ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്.

2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം നമ്മോട് തന്നെ മാപ്പ് പറയേണ്ടിവരും. ഫേസ്‌ബുക്കിന് മോശം വര്‍ഷമായിരുന്നു അത്. അതിനെ (വലതുപക്ഷ ട്രോള്‍ സേനയെ വളര്‍ത്തി എന്ന് പറഞ്ഞ്) ഇടതുള്ളവരും (യാഥാസ്ഥിതികരെ സെന്‍സര്‍ചെയ്യുന്നു എന്ന് പറഞ്ഞ്)വലതുള്ളവരും ഒരുപോലെ ആക്രമിച്ചു.

എന്നാല്‍ അവരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെ നമുക്ക് മറക്കാനാവില്ല. മോശം വര്‍ഷം ആയിട്ടുകൂടി അവരുടെ വരുമാനം ഓരോ പാദത്തിലും 26% വീതമാണ് വര്‍ദ്ധിച്ചത്. ഇന്‍ഡ്യയില്‍ മോദിയുടെ ബിജെപിയെ വളര്‍ത്തിയതില്‍ ഫേസ്‌ബുക്ക് നേരിട്ട് പങ്കാളിയാണ്, അതു വഴി അവര്‍ ഗുണം നേടുകയും ചെയ്തു എന്ന് അവര്‍ക്കെതിരായ ശബ്ദങ്ങളോടൊപ്പം ഒരു പുതിയ പുസ്തകവും ആരോപിക്കുന്നു.

മാധ്യമപ്രവര്‍ത്തകരായ Paranjoy Guha Thakurta ഉം Cyril Sam ഉം ചേര്‍ന്നെഴുതിയ The Real Face of Facebook in India എന്ന പുസ്തകം അതാണ് പറയുന്നത്.

— സ്രോതസ്സ് thewire.in | Partha P. Chakrabartty | 16/Aug/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ