ഏകദേശം 10 വര്‍ഷം മുമ്പ് ജപ്പാനിലെ Fukushima Dai-ichi ആണവനിലയത്തെ താറുമാറായ Tohoku-oki ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ആണവനിലയത്തിന് അടുത്തുള്ളത് ഒഴിച്ചുള്ള സ്ഥലത്തെ വികിരണ തോത് സുരക്ഷിതമായ നിലയിലെത്തിയതിനെ തുടര്‍ന്ന് സമുദ്രത്തിലേക്ക് ആണവവികിരണങ്ങള്‍ ഒഴുക്കാനുള്ള അഭൂതപൂര്‍വ്വമായ സാദ്ധ്യതയുണ്ട്. ഇന്ന് വെള്ളത്തില്‍ നിന്ന് പിടിച്ച മല്‍സ്യങ്ങളിലും സമുദ്രാഹാരങ്ങളിലും ആണവവികിരണ മലിനീകരണം പരിധിക്ക് താഴെയാണ്.എന്നാല്‍ പുതിയ അപകടസാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ദിവസവും വര്‍ദ്ധിച്ച് വരുകയാണ്. ആണവനിലയത്തിന് അടുത്തുള്ള ആണവവികിരണമുള്ള മലിന ജലം നിറച്ച ധാരാളം സംഭരണ ടാങ്കുകളാണ് അത്. ഈ ടാങ്കുകളിലെ ആണവവികിരണ ശേഷിയുള്ള മൂലകങ്ങളെ പരിശോധിച്ച Science ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച് ഈ ടാങ്കുകളിലെ വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതിന്റെ അപകട സാദ്ധ്യതയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നു.
— സ്രോതസ്സ് by Woods Hole Oceanographic Institution | Aug 6, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.