സംസ്ഥാനം ഒട്ടുക്ക് അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കരാറുകാരായ ശുചീകരണ തൊഴിലാളികളുടെ സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. Noida Authorityയുടെ മുന്നില്‍ 600ല്‍ അധികം തൊഴിലാളികള്‍ ഒത്തുചേരുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സര്‍ക്കാര്‍ നിശബ്ദത ഇല്ലാതാക്കി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. Sector 6 ലെ Noida Authority ഓഫീസിന് മുന്നിലിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് പ്രധാന ആവശ്യങ്ങളാണുള്ളത്. 1. കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളെ ജോലിക്കെടുക്കരുത്. 2. എല്ലാവര്‍ക്കും തുല്യ ശമ്പളം കൊടുക്കണം. സെപ്റ്റംബര്‍ 1 മുതല്‍ ശുചീകരണ തൊഴിലാളികള്‍ Noida Authority നടപ്പാക്കിയ കരാര്‍ വ്യവസ്ഥക്കെതിരെ പ്രതിഷേധത്തിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇസ്ലാം മതത്തിലേക്ക് മതം മാറും എന്ന് മിക്ക തൊഴിലാളികളും മുന്നറീപ്പും കൊടുക്കുന്നു. Sector 20 പോലീസ്‍ ഇവരെ അറസ്റ്റ് ചെയ്തു.
— സ്രോതസ്സ് newsclick.in | 18 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.