2016 ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന് ബര്‍ണി സാന്റേഴ്സ് എന്ന വെള്ളക്കാരന് പാര്‍ട്ടിക്ക് പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങി. അവിടെ അങ്ങനെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്ത്ഥിയാകണമെങ്കിലും പാര്ട്ടിക്കാര് നടത്തുന്ന തെരഞ്ഞെടുപ്പുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരയറാതെ കടുത്ത ദുരിതം അനുഭവിക്കുന്നവരാണ് അന്നും ഇപ്പോഴും അമേരിക്കയിലെ സാധാരണ ജനം. അവരിലേക്ക് ജനാധിപത്യപരമായ സോഷ്യലിസം എന്ന ആശയത്തോടെ ബാങ്കുകാരെ നിലക്ക് നിര്‍ത്തി വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളി, സൌജന്യ ആരോഗ്യപരിപാലനവും ഒക്കെ പരിപാടികളായി പ്രഖ്യാപിച്ച സാന്റേഴ്സിന് വലിയ പിന്തുണ ജനങ്ങളില്‍ നിന്ന് കിട്ടി.
അങ്ങനെ മുന്നേറിക്കൊണ്ടിരിക്കെ ഒരു പ്രചരണ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരുന്ന സാന്റേഴ്സിന്റെ മുന്നിലേക്ക് ഒരു കൂട്ടം കറുത്തവരായ സ്ത്രീകള്‍ “black life matters” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മുന്നോട്ട് വന്നു. കറുത്തവര്‍ കൊല്ലപ്പെടുന്നു, അതിന് പരിഹാരം വേണം എന്നതാണ് അവരുടെ ആവശ്യം. എന്നാല്‍ സാന്റേഴ്സ് അല്ല പ്രസിഡന്റ്, അതുമല്ല അയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും അല്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. തീര്‍ച്ചയായും സെനറ്റര്‍ എന്ന പദവിയുടെ ചെറിയ അധികാരമുണ്ടെങ്കിലും രാജ്യം മൊത്തം മാറ്റമുണ്ടാക്കാനുള്ള ഒരു അധികാരവും അയാള്‍ക്കില്ലായിരുന്നു.
എന്നാല്‍ വേറെ രണ്ട് പേര്‍ക്ക് അതുണ്ടായിരുന്നു. മാറ്റം കൊണ്ടുവരും എന്ന വാഗ്ദാനം നല്കി “yes we can” എന്ന് പറഞ്ഞുകൊണ്ട് പ്രസിഡന്റായി അധികാരത്തിലെത്തിയ കറുത്തവനായ ബറാക് ഒബാമ. രണ്ടാത് അയാളുടെ സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ ആയ കറുത്തവനായ എറിക് ഹോള്‍ഡര്‍. ഒബാമയുടെ കാലത്ത് അമേരിക്കയുടെ പോലീസ് പ്രതിവര്‍ഷം ആയിരം നിരപരാധികളായ നിരായുധരായ കറുത്തവരെയാണ് റോഡില്‍ വെടിവെച്ച് കൊന്നത്. മൊത്തം 8000 ല്‍ അധികം കറുത്തവരെ ഒബാമ കൊന്നു. ആ സമയത്താണ് ഒരു സ്ഥാനാര്‍ത്ഥിയുടെ മുമ്പിലേക്ക് പ്രതിഷേധം വരുന്നത്. സാന്റേഴ്സ് സംഘത്തിന് അത് ഫലപ്രദമായി കൈകാരം ചെയ്യാനായി എന്നത് വേറൊരു കാര്യം. ഭിന്നിപ്പിക്കല്‍ ശ്രമം വകവെക്കാതെ ധാരാളം കറുത്തവര്‍ സാന്റേഴ്സിന്റെ സംഘത്തിലേക്ക് ചേര്‍ന്നു. (സാന്റേഴ്സ് കേമനാണെന്നോ കറുത്തവരുടെ ജീവന് വിലയില്ല എന്നോ അല്ല ഇവിടെ പറയുന്നത്. തീര്‍ച്ചയായും സാന്റേഴ്സ് ഒരു കെണിയാണ്(decoy). അത് വേറൊരു കഥ)
black life matters ശരിക്കും എന്താണ് ചെയ്തത്. പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി അണിചേര്‍ന്നവരെ അവര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ വെള്ളക്കാരനാണ്. ഞങ്ങള്‍ കറുത്തവരാണ്. നിങ്ങളുടെ കൂടെ വരില്ല എന്ന് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. പക്ഷേ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തരം എതിര്‍പ്പ് വലുതായി നേരിടേണ്ടി വന്നില്ല. കാരണം സാന്റേഴ്സിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അദ്ദേഹം സമ്പദ്വ്യവസ്ഥയേയും ബാങ്കുകളേയും കോര്‍പ്പറേറ്റുകളേയും ലക്ഷ്യം വെച്ച് വിമര്‍ശിച്ച് സംസാരിച്ചു. അത് പുതിയ കാര്യമല്ല. പണ്ട് മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിനും ഇതേ പ്രശ്നം അനുഭവിക്കേണ്ടി വന്നു. പക്ഷെ അത് അദ്ദേഹത്തിന്റെ ജീവനെടുത്താണ് പരിഹരിച്ചത്.
എപ്പോഴൊക്കെ ജനം ഒന്നിച്ച് ഒരു ആവശ്യത്തിന് വേണ്ടി മുന്നോട്ട് വരുമ്പോള്‍ എല്ലാ തടസങ്ങളും ഇല്ലാതായി വന്മതിലുകള് പോലും തകര്‍ന്ന് രാജ്യങ്ങള്‍ തന്നെ ഇല്ലാതാകുന്ന സംഭവങ്ങള്‍ മനുഷ്യ ചരിത്രം മൊത്തം നോക്കിയാല്‍ നമുക്ക് കാണാം. അതുകൊണ്ട് ഭരണാധികാരികള്‍ ഭയക്കുന്നത് ഒന്നിച്ച് നില്ക്കുന്ന ജനത്തെയാണ്. അത് ഇല്ലാതാക്കുക എന്നതാണ് ഇത്തരം സ്വത്വ വാദങ്ങളുടെ ലക്ഷ്യം. മുതലാളിത്തത്തിന്റെ ചാവേറുകളാണ് അവര്‍. ആ ധര്‍മ്മമാണ് ഇന്ന് നമ്മുടെ നാട്ടില്‍ പിന്നോക്കക്കാര്‍ ചെയ്യുന്നത്.
ഒന്നുകില്‍ നാം എല്ലാവരും രക്ഷപെടും. അല്ലെങ്കില്‍ നാം എല്ലാവരും ഇല്ലാതാകും. അതുകൊണ്ട് ഒന്നിച്ച് ഉയരാന്‍ ശ്രമിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.