സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു

നിങ്ങള്‍ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചെവി മൂടികൂടി കരുതുന്നത് നല്ലതായിരിക്കും. കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിക്ക പോലീസ് വകുപ്പുകളും LRADs (long range acoustic devices) ഉപയോഗിക്കുന്നുണ്ട്. കേഴ്‌വിയെ സ്ഥിരമായി ഇല്ലാതാക്കാനായി നിയമപാലകര്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയാണ് അത്.

2009 ല്‍ Pittsburgh ലെ G20 സമ്മേളത്തിനെതിരെ നടത്ത പ്രതിഷേധത്തെ ആക്രമിക്കാനായി പോലിസ് LRAD ഉപയോഗിച്ചു. ഒരു പ്രാദേശിക പ്രൊഫസര്‍ക്ക് ശ്രവണശേഷി നഷ്ടപ്പെട്ടു. പിന്നീടുണ്ടായ കേസില്‍ അദ്ദേഹം Pittsburgh നഗരവുമായി ഒരു ഒത്തുതീര്‍പ്പിലെത്തി. അതുപോലെ ന്യൂയോര്‍ക്ക് നഗരത്തിലും അത്തരം കേസുകളുണ്ടായി. Eric Garner ന്റെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധത്തില്‍ പോലിസ് LRAD ഉപയോഗിച്ചെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. അതിന്റെ ഫലമായി അവര്‍ക്ക് “migraines, sinus pain, dizziness, facial pressure, ringing in ears, sensitivity to noise തുടങ്ങിയ ശാരീരിക മുറിവുകള്‍” ഉണ്ടായി. അതിന് മുമ്പ് 2014 ല്‍ Ferguson, Missouri യില്‍ LRADs ഉപയോഗിച്ചു. ശരിക്കും 2000 ല്‍ യെമന്റെ തീരത്ത് USS Cole നെ ബോംബ് വെച്ച സംഭവത്തിന് ശേഷം സൈന്യം വികസിപ്പിച്ചെടുത്തതാണ് LRADs.

— സ്രോതസ്സ് salon.com | Matthew Rozsa | Jun 22, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )