ബാഗ്രാം, അഫ്ഗാനിസ്ഥാന്—അഫ്ഗാനിസ്ഥാനിലെ സഖ്യകക്ഷി സൈന്യത്തെ കൊല്ലാനായി താലിബാന് ബന്ധമുള്ള അക്രമകാരികള്‍ക്ക് മോസ്കോ പണം വാഗ്ദാനം ചെയ്തു എന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ട്രമ്പ് ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കി. ചത്ത ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ആറക്ക് തുക റഷ്യ കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ ആ തലവില കാശാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത്രയും പണം വെറുതെ മേശപ്പുറത്ത് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല,” എന്ന് ട്രമ്പ് പറഞ്ഞു. commander in chief എന്ന സ്ഥാനമുള്ളതിനാല്‍ സൈന്യത്തിന്റെ നീക്കങ്ങളെല്ലാം തനിക്കറിയാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് സൈനിക സംഘം ഉറങ്ങുന്ന സമയത്ത് ലക്ഷ്യം തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിന് വിഷമമില്ല. “അത്തരത്തിലുള്ള ഒരു കരാറില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ നമുക്കാവില്ല. എന്റെ ശ്രദ്ധയില്‍ നിന്ന് ഒരിക്കലും പറ്റില്ല. നാം ആകെ ചെയ്യേണ്ടത് കുറച്ച് വിമാനങ്ങള്‍ അയക്കണം, നമ്മുടെ ചില താവളങ്ങളില്‍ ബോംബിടണം, പിന്നെ റഷ്യക്കാരോട് എവിടെ പണം അടക്കണമെന്ന് പറയണം. എന്നെ വിശ്വസിക്കു. മറ്റൊരു പ്രസിഡന്റും റഷ്യയെ ഞാന്‍ കൈകാര്യം ചെയ്തതു പോലെ ചെയ്തിട്ടുണ്ടാവില്ല. ആരുമില്ല.” പത്രസമ്മേളന സമയത്ത് Republican ജനപ്രതിനിധികള്‍ ട്രമ്പിന്റെ തീരുമാനത്തെ പിന്തുണച്ചു. പ്രസിഡന്റിന്റെ രീതികള്‍ സമ്പ്രദായകമല്ലാത്തതാണെങ്കിലും അമേരിക്കന്‍ പട്ടാളക്കാരുടെ തലക്ക് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് സമ്പദ്വ്യവസ്ഥക്ക് നല്ലതാണ് എന്ന് അവര്‍ പറഞ്ഞു.
— സ്രോതസ്സ് theonion.com | 6 Jul 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.