കൊറോണ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് കൊടുക്കേണ്ട ദുരിതാശ്വാസ ധനസഹായം ഫോസിലിന്ധന കമ്പനികള്‍ക്ക് നല്‍കുന്നതിനിടക്ക് ട്രമ്പ് സര്‍ക്കാര്‍ സൌരോര്‍ജ്ജ പവനോര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ള വാടക ബില്ലുകള്‍ കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പുനരുത്പാദിതോര്‍ജ്ജ കമ്പനികളില്‍ നിന്ന് Interior Department വാടക ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാര്‍ അമിതമായി വാടക ഈടാക്കി എന്ന കാരണത്താല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച വാടക പിരിക്കലാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 96 കമ്പനികളില്‍ നിന്ന് ഈ വര്‍ഷം വാടക ഇനത്തില്‍ സര്‍ക്കാര്‍ $5 കോടി ഡോളര്‍ വാടക പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അത്രതന്നെ തുക Paycheck Protection Program (PPP) വഴി ഫോസിലിന്ധന കമ്പനികള്‍ക്ക് വായ്പ കൊടുക്കുന്നു എന്ന് അടുത്ത കാലത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വായ്പ ഫോസിലിന്ധന കമ്പനികള്‍ തിരികെ അടക്കേണ്ട കാര്യമില്ല.
— സ്രോതസ്സ് commondreams.org | May 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.