ലുഥിയാന ജില്ലയിലെ റായ്കോട്ടിലെ ഹരിസിംഗ് നാല്വ ചൌക്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെപ്റ്റംബര്‍ 25 ന് ഒത്തുകൂടി. ഒരു ചെറിയ ടെന്റ് കുറച്ച് ആളുകള്‍ക്ക് അഭയം നല്കിയപ്പോള് ബാക്കിയുള്ളവര്‍ എരിയുന്ന സൂര്യന് താഴെ നിന്നു.
“നമുക്ക് Pagri Sambhal Jatta Lehar ന്റെ പാരമ്പര്യം തന്ന Chacha Ajit Singh നെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” എന്ന് സമരക്കാരോട് Bharti Kisan Union ന്റെ വൈസ് പ്രസിഡന്റ് Manjit Singh Dhaner ചോദിച്ചു. അവര്‍ക്ക് അറിയാമെന്ന് ജാഥക്കാര് മറുപടി കൊടുത്തു.
‘Pagri Sambhal Jatta, Pagri Sambhal Oye’ (തലേക്കെട്ട് സൂക്ഷിക്കുക, ഓ കര്‍ഷക, അത് സംരക്ഷിക്കുക) എന്ന അദ്ദേഹം പറഞ്ഞ പാട്ടിന് വലിയ ചരിത്രമുണ്ട്. അവകാശങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പോര്‍വിളിയില്‍ ആണ് അതിന്റെ അടിത്തറ. Banke Dyal ആണ് അത് എഴുതിയത്. Ajit Singh, Kishan Singh, Ghasita Ram, Sufi Amba Prasad എന്നിവര്‍ 1907 ല്‍ Lyallpur ല്‍ സംഘടിപ്പിച്ച റാലിയിലാണ് അത് ആദ്യമായി പാടിയത്. രക്തസാക്ഷി ഭഗത് സിംഗിന്റെ അച്ഛനായിരുന്നു Kishan Singh. അജിത് സിംഗ് അമ്മാവനും. അവരോടൊപ്പം Sufi Amba Prasad ഉം Ghasita Ram ഉം ചേര്‍ന്ന് 1906 ല്‍ സ്ഥാപിച്ച രഹസ്യ സംഘടനായാണ് Mehboobane Watan. 1857 ന്റെ 50ാം വാര്‍ഷികമായ 1907 ല്‍ അത് വീണ്ടും നടത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
Colonisation Act, Bari Doab Act എന്നീ നിയമങ്ങള്‍ കാരണം ബ്രിട്ടീഷുകാര്‍ക്കെതിരെ തിളച്ചുകൊണ്ടിരുന്ന കര്‍ഷകരെ അവര്‍ നയിച്ചു. Pagri Sambhal Jatta Lehar എന്നാണ് ആ പ്രസ്ഥാനത്തെ വിളിക്കുന്നത്. Pagri ആയിരുന്നു മതത്തിന്റേയും ജാതിയുടേയും അതിരുകള്‍ ഭേദിച്ചുകൊണ്ട് കര്‍ഷകരെ ഗ്രാമീണരെ ഒന്നിപ്പിച്ച ചിഹ്നം.
— സ്രോതസ്സ് — source thewire.in | Sangeet Toor | 05/Oct/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.