ഒരു സ്ഥാപനത്തിന്റെ ‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം നിര്‍മ്മിക്കാന്‍ University of Melbourne ലെ ഗവേഷകര്‍ സഹായിച്ചു. മനുഷ്യന്റേയും പരിസ്ഥിതിയുടേയും ആരോഗ്യത്തെ ബാധിക്കുന്ന നൈട്രജന്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. Queensland ലെ കൃഷിയാണ് വളരെ പ്രസിദ്ധമായ നൈട്രജന്‍ run-off. അത് Great Barrier Reef നും നാശമുണ്ടാക്കുന്നു. ഒരാള്‍ക്ക് പ്രതിവര്‍ഷം 47kg എന്ന തോതിലാണ് ആസ്ട്രേലിയയിലെ നൈട്രജന്‍ കാല്‍പ്പാട്. (അത് അമേരിക്കയുടെ ഒരാള്‍ക്ക് പ്രതിവര്‍ഷം 28 kg എന്ന സ്ഥിതിയെക്കാള്‍ കൂടുതലാണ്.) നൈട്രജന്‍ ഉദ്‍വമനത്തില്‍ അമേരിക്കക്ക് മുകളിലാണെങ്കിലും ആസ്ട്രേലിയക്ക് രണ്ടാം സ്ഥാനമാണുള്ളത്. മൃഗ പ്രോട്ടീന്‍ സമ്പന്നമായ ആഹാരവും ഉയര്‍ന്ന കല്‍ക്കരി ഉപയോഗവും ആണ് അതിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റ് വാതകങ്ങളോടൊപ്പം നൈട്രസ് ഓക്സൈഡുകളും നൈട്രജന്‍ ഓക്സൈഡുകളും സംഭാവന ചെയ്യുന്ന കാലാവസ്ഥാ മാറ്റം പോലുള്ള ആഗോള മാറ്റങ്ങളിലോ, അമോണിയ സംഭാവന ചെയ്യുന്ന ദോഷമുണ്ടാക്കുന്ന particulate matter 2.5 ഉം ഒക്കെ മിക്കപ്പോഴും ഒളിഞ്ഞിരിക്കുകയാണ് നൈട്രജന്‍ മലിനീകരണം. University of Melbourne ന്റെ നൈട്രജന്‍ കാല്‍പ്പാട് 139 ടണ്‍ നൈട്രജന്‍ ആണെന്ന് ഗവേഷകര്‍ കണ്ടെത്തി. അത് വരുന്ന മൂന്ന് പ്രധാന രംഗത്തുനിന്നാണ്: ആഹാരം (37%), ഊര്‍ജ്ജം (32%), ഗതാഗതം(28%).
— സ്രോതസ്സ് University of Melbourne | Jul 16, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.