മോഷ്ടിക്കപ്പെടാനും നിരീക്ഷിക്കപ്പെടാനും എല്ലാവര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വരുന്നു
“ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഉള്ള ആരോഗ്യ ഐഡികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റല്‍വത്കരണം, ഡോക്ടര്‍മാരുടെ രജിസ്ട്രി, രാജ്യത്തെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി ആണ് പുതിയതായി വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍. പ്രധാനമായും നാല് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഡിജിറ്റല്‍ ദൗത്യം.”
എത്രകിട്ടായാലും പഠിക്കില്ല എന്നതാണ് ജനത്തിന്റെ കാര്യം. വിവരങ്ങള്‍ ഓണ്‍ലൈനില്‍ ആകുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അത് മോഷ്ടിക്കപ്പെടാനും നിരീക്ഷിക്കപ്പെടാനും തയ്യാറായി എന്നാണ്. എത്രമാത്രം ഡാറ്റാ ചോര്‍ച്ചയുടെ വാര്‍ത്തകളാണ് ദിവസവും വരുന്നത്. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈമാറുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മോഷ്ടാക്കളോ, നിരീക്ഷണക്കാരോ ആരുടെങ്കിലും സമ്മതം ചോദിച്ചിട്ടാണോ അത് ചെയ്യുന്നത്.
03-08-2020