ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു

എന്റെ പേര് Brian Warner എന്നാണ്. CelebrityNetWorth.com എന്ന സൈറ്റിന്റെ സ്ഥാപകനെന്ന എന്റെ അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇന്ന് ഈ സത്യവാങ്മൂലം നല്‍കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ധനകാര്യത്തെക്കുറിച്ചുള്ള കൃത്യമായതും വിവരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്കും ജിജ്ഞാസുക്കളായ വ്യക്തികള്‍ക്കും നല്‍കാനാണ് CelebrityNetWorth (CNW) ലക്ഷ്യം വെക്കുന്നത്. ജൂലൈ 2012 മുതല്‍ ഉപയോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്ഥമായ ഉള്ളടക്കത്തിലെ വ്യക്തികളുടെ പേരിന്റെ കൂടെ “net worth” എന്ന് തെരയുമ്പോള്‍ തെരയല്‍ ഫലത്തിന്റെ താളിന്റെ മുകളില്‍ ഞങ്ങളുടെ സൈറ്റില്‍ നിന്ന് എടുക്കുന്ന സംഖ്യ ഗൂഗിള്‍ കൊടുത്തു തുടങ്ങി. തെരയല്‍ താളിന്റെ മൂന്നിലൊന്ന് സ്ഥലത്ത് വലിയ കട്ടി അക്ഷരത്തില്‍ വരുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഞങ്ങളുടെ CNW സൈറ്റില്‍ അനന്യവും മൗലികവും ആയ സംഖ്യ അതുപോലെ സ്രോതസിനോട് ഒരു കടപ്പാടും കൊടുക്കാതെയാണ് അതില്‍ കൊടുത്തിരിക്കുന്നത്. പിന്നീട് ഞങ്ങളുടെ ഡാറ്റ ശേഖരിക്കാനുള്ള API നല്‍കണമെന്ന ഗൂഗിളിന്റെ ആവശ്യം ഞാന്‍ നിരസിക്കുകയുണ്ടായി. 2015 പകുതിയോടെ ഏകദേശം 1,000ഓളം വളരെ പ്രശസ്തരായ ആളുകളുടെ “Featured Snippet”net worth answer boxes ഗൂഗിള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അതോടെ ഞങ്ങളുടെ traffic 20% കുറഞ്ഞു. പിന്നീട് traffic 50% കുറഞ്ഞു. ഇന്ന് traffic 2014 ലേതിനേക്കാളും 80% കുറവാണ്.

— സ്രോതസ്സ് docs.house.gov | Brian Warner | July 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ