കൊടുംകാറ്റുകള്‍ രൂപപ്പെടുന്ന ലോകത്തിന്റെ മിക്കവാറും എല്ലാ സ്ഥലത്തും കാറ്റിന്റെ വേഗത വര്‍ദ്ധിച്ചുവരുന്നു. National Oceanic and Atmospheric Administration National Center for Environmental Information ഉം University of Wisconsin-Madison Cooperative Institute for Meteorological Satellite Studies ഉം ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ 40 വര്‍ഷങളിലെ കൊടുംകാറ്റിന്റെ ഉപഗ്ര ചിത്രങ്ങള്‍ പരിശോധിച്ചു. ഭൂമിയുടെ കാലാവസ്ഥയിലെ മാറ്റം കാരണം കരയില്‍ കൊടുങ്കാറ്റുകള്‍ നീങ്ങുന്നത് സാവധാനമായി. നഗരങ്ങളിലൂടെയും മറ്റ് പ്രദേശങ്ങളിലൂടെയും കൊടുംകാറ്റ് നീങ്ങുന്നതിനോടൊപ്പം അവിടെ അതിന്റെ ഫലമായി വര്‍ദ്ധിച്ച വെള്ളപ്പൊക്കവും കൂടുതല്‍ കാലത്തേക്ക് ഉണ്ടാകുന്നു. ആഗോളവും പ്രാദേശികവും ആയ നിലയില്‍ ഈ കൊടുംകാറ്റുകള്‍ കൂടുതല്‍ ശക്തമായി. ചൂടുകൂടിയ ലോകത്ത് കൊടുംകാറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്ന അനുമാനത്തോട് യോജിച്ച് പോകുന്നതാണ് ഈ കണ്ടെത്തല്‍.
— സ്രോതസ്സ് University of Wisconsin-Madison | May 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.