ആകാംഷ ഒരു മാനാസികാരോഗ്യ രോഗമാണ്. ലോകം മൊത്തം 2.7 കോടി ആളുകള്‍ ഈ രോഗം ബാധിച്ചവരാണ്. ഇതൊരു ക്ഷീണിപ്പിക്കുന്ന രോഗമാണ്. ആളുകള്‍ അമിതമായി വ്യാകുലപ്പെടുകയും അവര്‍ക്ക് ദൈനംദിന ജീവിതം നടത്തിക്കൊണ്ടു പോകുന്നതിന് കഴിയാതാകുകയും ചെയ്യുന്ന അവസ്ഥയാണ്. അതിന് ശാരീരികമായ ലക്ഷണങ്ങളും കാണാം. പൊട്ടുന്ന ഹൃദയമിടിപ്പ്, ശ്വസിക്കാനുള്ള വൈഷമ്യം, വലിഞ്ഞ പേശികള്‍, തലവേദന ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ഇരിക്കുക പോലുള്ള ഊര്‍ജ്ജം കുറവ് വേണ്ട പ്രവര്‍ത്തികള്‍ ആകാംഷയുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് BMC Public Health ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. ടിവി കാണുക, കമ്പ്യൂട്ടര്‍ ഉപയോഗിക്കുക, ഇലക്ടോണിക് ഗെയിം കളിക്കുക, തുടങ്ങിയവ അത്തരത്തിലുള്ള പ്രവര്‍ത്തികളാണ്. അവയെ ഉദാസീന(sedentary) സ്വഭാവം എന്ന് വിളിക്കുന്നു.
— സ്രോതസ്സ് bmcpublichealth.biomedcentral.com, sciencedaily.com | 2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.