ഒരു വശത്തിന് പകരം രണ്ട് വശത്തുനിന്നും സൌരോര്‍ജ്ജം സ്വീകരിക്കുന്ന ഇരു വശ സൌരോര്‍ജ ഫലകങ്ങളും സൂര്യനെ പിന്‍തുടരാനായി ഒറ്റ axis പിന്‍തുടരല്‍ സംവിധാനവും ഉള്ള സംവിധാനം ഏറ്റവും കുറഞ്ഞ സൌരോര്‍ജ്ജ സംവിധാനമാണെന്ന് Joule എന്ന ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യകളുടെ സങ്കരത്തിന് ഒറ്റ വശമുള്ള സ്ഥിരമായ ഫലകങ്ങളേക്കാള്‍ 35% കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനാകും. അതേ സമയം വൈദ്യുതിയുടെ വില 16% കുറയുകയും ചെയ്യുന്നു. കാലാവസ്ഥാ സ്ഥിതി, സൌരോര്‍ജ്ജ ഫലകങ്ങളുടെ വില, മറ്റ് ഘടകങ്ങള്‍ എന്നിവ മാറിയാലും ഈ ഫലങ്ങള്‍ സ്ഥിരമാണ്.
— സ്രോതസ്സ് sciencedaily.com, cell.com/joule | Jun 3, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.