അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് $710 കോടി ഡോളര്‍ പിഴയും ചാര്‍ത്തിയിട്ടുണ്ട്. ഫെഡറല്‍ ജഡ്ജി ഈ തീരുമാനം അംഗീകരിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ഒത്തുതീര്‍പ്പ് ആയിരിക്കും അത്.
Gulf Restoration Network ഈ ഒത്തുതീര്‍പ്പിനെ സ്വാഗതം ചെയ്ത പ്രസ്ഥാവനയില്‍ ഇങ്ങനെ പറയുന്നു, “$1870 കോടി ഡോളര്‍ എന്നത് വലിയ തുകയാണ്. എന്നാല്‍ തിരപ്രദേശത്തെ പരിസ്ഥിതിയേയും ആഘാതമേറ്റ ജനസമൂഹങ്ങളേയും പൂര്‍വ്വ സ്ഥിതിയിലെത്തിക്കുന്നതില്‍ എത്ര മാത്രം പണം മാറ്റിവെക്കും എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഗൌരവകരമായ വ്യാകുലതയുണ്ട്”. “$1870 കോടി ഡോളര്‍ എന്നത് കാണുമ്പോള്‍ വലിയ സംഖ്യയാണെങ്കിലും ഓരോ മൂന്നു മാസം കൊണ്ടും BP അത്രയും ലാഭം ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കുക” എന്ന് Center for Biological Diversity പറഞ്ഞു.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.