തങ്ങളുടെ അള്‍ഗോരിഥങ്ങള്‍ ഭിന്നിപ്പുകളെ ശക്തമാക്കുന്നു എന്ന ആഭ്യന്തര മുന്നറീപ്പുകളെ ഫേസ്‌ബുക്ക് അവഗണിക്കുന്നു

ഫേസ്‌ബുക്കിന്റെ platform ഉപയോക്താക്കളിലെ ഭിന്നിപ്പുകളെ ചൂഷണം ചെയ്യുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന ആഭ്യന്തര ഗവേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ആ കണ്ടെത്തലുകളെ അവഗണിക്കുന്നു. ആളുകളെ ഒന്നിച്ച് കൊണ്ടുവരുന്നു എന്ന കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണിത്. Wall Street Journal ല്‍ വന്ന വിശദമായ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ തന്നെ തങ്ങളുടെ platform എന്താണ് അതിന്റെ ഉപയോക്താക്കളോട് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ടും ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തില്ല.

“മനുഷ്യ തലച്ചോറിന്റെ ഭിന്നിപ്പിനോടുള്ള ആകര്‍ണത്തെ ഞങ്ങളുടെ അള്‍ഗോരിഥമുകള്‍ ചൂഷണം ചെയ്യുന്നു,” 2018 ല്‍ കമ്പനിയുടെ നേതാക്കളോട് നടത്തിയ അവതരണത്തില്‍ പ്രഖ്യാപിച്ചു. ഈ പ്രശ്നം “പരിശോധിക്കപ്പെടാതെ വിട്ടാല്‍ ഉപയോക്താവിന്റെ ശ്രദ്ധയും പ്ലാറ്റ്ഫോമില്‍ ചിലവാക്കുന്ന സമയം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമത്തില്‍ കൂടുതല്‍ കൂടുതല്‍ ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ ഉണ്ടാക്കാനായി,” പ്ലാറ്റ്ഫോമിന്റെ വ്യവസ്ഥ ഉപയോക്താക്കളെ പോഷിപ്പിക്കും എന്ന് ഗവേഷണം കൂടുതല്‍ മുന്നറീപ്പ് നല്‍കി.

“ലോകത്തെ ബന്ധിപ്പിക്കുക” എന്ന ലക്ഷ്യവുമായി നടക്കുന്ന സാമൂഹ്യ മാധ്യമ ഭീമന്‍ 2017 ല്‍ ഫേസ്‌ബുക്കിന്റെ മുമ്പത്തെ Chief Product Officer ആയ Chris Cox ന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണ പ്രൊജക്റ്റ് തുടങ്ങി. എങ്ങനെയാണ് അവരുടെ അള്‍ഗോരിഥം ഭിന്നിപ്പിക്കുന്നതും ദോഷകരവുമായ ഉള്ളടക്കത്തെ മോശമാക്കുന്നത് എന്നതായിരുന്നു പഠന വിഷയം. “Common Ground” എന്നായിരുന്നു ആ സംഘത്തിന്റെ പേര്. കമ്പനി മൊത്തം ജോലിക്കാരെ “Integrity Teams” ലേക്ക് നിയോഗിച്ചു. ചില സംഘങ്ങള്‍ വിവിധ ചുറ്റുപാടുള്ളവരെ ഏകോപിപ്പിച്ചു എന്നും മറ്റുള്ളവ തര്‍ക്കവും തെറ്റിധാരണകളും വര്‍ദ്ധിപ്പിച്ചു എന്നും സംഘം കണ്ടെത്തി.

Cox ന്റെ സംഘം കണ്ടെത്തിയ തെളിവുകളെ അവഗണിച്ചുകൊണ്ട് കമ്പനിയുടെ ബോര്‍ഡ്, പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് Joel Kaplan, പ്ലാറ്റ്ഫോമിന്റെ അള്‍ഗോരിഥത്തിലും സമ്മാനത്തിലും മാറ്റം കൊണ്ടുവരാനുള്ള പ്രവര്‍ത്തിയെ തള്ളിക്കളഞ്ഞു.

“ഞങ്ങളിത് പണ്ടുതൊട്ടേ പറയുന്നതാണ്. ഫേസ്‌ബുക്കിനറിയാം അവര്‍ എന്താണ് ചെയ്യുന്നതെന്ന്. അവര്‍ ബോധപൂര്‍വ്വം നാശമുണ്ടാക്കാനായി പ്രവര്‍ത്തിക്കുകയാണ്. പങ്കെടുക്കലും ലാഭവും വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അവര്‍ ഒരിക്കലും തന്നത്താനെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കില്ല” എന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത ശുപാര്‍ശ സംഘമായ Freedom From Google and Facebook പറഞ്ഞു.

— സ്രോതസ്സ് commondreams.org | May 26, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )