കേന്ദ്ര സര്‍ക്കാര്‍ 41 കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ വെച്ചിരിക്കുന്ന ഈ കാലത്ത് രാജ്യത്തെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗത്തിലാണെന്ന് ഡാറ്റ കാണിക്കുന്നു. വളരെ മോശം പ്രകടനമാണ് അവ ഈ സാമ്പത്തിക വര്‍ഷം കാഴ്ചവെച്ചത്. കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത 2010 ലെ 78% ല്‍ നിന്ന് 21 % ആണ് കുറഞ്ഞത്. ചരിത്രപരമായ ഒരു കുറവാണിത്. BloombergNEF പ്രസിദ്ധീകരിച്ച ജൂണ്‍ 26, 2020 ലെ India’s Clean Power Revolution എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്.
“ഇന്‍ഡ്യയുടെ കല്‍ക്കരി നിലയങ്ങള്‍ അവയുടെ ഉയര്‍ന്ന ശേഷിയുടെ പകുതി മാത്രമാണ് മാര്‍ച്ച് 2020 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിച്ചത്,” അതില്‍ പറയുന്നു.
പുനരുത്പാദിതോര്‍ജ്ജം ഭാവിയില്‍ കല്‍ക്കരിയെ നീക്കം ചെയ്യും എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. “പുതിയ കരയിലെ കാറ്റാടി, പുതിയ സൌരോര്‍ജ്ജം എന്നിവയോടൊപ്പം ബാറ്ററി സംഭരണം കൂടിയാകുമ്പോള്‍ അത് പുതിയ കല്‍ക്കരി നിലയങ്ങളെ യഥാക്രമം 2023 ലും 2029 ലും തോല്‍പ്പിക്കും,” റിപ്പോര്‍ട്ടില്‍ പറയുന്നു.

— സ്രോതസ്സ് downtoearth.org.in | 26 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.