ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും താറുമാറാക്കുന്ന തങ്ങളുടെ പ്ലാറ്റ്ഫോമിലെ വ്യാജ അകൌണ്ടുകള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഫേസ്ബുക്ക് അവഗണിക്കുകയോ വൈകി പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട മുമ്പത്തെ ഫേസ്ബുക്ക് ജോലിക്കാരി പുറത്തുവിട്ട മെമ്മോയില്‍ നിന്ന് മനസിലാക്കാം. BuzzFeed News ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
Azerbaijan നിലേയും Honduras ലേയും സര്‍ക്കാരുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തലവന്മാര് വ്യാജ അകൌണ്ടുകളുപയോഗിച്ച് തങ്ങളെ തെറ്റായി അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കാനായി നടത്തിയ കൃത്യമായ ഉദാഹരണങ്ങളോടു കൂടിയ 6,600-വാക്കുകളുള്ള മെമ്മോ ആണ് ഫേസ്ബുക്കിന്റെ മുമ്പത്തെ ഡാറ്റാ ശാസ്ത്രജ്ഞയായ Sophie Zhang എഴുതിയത്. ഇന്‍ഡ്യ, ഉക്രെയ്ന്, സ്പെയിന്, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളേയും ഫലത്തേയും ഉയര്‍ത്താനോ താഴ്ത്താനോ നടത്തുന്ന സംഘടിതമായ പരിപാടികളുടെ തെളിവ് അവര്‍ക്ക് കിട്ടി. എന്നിരുന്നാലും ആരാണ് അവക്ക് പിന്നിലെന്ന് അവര്‍ എപ്പോഴും സംഗ്രഹിക്കുന്നില്ല.
— സ്രോതസ്സ് buzzfeednews.com | Craig Silverman, Ryan Mac, Pranav Dixit | Sep 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.