അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1% ആള്‍ക്കാര്‍ $50 ലക്ഷം കോടി ഡോളര്‍ താഴെയുള്ള 90% ആള്‍ക്കാരില്‍ നിന്നും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഊറ്റിയെടുത്തു എന്ന് പുതിയ പഠനം കണ്ടെത്തി. 1945 ലെ സാമ്പത്തിക ഉത്പാദനത്തിന്റെ തോതില്‍ കിട്ടിയ ശമ്പളം അതേ നിരക്കില്‍ നിന്നിരുന്നെങ്കില്‍ ഇന്നത്തെ ശരാശരി ജോലിക്കാര്‍ക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടിയേനെ എന്നും ഗവേഷകര്‍ പറയുന്നു. വരുമാന വിതരണത്തില്‍ 1945 – 1974 കാലവും 1975 – 2018 കാലവും തമ്മില്‍ വലിയ അസമത്വമാണ് ഗവേഷകര്‍ കണ്ടത്. RAND Corporation ലെ ഗവേഷകരാണ് പഠനം നടത്തിയത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞുള്ള 30-വര്‍ഷത്തേത് പോലെ വരുമാനം തുല്യമായി വിതരണം ചെയ്യപ്പെട്ടിരുന്നെങ്കില്‍ താഴെയുള്ള 90% വരുന്ന അമേരിക്കയിലെ ജോലിക്കാര്‍ക്ക് 2018 ആയപ്പോള്‍ $2.5 ലക്ഷം കോടി ഡോളറിലധികം കിട്ടുമായിരുന്നു.
— സ്രോതസ്സ് commondreams.org | Brett Wilkins | Sep 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.