അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി

Michigan സംസ്ഥാന സര്‍ക്കാരിനെ സ്ഥാനഭൃഷ്ടരാക്കാനും ഗവര്‍ണര്‍ Gretchen Whitmer ബന്ദിയായാക്കാനും ഗൂഢാലോചന നടത്തിയ തീവൃവലതുപക്ഷ ആസൂത്രകരായ 13 പ്രതികളെ തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം എന്നീ കുറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ കുറ്റംചാര്‍ത്തി എന്ന് നിയമപാലകര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ സംസ്ഥാനത്ത് ലോക്ഡൌണ്‍ വിരുദ്ധ സമരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ‘മിഷിഗണിനെ സ്വതന്ത്രമാക്കൂ’ എന്ന് സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങലിള്‍ പ്രഖ്യാപിച്ചിരുന്നു. Michigan Statehouse കൈയ്യേറാന്‍ തനിക്ക് 200 പേരെ വേണമെന്ന് ഒരു പ്രതി പറഞ്ഞു എന്ന് ക്രിമിനല്‍ പരാതിയില്‍ പറയുന്നു. Whitmer നെ ഒരു “സുരക്ഷിത സ്ഥാനത്തേക്ക്” തട്ടിക്കൊണ്ടുപോയി അവരെ രാജ്യദ്രോഹത്തിന് “വിചാരണ” നടത്തുന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.

— സ്രോതസ്സ് commondreams.org, nytimes.com | Oct. 8, 2020

ജര്‍മ്മനിയില്‍ ഫാസിസത്തിന് വളര്‍ച്ചയുണ്ടാക്കിയ റെയ്ക്സ്റ്റാഗ് തീവെക്കല്‍ പോലെയാണിത്. എന്നാല്‍ അവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ ഭാഗ്യത്തിന് പോലീസ് ശരിയായ കള്ളന്‍മാരെ കണ്ടെത്തി.

ഫാസിസ്റ്റ് വ്യവസ്ഥയില്‍ നേതാവിന് ഉത്തരവിന്റെ ആവശ്യമൊന്നുമില്ല എന്തെങ്കിലും പ്രവര്‍ത്തി ചെയ്യിക്കാന്‍. നിര്‍ദ്ദോഷമായ ഒരു അഭിപ്രായ പ്രകടനം മാത്രം മതി. അതിനെ പട്ടി വിസില്‍ (dog whistle) എന്നാണ് പറയുന്നത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ