University of Bristol നയിക്കുന്ന അന്തര്‍ദേശീയ ഗവേഷകരുടെ സംഘം Greenland Ice Sheet ലെ വലിയ ഒരു പ്രദേശത്തുനിന്ന് (> 600 km2)ഉരുകിവരുന്ന ജലത്തിന്റെ വിശദമായ പരിശോധന നടത്തി. Nature ല്‍ വന്ന ആ റിപ്പോര്‍ട്ട് ആദ്യമായി ഉരുകിയ ജലത്തിലെ മീഥേന്റെ അളവ് തല്‍സയമം ശേഖരിച്ചതില്‍ നിന്നായിരുന്നു. മഞ്ഞിനടിയില്‍ നിന്ന് മീഥേന്‍ നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ച സ്ഥലത്ത് നിന്നും മാത്രം കുറഞ്ഞത് 6 ടണ്‍ മീഥേന്‍ എങ്കിലും പുറത്തുവന്നിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. ഹരിതഗൃഹവാതകങ്ങളില്‍ മൂന്നാം സ്ഥാനമാണ് മീഥേനുള്ളത്(CH4). CO2 ഉം നീരാവിയും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. CO2 നേക്കാള്‍ കുറവ് സാന്ദ്രതയിലേ മീഥേന്‍ ഉള്ളുവെങ്കിലും CO2 നേക്കാള്‍ 20-28 മടങ്ങ് ശക്തി അതിനുണ്ട്.
— സ്രോതസ്സ് University of Bristol | Jan 3, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.