴുവന്‍ സമയം ജോലിചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു.

ടെലിവിഷന്‍ പ്രൊഡ്യൂസറും എഴുത്തുകാരിയും ആയ Shonda Rimes പറഞ്ഞു, “ഒരു 6 വയസുകാരനേയും 8 വയസുകാരനേയും ഒരു മണിക്കൂര്‍ 11 മിനിട്ട് നേരം വീട്ടിലിരുത്തി പഠിപ്പിച്ചു. അദ്ധ്യാപകര്‍ക്ക് നൂറുകോടി ഡോളര്‍ വര്‍ഷത്തിലോ ആഴ്ചയിലോ കൊടുത്താലും നഷ്ടമില്ല.” കൊറോണവൈറസിന്റെ കാലത്ത് കുട്ടികളുള്ള വീട്ടിലെ യാഥാര്‍ത്ഥ്യത്തിന്റെ വിവരക്കേടിനെ ഒളിപ്പിച്ചുവെച്ചിരിക്കുന്നതാണ് Rimes ന്റെ അഭിപ്രായം. അവരുടെ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് ചിരിവന്നു. അവരോട് സാഹോദര്യത്തോടു തന്നെയാണ്. കൂടുതല്‍ നിരാശപ്പെട്ട, പ്രതിരോധിക്കുന്ന വീട്ടിലെ മൂന്നാം ക്ലാസുകാരന്റെ “വിദ്യാഭ്യാസത്തെ” മേല്‍നോട്ടം നടത്തുന്നതില്‍ അദ്ധ്യാപികയായിട്ടു കൂടി ഞാനും ശ്രമിക്കുകയും പരാജയപ്പെടുകയുമാണ്.

ആരോഗ്യമുള്ള, ധാരാളം ആഹാരം നിറച്ച അലമാരകളുള്ള, അടക്കാവുന്ന വാതിലുകളുള്ള നിശബ്ദമായ മുറികളുള്ള, നല്ല ഇന്റര്‍നെറ്റ് ലഭ്യതയുള്ള, വീട്ടിലെ അംഗത്തോടുപോലും പങ്കുവെക്കാനായി ആവശ്യത്തിന് Wi-Fi-ഉപകരണങ്ങളുള്ള പ്രത്യേകാനുകൂല്യത്തിന്റെ നിലവറകളില്‍ കഴിയുന്ന നമ്മുടെ ക്വാറന്റീന്‍ ജീവിതം വെല്ലുവിളിയാണെങ്കിലും അസാദ്ധ്യമായതല്ല. നമ്മുടെ ദൈനംദിന നിരാശ നമ്മുടെ ആ പ്രത്യേകാനുകൂല്യത്തിന്റെ ഒരു വ്യവഹാരം ആണ്. അവയില്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്ക്, അതിന്റെ അരുകില്‍ കഴിയുന്നര്‍ക്ക് വീട്ടിലെ വിദ്യാഭ്യാസം തകര്‍ച്ചയുണ്ടാക്കുന്ന മറ്റൊരു വിലങ്ങുതടിയാണ്. ആഹാരം, തൊഴില്‍, പാര്‍പ്പിടം എന്നീ ലളിതമായ കാര്യങ്ങള്‍ പോലും ഉറപ്പാക്കാനാകാത്തപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ നിങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനാകും?

സ്കൂള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികളോടിടപെടാനുള്ള virtual പഠന വിഭവങ്ങള്‍ക്കും ഓണ്‍ലൈന്‍ കരിക്കുലത്തിനും വേണ്ടി ക്ഷീണിച്ച രക്ഷകര്‍ത്താക്കള്‍ സ്കൂള്‍ ജില്ലകളേയും, അദ്ധ്യാപകരേയും, ഉദ്യോഗസ്ഥരേയും ഇന്റര്‍നെറ്റില്‍ ചീത്തപറയുന്നു. സര്‍ക്കാര്‍ സ്കൂള്‍ ഉദ്യോഗസ്ഥര്‍ (കുറഞ്ഞത് എന്റെ ലോകത്തെ) അതിലും വലിയ ഉടനുണ്ടാകുന്ന ഭീഷണിയെ കൈകാര്യം ചെയ്യുന്നതില്‍ കഷ്ടപ്പെടുകയാണ്. പട്ടിണിയിലാകുന്ന കുട്ടികള്‍ ആണ് അത്. മഹാമാരി തുറന്ന് വ്യക്തമാക്കിയത്, സ്കൂള്‍ നല്‍കുന്ന ഏറ്റവും അടിസ്ഥാനവും അടിയന്തരവും ആയ സേവനം ധാരാളം കുട്ടികള്‍ക്ക് ആഹാരം കൊടുക്കുക എന്നതാണ്.

നമ്മുടെ ഏറ്റവും ദുര്‍ബലരായ കുട്ടികള്‍ക്കുള്ള ഏറ്റവും മോശമായതും ഏറ്റവും പെട്ടെന്നുള്ളതുമായ ഭീഷണി തുടര്‍ന്നും പട്ടിണിയാണ്. സ്കൂളുകള്‍ അടച്ചിട്ടാല്‍ നമ്മുടെ രാജ്യത്തെ കുട്ടികളെ തീറ്റിപ്പോറ്റുന്ന നിര്‍ണ്ണായക വ്യവസ്ഥയും അടഞ്ഞുപോകും. SNAP (the food stamp program) ന് പുറമേ National School Lunch Program ആണ് ഈ രാജ്യത്തെ ഏറ്റവും വലിയ പട്ടിണി വിരുദ്ധ പദ്ധതി. 2.97 കോടി കുട്ടികള്‍ക്ക് സ്കൂള്‍ ദിനങ്ങളില്‍ അത് ആഹാരം കൊടുക്കുന്നു. അത് കൂടാതെ ഒരു 1.47 കോടി കുട്ടികള്‍ക്ക് School Breakfast Program വഴി ആഹാരം കൊടുക്കുന്നു. Child and Adult Care Food Program വഴി 61 ലക്ഷം കുട്ടികള്‍ക്ക് ആഹാരം കൊടുക്കുന്നു. ക്ലാസ് മുറികളില്‍ അദ്ധ്യാപകര്‍ നല്‍കുന്ന അനൌപചാരികമായ ആഹാര വിതരണ വ്യവസ്ഥയെ ഈ സംഖ്യകളില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. അദ്ധ്യാപകര്‍ പ്രതിവര്‍ഷം ശരാശരി 300 ഡോളര്‍ വരെ സ്വന്തം പണം കുട്ടികള്‍ക്ക് ആഹാരം കൊടുക്കാനായി ചിലവാക്കുന്നുണ്ട്.

അതുകൊണ്ട് കോവിഡ്-19 സ്കൂളുകള്‍ അടപ്പിച്ചപ്പോള്‍ സ്കൂള്‍ അധികാരികള്‍, അദ്ധ്യാപകര്‍, ക്യാന്റീന്‍ ജോലിക്കാര്‍, ബസ് ഡ്രൈവര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം രാജ്യം മൊത്തം സംഘടിച്ച് ഈ കുട്ടികള്‍ക്ക് ആഹാരം എത്തിക്കാനായി പ്രവര്‍ത്തിച്ചതില്‍ അത്ഭുതമൊന്നുമില്ല. ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും ആഹാരം ലഭ്യമാക്കാന്‍ ഞാന്‍ പഠിപ്പിക്കുന്ന Beaverton വിദ്യാഭ്യാസ ജില്ല വേഗം തന്നെ “Grab and Go” curbside ഭക്ഷണവിതരണ പദ്ധതി നടപ്പാക്കി. സാമ്പത്തിക സ്ഥിതി മഹാ മാന്ദ്യത്തിന്റെ നിലയിലെ ദുരിതങ്ങളിലേക്ക് പോകുകയാണ്. ഇതിനെ 2020 ലെ കുപ്രസിദ്ധമായ ബ്രഡ് വരിയായി കാണാം. ഈ സമയത്ത് അത് കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മാത്രം (ചിലപ്പോള്‍ അവരുടെ കുടുംബത്തിനും).

കുട്ടികള്‍ക്ക് ആഹാരം കൊടുക്കുന്നതിന്റെ ഉത്തരവാദിത്തം മാത്രമല്ല ഉടനെയുള്ള വ്യാകുലത. സാധാരണ ഈ കുട്ടികള്‍ട് പ്രതികരിക്കുന്നതിലെ ആദ്യ നിരയാണ് സ്കൂളിലെ മുതിര്‍ന്നവര്‍. ഞങ്ങള്‍ അവരുടെ moods നിരീക്ഷിച്ചു. അവര്‍ക്ക് പറയാനുള്ളത് കേട്ടു. കുട്ടികള്‍ മാനസികമായി കഷ്ടപ്പെടുമ്പോള്‍, ആപത്തിലോ സുരക്ഷിതമല്ലാത്ത സ്ഥിതിയിലോ ഒരു കുട്ടി ജീവിക്കുന്നു എന്ന് സംശയിച്ചാല്‍ ഇടപെടണം.

നാം നമ്മുടെ ക്ലാസ് മുറികള്‍ ഉപേക്ഷിച്ച ആദ്യ ആഴ്ചകളില്‍ ഒറിഗണിലെ ശിശു പീഡന ഹോട്ട് ലൈലേക്കുള്ള വിളികള്‍ പകുതിയായി. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കുറവ് റിപ്പോര്‍ട്ട് ചെയ്തു. വിളികളിലെ കുറവ് പേടിപ്പിക്കുന്ന ഫലമാണുണ്ടാക്കിയത്. സാമ്പത്തിക അസ്ഥിരതയും സാമൂഹ്യ ഒറ്റപ്പെടലും വര്‍ദ്ധിക്കുന്നതിനോടൊപ്പം നിസംശയം ബാലപീഡനത്തിന്റെ വര്‍ദ്ധനവ് ആസന്നമായതാണ്. അദ്ധ്യാപകര്‍, counselors, സ്കൂള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് നിരീക്ഷിക്കാനും തുറന്ന് ആശയവിനിമയം നടത്താനും കഴിയാതെയായി. അവഗണയോ പീഡനമോ കൂടുതലും കണ്ടെത്തപ്പെടാതെയോ റിപ്പോര്‍ട്ട് ചെയ്യാതെയോ പോകുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന സാധാരണ സഹായം പോലും നമ്മുടെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ വലിയ ഒരു തടസമായി. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ തന്നെ വിഷാദരോഗവും ആകാംഷയും അപകടസാദ്ധ്യത തോതില്‍ സഹിക്കുകയാണ്. അവരെ അവരുടെ കൂട്ടുകാര്‍, സഹപാഠികള്‍, mentors, caregivers, അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് അവരെ ഒറ്റപ്പെടുത്തുന്നത് അവരുടെ മാനസികാരോഗ്യ വെല്ലുവിളികളെ വര്‍ദ്ധിപ്പിക്കുകയേയുള്ളു.

ഡിജിറ്റല്‍ വിടവ് അടക്കാനുള്ള ശ്രമം

സര്‍ക്കാരിന്റെ ഫെഡറല്‍, സംസ്ഥാന തലങ്ങളില്‍ ഉള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുടെ കുറവിന്റെ കൂടെ അദൃശ്യനായ ശത്രുവിന്റെ അയഥാര്‍ത്ഥമായ പ്രകൃതത്തേയും കൂട്ടിച്ചേര്‍ക്കണം. അവസാനം നമ്മുടെ സ്കൂളുകള്‍ നിന്ന് പോരാന്‍ നിര്‍ദ്ദേശം കിട്ടി. അത് മുമ്പേയുള്ള മുന്നറീപ്പില്ലാതെയായിരുന്നു. എന്റെ ക്ലാസ് മുറികളില്‍ പകുതി പൂര്‍ത്തിയായ കളിമണ്ണ് പ്രൊജക്റ്റ് അതിന്റെ മൂടികള്‍ വിതറപ്പെട്ടതായി, അതേ സമയം acrylic ചായത്തോടുള്ള palettes ഉം അപൂര്‍ണ്ണമായ കാന്‍വാസുകളും ഉണങ്ങി ഉപേക്ഷിക്കപ്പെട്ടു ഷെല്‍ഫുകളില്‍ പൊടിപിടിച്ച് കിടക്കുന്നു.

എന്റെ ഉണര്‍ന്നിരിക്കുന്ന സമയത്തെ കേന്ദ്ര ശ്രദ്ധ digital divide ലൂടെ എന്റെ എല്ലാ കുട്ടികളേയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ്. ഞാന്‍ ഫോണ്‍ വിളിക്കുന്നു, ഞാന്‍ സന്ദേശമയക്കുന്നു, ഇമെയില്‍ അയക്കുന്നു, നാം ഓണ്‍ലൈനില്‍ വീണ്ടും വിളിച്ചുകൂട്ടുന്നു എന്ന് എന്റെ ഡിജിറ്റല്‍ ക്ലാസ് റൂമില്‍ ഞാന്‍ പ്രഖ്യാപനം നടത്തി. എന്നിട്ടും Wi-Fi ഓ അവശ്യ ഉപകരണങ്ങളോ ഇല്ലാത്ത വീടുകളില്‍ കുടുങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ശ്രമങ്ങള്‍ ഒന്നും ബാധകമായില്ല.

വിദ്യാര്‍ത്ഥികള്‍ അവരുടെ അലമാരകള്‍ വൃത്തിയാക്കാതെ, വീട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാമായിരുന്ന അവരുടെ സ്കൂള്‍ജോലിയും പുസ്തകങ്ങളും എടുക്കാതെ സ്കൂള്‍ വിട്ട് പോയി. മൂന്ന് വര്‍ഷം മുമ്പ് തന്നെ ഓരോ കുട്ടിക്കും ഞങ്ങളുടെ ജില്ല Chromebook നല്‍കാനുള്ള പദ്ധതി നടപ്പാക്കിയിരുന്നു. ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും കട്ടയും സിമന്റും കൊണ്ടുണ്ടാക്കിയ ക്ലാസ് മുറികളെ virtual ഇടങ്ങളായി മാറ്റുന്നതില്‍ മറികടക്കേണ്ട വലിയ തടസങ്ങളുണ്ടെന്ന് പെട്ടെന്ന് തന്നെ വ്യക്തമായി. ഉദാഹരണത്തിന് മിക്ക കുട്ടികളും അവരുടെ Chromebook പൊട്ടിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തിരുന്നു. ചിലര്‍ക്ക് chargers കാണാതായി. വീട്ടില്‍ Chromebooks ഉള്ളവര്‍ തന്നെ പരിമതമായതോ ഇല്ലാത്തതോ ആയ Wi-Fi ബന്ധമേ ഉണ്ടായിരുന്നുള്ളു.

നമ്മുടെ രാജ്യത്തെ സ്കൂളുകള്‍ അടക്കുന്നതിന് മുമ്പ് അമേരിക്കയിലെ 2.1 കോടി ആളുകള്‍ക്ക് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റില്ല എന്ന് Federal Communications Commission കണക്കാക്കി. Microsoft ശേഖരിച്ച ഡാറ്റ അനുസരിച്ച് ബ്രോഡ്ബാന്റിന് അടുത്ത് ഇന്റര്‍നെറ്റ് വേഗത കിട്ടാത്ത 16.3 കോടി ആളുകളുണ്ട്. രാജ്യത്തെ ജില്ലകള്‍ തോറും mobile hotspots സ്ഥാപിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകരണങ്ങള്‍ കൊടുക്കുകയും ചെയ്യുന്നതിനിടക്ക് എന്നെ പോലുള്ള അദ്ധ്യാപകര്‍ക്ക് ധാര്‍മ്മികത നഷ്ടപ്പെടാന്‍ തുടങ്ങുകയും പുതിയ ഓണ്‍ലൈന്‍ പഠന അനുഭവം നല്‍കാനായി വര്‍ഷങ്ങളായുള്ള ആലോചനയോടെ മഹാ അദ്ധ്വാനം നടത്തി ചെയ്ത കരിക്കുലം ഉപേക്ഷിക്കുകയും ചെയ്തു. തിളങ്ങുന്ന പുതിയ ഡിജിറ്റല്‍ വിഭവങ്ങള്‍ എത്രത്തോളമുണ്ടായാലും വിദൂരത്ത് വിദ്യാഭ്യാസത്തിന്റെ തുല്യമായ ലഭ്യത നല്‍കാന്‍ നമുക്കൊന്നും ചെയ്യാനില്ല എന്ന അറിവുമായി നാം നമ്മുടെ അയഥാര്‍ത്ഥ ക്ലാസ് മുറികളിലേക്ക് കടന്നു.

ഇത്തരം പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാനായാലും, പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ട സ്ഥലമോ പിന്‍തുണയോ കൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. മോശം അവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി ശാന്തമായ സ്ഥലം കിട്ടാനായി കഷ്ടപ്പെടുന്നു. ജോലിയുള്ള രക്ഷകര്‍ത്താക്കള്‍ക്ക് പെട്ടെന്ന് ചെറിയ കുട്ടികളെ നോക്കേണ്ട ആവശ്യകതയുണ്ടായി.

സാമ്പത്തികമായി മോശം സ്ഥിതിയിലുള്ള ചില കുടുംബങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്തോ, കുട്ടികളുടെ വിദ്യാഭ്യാസം വേണ്ടെന്ന് വെക്കുകയോ ചെയ്തു. English-as-a-second-language, ESL കുട്ടികളില്‍ കൂടുതല്‍ പേരും അതോടൊപ്പം രാജ്യത്തെ അധികം “പഠന പിന്‍തുണ” വേണ്ട 14% മറ്റ് കുട്ടികളും ഇപ്പോള്‍ പ്രശ്നത്തിലാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സങ്കീര്‍ണ്ണമായ വലയിലേക്ക് അവരെ തള്ളിയിട്ടിരിക്കുകയാണ്. വ്യക്തിപരമായ ശ്രദ്ധയോ കുട്ടികള്‍ അവരുടെ അദ്ധ്യാപകരോടൊപ്പമാണോ എന്ന ഇടക്കിടക്കുള്ള പരിശോധനയോ ഇല്ലാത്തതാണ് പുതിയ പഠന മാര്‍ഗ്ഗം.

വിദ്യാര്‍ത്ഥി മുന്നോട്ട് വന്ന് എന്നോട് ചോദ്യം ചോദിക്കുന്നതോ കൂട്ടുകാരോട് സഹായം ചോദിക്കുന്നതോ പോലുള്ള കാര്യങ്ങള്‍ വിര്‍ച്വല്‍ പഠനത്തില്‍ സാദ്ധ്യമല്ല. ഏത് ക്ലാസ് മുറികളിലേയും ദുര്‍ബലതയുടെ ആ ലളിതമായ പ്രവര്‍ത്തി മറ്റൊരു മനുഷ്യനിലേക്ക് ഒരു പാലം നിര്‍മ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. ഇന്ന് അതില്ല. കോവിഡ്-19 അമേരിക്കയില്‍ സ്കൂള്‍ക്കുട്ടികള്‍ക്ക് സഹായം ആവശ്യമായി വരുമ്പോള്‍ അവര്‍ക്ക് മുന്നോട്ട് വരാനും അത് ചോദിക്കാനും കഴിയുന്നില്ല.

കേന്ദ്രബിന്ദുവിന് സമയമായി

ഇന്ന് അടുക്കളയില്‍ നിന്ന്, ആഹാര മുറിയില്‍ നിന്ന്, കിടപ്പുമുറിയില്‍ നിന്ന് ഒക്കെയാണ് ഞാന്‍ പഠിപ്പിക്കുന്നത്. വളരെ കുറച്ച് കുട്ടികളുടെ pixelated മുഖങ്ങളെ ഞാന്‍ തുറിച്ചു നോക്കുന്നു. അവരുടെ വികാരങ്ങളോ ശരീരഭാഷയോ മനസിലാക്കാന്‍ അസാദ്ധ്യമാണ്. ഞാന്‍ അവരെ unmute ചെയ്തിട്ടും മിക്കവരും സംസാരിക്കുന്നില്ല.

ഓരോ ദിവസവും, കുറച്ച് പേര്‍ മാത്രമാണ് ക്ലാസിലേക്ക് എത്തുന്നത്. ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വീഡിയോ ഓഫ് ചെയ്യും. ഞാന്‍ കറുത്ത ചതുരങ്ങളുടെ കടലിനോടാണ് സംസാരിക്കുന്നത്. വെളുത്ത അക്ഷരത്തിലെ വിദ്യാര്‍ത്ഥിയുടെ പേര് മാത്രമാണ് അവര്‍ ക്ലാസിലുണ്ട് എന്ന് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പരിപാടി കുഴപ്പം പിടിച്ചതും വിലക്ഷണമായതും ആയി തോന്നുന്നു. ഞാന്‍ തമാശകള്‍ പറയാനും ബന്ധമുണ്ടാക്കാനും ശ്രമിക്കും. എന്നാല്‍ മുഖത്തോടു മുഖം ഇടപെടുന്നത് പോലുള്ള അടുപ്പം ഓണ്‍ലൈനില്‍ ഉണ്ടാക്കുക അസാദ്ധ്യമാണ്. 25 – 40 കുട്ടുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് ഒരു സമൂഹമാകുന്നതിന്റെ മാജിക്ക് നഷ്ടപ്പെട്ടു.

പ്രഭാതത്തിലെ ഇരുണ്ട മണിക്കൂറുകളില്‍ ഞാന്‍ ഉണരുമ്പോള്‍ തകര്‍ക്കുന്ന ആകാംഷ എന്റെ നെഞ്ചത്ത് അമരുന്നു. എന്റെ മകളുടെ വിദൂര-ക്ലാസ് മുറിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത എല്ലാ മൂന്നാം ക്ലാസുകാരെക്കുറിച്ച് ഞാന്‍ ആലോചിക്കും. എനിക്ക് ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടും. എന്റെ ഇമെയിലിന് മറുപടി അയക്കാത്തവര്‍, അല്ലെങ്കില്‍ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാത്തവര്‍. അവരുടെ മുഖങ്ങള്‍ ഞാന്‍ ഒരിക്കലും ഓണ്‍ലൈനില്‍ കണ്ടിട്ടില്ല. അവര്‍ എവിടെയാണ്? അവര്‍ എങ്ങനെയാണ്? അതറിയാനായി എനിക്ക് ഒരു വഴിയുമില്ല.

നമ്മുടെ ലോകം പഴയതുപോലല്ല. ഈ നിര്‍ത്തല്‍ വളരേറെ കഷ്ടപ്പാടിന് കാരണമായി, ഇനിയും അത് കാരണമാകും. അത് വീക്ഷണം മാറ്റാനുള്ള, കേന്ദ്രബിന്ദു മാറ്റാനുള്ള വാഗ്ദാനം നല്‍കുന്ന ഒരു സമ്മാനവും ആകാം. ചിലപ്പോള്‍ നമ്മുടെ രാജ്യത്തെ പൊതു സ്കൂളുളെ, നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക് ആഹാരവും, മാനസിക ആരോഗ്യ പരിപാലനവും, ഡിജിറ്റല്‍ ബന്ധവും മാത്രം നല്‍കാനുള്ളതായി മാത്രം വിട്ടുകൊടുക്കരുതെന്ന് സമ്മതിക്കാന്‍ കിട്ടിയ ഒരു അപൂര്‍വ്വ സാദ്ധ്യത ആകാം. വിശാലമായ സമൂഹത്തിന്റെ കടമ അതാകണം. ഇന്നത്തെ അമേരിക്കയില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണത്.

നിശബ്ദരായിരിക്കാനുള്ള സമയമല്ല ഇത്. പകരം ശബ്ദമുയര്‍ത്തണം. നമുക്കുള്ള എന്തെങ്കിലും വിശേഷാവകാശം കൊണ്ട്, സമയമോ, പണമോ, ലഭ്യതയോ കൊണ്ട്, വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടണം. നമ്മുടെ അമേരിക്കന്‍ ലോകത്തെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു എന്നതിലും ധാരാളം ആളുകള്‍ക്ക് മനുഷ്യത്വമില്ലാത്ത അത്യധികമായ അസമത്വങ്ങള്‍ നിലനിറുത്തുന്ന വ്യവസ്ഥകളിലും മാറ്റങ്ങള്‍ ആവശ്യപ്പെടണം.

കൊറോണ വൈറസ് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ന്ന അവസ്ഥയിലുള്ള പൊതു വിദ്യാഭ്യാസ സംവിധാനത്തെ പാച്ചൊട്ടിച്ച് കൊണ്ടുപോകുന്നതിന് ഒരു വഴിയും ഇല്ല. നമ്മുടെ നിലവറകളിലേക്ക് പിന്‍വാങ്ങാനും ഉള്ള സമയമല്ല. കുളിമുറി കടലാസും, സാനിറ്റൈസറും ആയി സവിശേഷസ്ഥാനം പൂഴ്ത്തിവെക്കാനുള്ള സമയമല്ല. ഈ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വേണ്ടി ഭീരുത്വത്തോടെ ആവശ്യപ്പെടാനുമുള്ള സമയമല്ല. നമ്മെയെല്ലാം വിഭജിക്കുന്ന ആറടിയുടെ സാമൂഹ്യ അകലം പാലിക്കലിനപ്പുറം എത്തിച്ചേരാനുള്ള സമയമാണ്. ആവശ്യങ്ങളുന്നയിക്കാന്‍ തന്നത്താനെ കഴിയാത്ത ആളുകള്‍ക്ക് വേണ്ടി അവ കൂടുതല്‍ ഉന്നയിക്കണം.

— സ്രോതസ്സ് tomdispatch.com | Belle Chesler | May 10, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )