ലോകം മൊത്തം കല്‍ക്കരിയും എണ്ണയും കത്തിക്കുന്നത് CO2 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതപനം സൃഷ്ടിക്കും. അത് കാറ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അത് കടലിനെ ചൂടാക്കും വായുവിന് കൂടുതല്‍ നീരാവി സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ബാഷ്പീകരണവും വലിയ നീരാവി മേഖങ്ങളും ഉണ്ടാകുന്നു. ആ മേഖങ്ങള്‍ പശ്ഛിമഘട്ടത്തിലെത്തി ഘനീഭവിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയുണ്ടാകുന്നു.
അശാസ്ത്രീയ വികസനവും ക്വാറികളും കാരണം പശ്ഛിമ ഘട്ടത്തിന് അത് താങ്ങാനാവില്ല. എല്ലാം ഇടിഞ്ഞ് താഴേക്ക് വരുന്നു. ജനം സര്‍ക്കാരിനെ പഴിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ ശക്തമായ ദുരന്തം അടുത്ത പ്രാവശ്യം ഉണ്ടാകുന്നു. ലോകം മൊത്തം കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇതാണ് സ്ഥിതി.
ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ 1896 മുതല്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. 1950 കള്‍ മുതല്‍ എണ്ണ കമ്പനികള്‍ക്ക് അത് അറിയാമായിരുന്നു.
08-08-2020