പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. അതില്‍ കൂടുതലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരാണ്.
— സ്രോതസ്സ് thewire.in | 07/Aug/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.