വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് ശക്തമായ അടി European Court of Human Rights കൊടുത്തു. ഫ്രാന്‍സിലെ 11 പാലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ ക്രിമിനല്‍ കുറ്റം ചുമത്തലിനെ റദ്ദാക്കിയതാണ് സംഭവം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഈ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം ചുമത്തുന്ന നടപടി European Convention on Human Rights ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ഐകകണ്ഠേനെ കോടതി വിധിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തകനും $8,000 ഡോളര്‍ നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കാനായി ഫ്രഞ്ച് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുകയും പാലസ്തീന്‍കാരോട് അക്രമം നടത്തുകയും ചെയ്യുന്നത് നിര്‍ത്താന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്ന ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധം നടത്തുക (BDS) പ്രസ്ഥാനത്തിന് ഉണര്‍വ്വ് നല്‍കുന്നതാണ് ഈ വിധി.
— സ്രോതസ്സ് electronicintifada.net | 11 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.