European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ സഹായം കിട്ടി. Shell, Total പോലുള്ള ഈ കമ്പനികള്‍ ഫോസിലിന്ധന ഉത്പാദനം വളരേറെ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുള്ളവരാണ്. ഒരു കമ്പനി ഒരു പുതിയ ജര്‍മ്മന്‍ കല്‍ക്കരി നിലയം പോലും തുടങ്ങാന്‍ പോകുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.