ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം.
രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് വര്‍ദ്ധിപ്പിക്കണമെന്ന് ധാരാളം പേര് പറയുന്നു.
പണം കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. എല്ലായിടവും അംഗീകരമുള്ളതുമാണ്. എന്നാല്‍ രാജ്യം മുഴുവനായി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലെ ഞങ്ങളുടെ വിശകലനത്തില്‍ ഈ കൈമാറ്റത്തില്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കുന്നു എന്ന് കണ്ടു. മറ്റുള്ളവര്‍ക്ക് അത് വൈകിയാണ് എത്തുന്നത്. ആഹാരം ആവശ്യമുള്ള ദരിദ്രര്‍ക്ക് അത് ഉടനെ എത്തിക്കുക കാര്യത്തിലാണ് നാം ശ്രദ്ധ കൊടുക്കേണ്ടത്.
— സ്രോതസ്സ് indianexpress.com | Rohini Pande , Simone Schaner , Charity Troyer Moore | May 11, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.