ലോകത്തിലെ പട്ടിണി ഹോട്സ്പോട്ടുകളില്‍ പട്ടിണി പ്രശ്നത്തെ കോവിഡ്-19 ആഴത്തിലാക്കുകയും ലോകം മൊത്തം പട്ടിണിയുടെ പുതിയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡ്-19 കാരണമുള്ള പട്ടിണി കാരണം പ്രതിദിനം 12,000 പേര് മരിക്കുന്ന സ്ഥിതി എത്തും. രോഗം കാരണം മരിക്കുന്നവരെക്കാള്‍ കൂടുതലായിരിക്കും അത്. അതേ സമയം ഏറ്റവും മുകളിലുള്ള ആളുകള്‍ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഏറ്റവും വലിയ 8 ആഹാര, കുപ്പിവെള്ള കമ്പനികള്‍ അവരുടെ ഓഹരി ഉടമകള്‍ക്ക് $1800 കോടി ഡോളര്‍ ലോകം മൊത്തം മഹാമാരി പടര്‍ന്ന് പിടിക്കുന്ന ജനുവരിക്ക് ശേഷം വിതരണം ചെയ്തു. ആളുകള്‍ പട്ടിണിയിലേക്ക് പോകുന്നത് തടയാനായി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ട തുകയേക്കാള്‍ പത്ത് മടങ്ങാണ് ഈ തുക.
— സ്രോതസ്സ് oxfam.org | 9 Jul 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.