ജൂലിയന്‍ അസാഞ്ജിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേസ് ബ്രിട്ടണിലെ കോടതിയിലെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. വളരേറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളോട് കരുതലുള്ള ഏതൊരാളേയും നടുക്കുന്നതാണ് ദശാബ്ദമായി തുടരുന്ന ഈ പരമ്പര പുരാണകഥകള്‍.
ഒരു മാധ്യമപ്രവര്‍ത്തകനും പ്രസാധകനും ആയ വ്യക്തിക്ക് 10 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അനിശ്ഛിതകാലത്തേക്ക് തടവിലിട്ടിരിക്കുകയും അക്കാലമത്രയും തീവൃ ശാരീരിക confinement ഉം അനന്തമായ മാനസിക സമ്മര്‍ദ്ദത്തിലും ഇട്ട് പീഡിപ്പിക്കുകയും ആണെന്ന് ഐക്യ രാഷ്ട്രസഭയുടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം നേടിയ അദ്ദേഹത്തെ CIA ചാരപ്പണി നടത്തുകയും ഫോണ്‍ ചോര്‍ത്തുകയും ചെയ്തു. മൌലിക നിയമ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് അത്. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ഗൌരവകരമായ താല്‍പ്പര്യ വൈരുദ്ധ്യം ഉണ്ട്. അവരുടെ കുടുംബം ബ്രിട്ടീഷ് സുരക്ഷാ സേനയുമായി വളരെ അടുത്ത് ബന്ധമുള്ളവരാണ്. അവര്‍ അത് തുറന്ന് പറഞ്ഞിട്ടില്ല. കേസില്‍ നിന്ന് അവരെ നീക്കം ചെയ്യാന്‍ ഉതകുന്നത്ര വലുതാണ് ആ ബന്ധം.
— സ്രോതസ്സ് commondreams.org | Jonathan Cook | Sep 03, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.