കാലിഫോര്‍ണിയയില്‍ Bay Areaയിലേയും വടക്കന്‍ കാലിഫോര്‍ണിയയിലേയും ആളുകള്‍ ബുധനാഴ്ച ഉറക്കമുണര്‍ന്നത് ഇരുണ്ട ഓറഞ്ച് നിറമുള്ള ആകാശം കണ്ടുകൊണ്ടാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിയാലുള്ള കാട്ടുതീ ആ പ്രദേശങ്ങളില്‍ പടരുന്നതിനാല്‍ ആകാശം മുഴുവന്‍ പുകയാല്‍ മൂടി. കട്ടിയുള്ള പുക സൂര്യനെ മറച്ചു. പ്രവചനത്തേക്കാള്‍ താപനില വളരെ താഴെ പോയി. ആണവ ശൈത്യം എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു എന്ന് meteorologists പറഞ്ഞു.
West Coast ല്‍ തീപിടുത്ത സീസണ്‍ തുടങ്ങിയതോടെ ഇതിനകം 7 പേരാണ് മരിച്ചത്. വലിയ ഒഴിപ്പിക്കലാണ് നടത്തിയത്. കാലിഫോര്‍ണിയയില്‍ തന്നെ 25 ലക്ഷം ഏക്കര്‍ കത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 മടങ്ങ് കൂടുതല്‍ സ്ഥലത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കാട്ടുതീ സീസണ്‍ തീരാനായി ഇനി മൂന്ന് മാസം കൂടിയുണ്ട്. 20 വലിയ തീപിടുത്തത്തില്‍ നിന്നുള്ള തീയും പുകയും കാറ്റും Oregon ഉം Washington ഉം വരെ അടിച്ചു.
— സ്രോതസ്സ് democracynow.org | Sep 10, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.