പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ മാറ്റവും ആണ്. ഈ കുറവിന് neonicotinoid കീടനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം ഒരു പ്രധാന കാരണമാണെന്ന് University of Illinois നടത്തിയ പഠനത്തില്‍ പറയുന്നു.
— സ്രോതസ്സ് University of Illinois College of Agricultural, Consumer and Environmental Sciences | Aug 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.