അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

മുതലാളിത്തം തന്നെയാണ് പ്രശ്നം

കോവിഡ്-19 ഉണ്ടാക്കിയ കഷ്ടപ്പാടില്‍ നിന്ന് നാം സംഘടിതമായി പുറത്തിറങ്ങുന്ന ഒരു സമയത്ത് മുതലാളിത്തത്തെ പരിഷ്കരിക്കുന്ന അജണ്ടയോടുകൂടിയ ഒരു രാഷ്ട്രീയ പ്രദേശത്ത നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് സാദ്ധ്യമാണ്. വൈറസ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അത്തരത്തിലെ മാറ്റത്തിന്റെ ചെറിയ സൂചനകളുണ്ടായിരുന്നു. ഉദാഹരണത്തിന് ലാഭം, കമ്പോള മൂല്യം, സാമൂഹ്യ പരിസ്ഥിതി ആഘാതത്തെ അവഗണിക്കുക എന്ന തങ്ങളുടെ ഒഴിയാബാധ വിപരീതഫലമാണ് നല്‍കുന്നത് എന്ന് Davos ല്‍ എത്തിയ വലിയ വ്യവസായ നേതാക്കള്‍ കേട്ടിരുന്നു. “മനഃസ്സാക്ഷി” ഓ “ഇകോ-മുതലാളിത്തം” ഓ പോലുള്ള ചില രൂപത്തില്‍ രക്ഷ നേടണണെന്ന് അവര്‍ക്ക് ഉപദേശങ്ങള്‍ കിട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയ 40 വര്‍ഷത്തെ നവ ലിബറല്‍ നയങ്ങള്‍ക്ക് ശേഷം വൈറസിന്റെ ആക്രമണത്തിന് എതിരായ സമൂഹത്തിന്റെ പൊതുജനാരോഗ്യ പ്രതിരോധങ്ങളുടെ ശോചനീയമായ സ്ഥിതി കാരണം ജനങ്ങളുടെ പ്രക്ഷോഭം വര്‍ദ്ധിച്ച് വരുന്നു. 2008 ലെ ബാങ്ക് രക്ഷപെടുത്തലിന് ശേഷം സൈനിക ചിലവ്, അതി സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൊടുക്കുന്ന സബ്സിഡികള്‍ അല്ലാതെ എല്ലാത്തിലും ചിലവ് ചുരുക്കല്‍ എന്നിവ കയ്പ് രസമാണ് ശേഷിപ്പിക്കുന്നത്. അതിന് വിപരീതമായി മഹാമാരിയെ നേരിടാനായി രാഷ്ട്രം നേതൃത്വം കൊടുക്കുന്നതും സംഘടിതവും ആയ നടപടികള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത് ആളുകള്‍ക്ക് സര്‍ക്കാരിനോടുള്ള മനോഭാവത്തില്‍ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്.

ഈ പ്രതിസന്ധിയില്‍ നിന്ന് കാലക്രമത്തില്‍ പുറത്ത് കടക്കുമ്പോള്‍ അത് സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, തുടങ്ങിയവയില്‍ പുനര്‍ചിന്ത ആവശ്യമാക്കുക മാത്രമല്ല പൊതുജന ഇച്ഛ, സര്‍ക്കാര്‍ അധികാരം തുടങ്ങിയവയില്‍ ഒരു പ്രത്യേക യോജിപ്പ് കൂടി കാണുന്നു എന്ന് ശ്രദ്ധേയമായ ദൈനം ദിന വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക് ഗവര്‍ണര്‍ Andrew Cuomo പറഞ്ഞു. ന്യൂയോര്‍ക്കിലെ അടുത്ത കാലത്തെ പേടിസ്വപ്നത്തിലൂടെ ജീവിച്ച എല്ലാവര്‍ക്കും ഉറപ്പിന്റെ ഈ പ്രഖ്യാപനം രാഷ്ട്രത്തിന്റെ ഇടപെടലിന്റെ മൂല്യത്തെക്കുറിച്ച് കുറച്ച് ശരിയായി തോന്നും.

ദൌര്‍ഭാഗ്യവശാല്‍ പുനര്‍ചിന്തനമുള്ള പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള Cuomoയുടെ മുന്നൊരുക്ക നീക്കങ്ങള്‍ ഇതുവരെ ഒരു കൂട്ടം ശതകോടീശ്വരന്‍മാരുടെ ക്ലബ്ബില്‍ നിന്ന് Michael Bloomberg ന്റേയും (ടെസ്റ്റുകള്‍ നടത്താന്‍), Bill Gates (വിദ്യാഭ്യാസ സംരംഭങ്ങള്‍ ഏകോപിപ്പിക്കാന്‍), മുമ്പത്തെ ഗൂഗിള്‍ CEO ആയ Eric Schmidt(ആശയവിനിമയവും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും പുനര്‍കണക്കാക്കാന്‍) നേയും ഒക്കെ ജോലിക്കെടുക്കുക മാത്രമായിരുന്നു. താഴെ നിന്ന് ജനാധിപത്യപരമായി ഉയര്‍ന്ന് വന്ന മുന്നേറ്റം തെരുവകളില്‍ കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്നുവെങ്കിലും ഒരു രാഷ്ട്രീയ ശക്തിയായി ഇതുവരെ മാറിയിട്ടില്ല. Cuomo യുടെ സങ്കല്‍പ്പത്തില്‍ വേണ്ടിവരുന്ന പുനര്‍ചിന്തകളും പുനര്‍നിര്‍മ്മാണങ്ങളും മൂലധനവുമായും പുരോഗമന മുതലാളിത്ത കുലീനര്‍ നിര്‍വ്വചിക്കുന്ന ആളുകളുമായും കൂട്ടിക്കെട്ടിയിരിക്കുന്നതാണ്.

നമുക്ക് ആവശ്യമുള്ള നഗരങ്ങള്‍

ബൂര്‍ഷ്വാ ഭരണത്തിന്റെ ദീര്‍ഘകാലത്തെ ചരിത്രം മുഴുവനും റാഡിക്കല്‍ പരിഷ്കരണങ്ങളുടെ ശ്രദ്ധേയമായ ചില ഘട്ടങ്ങള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ട്. 20 ആം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തിലെ പുരോഗമനയുഗം, 1930കളിലെ New Deal, 1960കളിലെ Great Society തുടങ്ങിയവ. നാം അത്തരത്തിലൊന്നിലേക്ക് പോകുകയാണെന്നത് സര്‍വ്വസമ്മതം ആയിക്കൊണ്ടിരിക്കുന്നു.

അത്തരം ഒരു സന്ദര്‍ഭത്തില്‍ കൂടുതല്‍ യുക്തിപൂര്‍ണ്ണമായ – കൂടുതല്‍ പരിസ്ഥിതി സൌഹൃദവും കൂടിയായ രീതിയിലെ സാമ്പത്തിക വികസനം മാത്രമല്ല കൂടുതല്‍ പ്രര്യാപ്തമായ രീതിയില്‍ ദൈനംദിന ജീവിതത്തെ സംഘടിപ്പിക്കാനുള്ള വഴികള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നഗര ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പ്രത്യേകിച്ച് നഗര പ്രക്രിയകള്‍ പുനര്‍ജ്ജീവിപ്പിക്കാനായി ഒരു ശക്തികേന്ദ്രം നിര്‍മ്മിക്കുന്നു. ന്യൂയോര്‍ക്കിലെ മിക്ക ആളുകളുടേയും ദൈനംദിന ജീവിതത്തിന്റെ ഗുണമേന്മയിലുണ്ടാകുന്ന പുറത്ത് പറയാത്ത നേരിട്ടുള്ള നാശത്തിന് പുറമേ സ്പഷ്ടമായ ഉപഭോഗസംസ്കാരത്തിന്റേയും, രസിപ്പിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിന്റേയും, കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യാപരമായ( architectural) ഇടപെടലിന്റേയും ഉപരിതല തിളക്കത്തിനടിയിലെ വലിയ അളവിലെ അളിഞ്ഞതിനേയും വ്യക്തമാക്കി.

ഈ ഉത്സാഹത്തില്‍ അടുത്തകാലത്ത് New York Times Editorial Board ന്റെ പ്രസിദ്ധപ്പെടുത്തിയ “നമുക്ക് വേണ്ട നഗരങ്ങള്‍” എന്ന സപ്ലിമെന്റ് ചില മറുപടികള്‍ അര്‍ഹിക്കുന്നു. അതിന്റെ കേന്ദ്ര ആശയം ലളിതമാണ്. പണ്ട് ഒരു കാലത്ത് “നഗരങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് അവ അങ്ങനെയല്ല.” നാം അവയെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണം.

“അമേരിക്കയുടെ സമ്പത്തിന്റേയും സംസ്കാരത്തിന്റേയും showcase ആയിരുന്ന, ആഗോള മോഹത്തിന്റേയും, ആദരവിന്റേയും അഭിലാഷത്തിന്റേയും വസ്തുക്കളായിരുന്ന അമേരിക്കന്‍ നഗരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ മുരളുന്ന എഞ്ജിനുകളായിരുന്ന,” ഒരു യുഗത്തിന്റെ കുറച്ചൊക്കെ ഗൃഹാതുരത്വപരമായ പുനര്‍നിര്‍മ്മാണം ആണ് ഇതിന്റെ പിറകില്‍ കിടക്കുന്നത്. “അവ വംശീയതയാല്‍ വിരൂപമാക്കപ്പെട്ടതും പ്രമാണിവര്‍ഗ്ഗങ്ങളുടെ ലാഭക്കൊതിയാല്‍ ചോരപൊടിക്കുന്നതും മലിനീകരണവും രോഗങ്ങളും കാരണം നാറ്റമുണ്ടാക്കുന്നത്,” ആണെങ്കിലും ആ നല്ല പഴയ ദിവസങ്ങളില്‍ “മനുഷ്യന്റെ ശേഷിയുടെ ചങ്ങലകളെ തുറക്കുന്ന താക്കോലുകളായിരുന്നു നഗരങ്ങള്‍ നല്‍കിയത്. പൊതു സ്കൂള്‍, കോളേജുകള്‍, പൊതു വായനശാലകള്‍, പാര്‍ക്കുകള്‍, പൊതു ഗതാഗത സംവിധാനം, ശുദ്ധവും സുരക്ഷിതവും ആയ കുടിവെള്ളം.” എന്നാല്‍ എല്ലാത്തിനും ഉപരിയായി ആ നഗരങ്ങള്‍ “സാദ്ധ്യതകള്‍ നല്‍കി.”

ഇപ്പോഴത്തെ പ്രശ്നം — അന്ധാളിപ്പിക്കുന്ന വിശദാംശത്തില്‍ അതാണ് വൈറസ് തുറന്ന് കാട്ടിയത് — “നമ്മുടെ നഗര പ്രദേശങ്ങള്‍ തൊഴിലുകള്‍ ദുര്‍ലഭമായ ജീവിതം ദുസ്സഹമായതും ഹൃസ്വമായതുമായ പഴകിയ കെട്ടിടങ്ങളും വിജനമായ സ്ഥലങ്ങളില്‍ നിന്ന് സമ്പത്തിന്റേയും പ്രത്യേകാനുകൂല്യങ്ങളുടേയും അടച്ചുകെട്ടി പ്രദേശത്തെ വേര്‍തിരിക്കുന്ന അദൃശ്യവും (?) എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന അഭേദ്യമായ അതിര്‍ത്തികള്‍ അരുകായുള്ളതാണ്,” എന്നതാണ്. ദരിദ്ര പ്രദേശങ്ങളിലെ ആയുര്‍ദൈര്‍ഘ്യം 60 ആണ്. സമൃദ്ധിയുടെ സ്ഥലങ്ങളില്‍ അത് 90 ആണ്. ഇത് സ്ഥാപിക്കാന്‍ അമേരിക്കയിലെ നഗരങ്ങളിലെ വ്യത്യസ്ഥ ആയുര്‍ദൈര്‍ഘ്യത്തിന്റെ വിശദമായ ഒരു മാപ്പ് Times പ്രസിദ്ധീകരിച്ചിരുന്നു.

എല്ലാം ഒന്നിച്ച് ഇപ്പോഴോ?

ഒരാള്‍ ജനിച്ച സ്ഥലത്തിന്റെ പിന്‍ കോഡിനെ ആശ്രയിച്ചിരിക്കും അയാളുടെ ആയുര്‍ദൈര്‍ഘ്യം എന്ന കാര്യം സ്ഥാപിക്കാനായി വാദിക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ പരാജയങ്ങളുടെ പരാതി പട്ടിക ദൈര്‍ഖ്യമുള്ളതാണ് (അദൃശ്യമല്ലതാനും). Times ന്റെ നിരീക്ഷണങ്ങള്‍:

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ അവരുടെ infrastructure അവസരം മോശമായി ദ്രവിച്ചു. അവരുടെ പൊതു വിദ്യാലയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാനാവാതെയായി. അവരുടെ പൊതുഗതാഗതം ഉറപ്പില്ലാത്ത വിശ്വസിക്കാനാവത്തതായി. അവരുടെ കുടിവെള്ളത്തില്‍ ഈയം കലര്‍ന്നു.

നല്ല സ്ഥലങ്ങളിലെ താങ്ങാനാകുന്ന വീട് ഇല്ലാതാകുന്നതിന്റെ അര്‍ത്ഥം താഴ്ന്ന ശമ്പളമുള്ള ജോലിക്കാര്‍ക്ക് തകരുന്ന പൊതുഗതാഗതക്കിലെ ദീര്‍ഘമേറിയ ദുരിതപരമായ യാത്രകളാണ്. അതിന്റെ അര്‍ത്ഥം ആയിരക്കണക്കിന് വീടില്ലാത്തവര്‍ തെരുവുകളില്‍, ബസുകളില്‍, സബ് വേയില്‍ കഴിയുന്നതാണ്. വിദ്യാഭ്യാസ അവസരങ്ങള്‍ വരുമാനത്തിന്റേയും സമ്പത്തിന്റേയും പ്രാദേശിക പ്രത്യേകമായ മാപ്പ് ചെയ്യാം. വര്‍ഗ്ഗ വംശ വ്യത്യാസങ്ങളെ ആഴത്തിലും ഉറപ്പുള്ളതുമായി അത് മാറ്റുന്നു.

“പണക്കാര്‍ക്ക് പണിക്കാരെ വേണം. ദരിദ്രര്‍ക്ക് മൂലധനം വേണം. നഗരത്തിന് ഇത് രണ്ടും വേണം,” എന്നാണ് The Editorial Board ന്റെ സംഗ്രഹം. നമുക്ക് കൂടുതല്‍ സംതൃപ്തി കിട്ടാനും നഗരവല്‍ക്കരണത്തെ കൂടുതല്‍ തുല്യതയുള്ള രൂപത്തിലേക്ക് മാറ്റാനും വേണ്ടി നാം ഒന്നിച്ച് പരിശ്രമിക്കണം. ഇത് അത്ഭുതകരമായ സംഗ്രഹമാണ്. സമകാലീന നഗര ജീവിതത്തിന്റെ മിക്ക പ്രശ്നങ്ങളുടേയും അടിവേര് കിടക്കുന്ന ഘടനയുടെ പ്രാമുഖ്യത്തെ വീണ്ടും ഊന്നിപ്പറയുന്നതാണ് അത്.

പണക്കാര്‍ക്ക് അദ്ധ്വാനം വേണം. കാരണം അദ്ധ്വാനമാണ് അവരെ പണക്കാരാക്കിയത്. എന്നാല്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ സിംഹഭാഗവും മൂലധനം എടുത്തു. അനിശ്ചിതത്വത്തിലൂടെയും, സാങ്കേതികമായ പിരിച്ചുവിടലുകള്‍, വ്യവസായവല്‍ക്കരണം ഇല്ലാതാക്കള്‍, മറ്റ് എല്ലാ ദോഷങ്ങളിലൂടെയും അദ്ധ്വാനത്തെ ഭിന്നിപ്പിച്ച് ചെറുതാക്കിയത് മൂലധനം തന്നെയാണ്. അത് ശമ്പളം തൊട്ട് അടുത്ത ശമ്പളം വരെ കാത്തിരിക്കുന്ന ജനക്കൂട്ടത്തെ നഗരത്തില്‍ ഉപേക്ഷിച്ചു. food banks ഉം സൌജന്യ ആഹാരവും നല്‍കുന്ന പരോപകാര പ്രവര്‍ത്തനം ഇല്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാകുന്നില്ല. ഭവനവായ്പ അടവിന്റെ കാര്യം വിട്ടേക്കൂ, തൊഴിലില്ലായ്മയോ, ചില സ്വകാര്യ ദുരന്തമോ, രോഗമോ വന്നാല്‍ വാടക പോലും താങ്ങാന്‍ കഴിയാത്ത ഒരു ജനക്കൂട്ടത്തെ അത് സൃഷ്ടിച്ചു.

റൊണാള്‍ഡ് റെയ്ഗണ്‍ പ്രസിദ്ധമായ അഭിപ്രായം “നമ്മുടെ പ്രശ്നത്തിന്റെ പരിഹാരം സര്‍ക്കാരല്ല. സര്‍ക്കാരാണ് പ്രശ്നം” എന്നായിരുന്നു. “മൂലധനമല്ല നമ്മുടെ പ്രശ്നത്തിന്റെ പരിഹാരം, മൂലധനമാണ് പ്രശ്നം” എന്ന് അവസാനം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നശിക്കും. മൂലധനം Hudson Yards നിര്‍മ്മിക്കും. പ്രതിവര്‍ഷം $40,000 ഡോളറില്‍ താഴെ വരുമാനമുള്ളവര്‍ക്ക് താങ്ങാനാവുന്ന വീടുകള്‍ നിര്‍മ്മിക്കില്ല. മൂലധനത്തിന് അത് ചെയ്യാനാകുന്നത് വരെ എല്ലാത്തരത്തിലുമുള്ള പരിഷ്കാരങ്ങളും അത് എത്രത്തോളം അര്‍ത്ഥവത്തായാലും, കുറച്ചുപേരുടെ ഗുണത്തിനായുള്ള അവസാനമില്ലാത്ത മൂലധന കുന്നുകൂടലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നത് ഉറപ്പാണ്. സാമൂഹികവും പരിസ്ഥിതിപരവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മൂലധനം ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. അതേ സമയം ജനങ്ങളെ മൊത്തം മിതവ്യയത്തിലേക്കും, സാദ്ധ്യമാണെങ്കില്‍ മാത്രം അതില്‍ അതിജീവിക്കാന്‍ കഴിയുന്നവരെ മാത്രം രക്ഷപെടുത്തലിലേക്കും.

ഒരു തോല്‍വിയുടെ ഈണം

പ്രതീക്ഷ തരുന്ന നമ്മുടെ ശ്രേഷ്ടമായ ധാര്‍മ്മിക ജന്മവാസനക്ക് വിട്ടുകൊടുക്കുയാണ് എഡിറ്റോറിയല്‍ ബോര്‍ഡ് ചെയ്യുന്നത്. അടിവേരുകള്‍ മുതല്‍ ശാഖകള്‍ വരെ ഘടനാപരമായി മാറ്റം വരുത്തേണ്ട പ്രശ്നത്തെ പരിഹരിക്കാനായി നമ്മുടെ നല്ല മാലാഖമാരെ വിളിക്കുകയാണ്. “വേര്‍തിരിവ് കുറക്കുന്നത് വഴി ധനാഢ്യരായ അമേരിക്കക്കാര്‍ക്ക് പങ്കുവെക്കേണ്ടി വരും, എന്നാല്‍ ത്യാഗം സഹിക്കേണ്ട കാര്യമില്ല,” അവര്‍ പറയുന്നു. ധനാഢ്യര്‍ ത്യാഗം സഹിക്കുന്നതില്‍ നിന്ന് ദൈവം രക്ഷിക്കട്ടേ! “വൈവിദ്ധ്യമുള്ള ചുറ്റുപാട് നിര്‍മ്മിക്കുന്നത്, സ്വകാര്യ ചികില്‍സയില്‍ നിന്ന് പൊതു സ്ഥാപനങ്ങളെ വേര്‍തിരിക്കുന്നത് ആത്യന്തികമായി എല്ലാ അമേരിക്കക്കാരുടേയും ജീവിതത്തെ പുഷ്ടിപ്പെടുത്തും, അതുപോലെ അവര്‍ ജീവിക്കുന്ന, തൊഴിലെടുക്കുന്ന നഗരങ്ങളേയും.. ലോകത്തിന് മൊത്തമുള്ള ഒരു മാതൃകയായിരിക്കും അത്.”

എനിക്ക് 84 വയസ് പ്രായം ഉണ്ട്. ഈ വാദങ്ങള്‍ ഗൌരവകരമായി എടുക്കാന്‍ വരട്ടെ. ധാരാളം പ്രാവശ്യം ഇതേ വാദങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. വംശവിവേചനമുള്ള Baltimore ലേക്ക് 1969 ല്‍ ആണ് ഞാന്‍ എത്തുന്നത്. Martin Luther King Jr ന്റെ കൊലപാതകത്തിന് ശേഷമുണ്ടായ ലഹളയില്‍ നഗരം കത്തി നശിച്ചതിന് ഒരു വര്‍ഷത്തിന് ശേഷം. എല്ലാം ശരിയാകും എന്ന്ആത്മാര്‍ത്ഥമായി (എന്ത് ചെയ്യാം വളരേറെ നിഷ്കളങ്കരായി)വിശ്വസിച്ചവരുടെ ഹൃദയ സ്പര്‍ശിയായ ധാര്‍മ്മികവല്‍ക്കരണത്തേയും — എഡിറ്റോറിയല്‍ ബോര്‍ഡ് പുനര്‍ജീവിപ്പിക്കുന്നു — നല്ലത് ചെയ്യുന്നവരുടെ ആദര്‍ശത്തില്‍ തളര്‍ന്ന് പോകാന്‍ അന്ന് എനിക്ക് അധികം സമയം എടുത്തില്ല. നമ്മുടെ എല്ലാ വിധികളും കൂട്ടിപ്പിരിഞ്ഞതാണെന്നും എന്നും നഗരത്തിലുള്ള എല്ലാവരും ഒന്നാണെന്നും ഞങ്ങളെ പോലെ നല്ല മനസുള്ളവര്‍ (ഒരു പക്ഷേ പോരായ്മ മാറ്റാനായി വിമുഖതയുള്ള വിഷയങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു തന്മയീഭാവശക്തി ഗുളിക) തിരിച്ചറിഞ്ഞു.

മൊത്തം അനുഭവങ്ങളെക്കുറിച്ച് ഞാന്‍ Social Justice and the City എന്നൊരു പുസ്തകവും എഴുതി. മുതലാളിത്തത്തിന്റെ നഗരവല്‍ക്കരണ പ്രശ്നത്തിന്റെ ദീര്‍ഘകാലത്തെ തുടര്‍ച്ചയെയാണ് അതില്‍ അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അത് ആവര്‍ത്തിക്കുന്നത് നാം കാണുന്നു. അതേ തെറ്റുകളും വീണ്ടും ആവര്‍ത്തിക്കുന്നു. ദൌര്‍ലഭ്യത്തിന്റെ ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള കമ്പോള സംവിധാനം ആയിരുന്നു പ്രധാന കുറ്റവാളി എന്ന് അന്ന് വ്യക്തമായിരുന്നു. നഗര അസമത്വത്തിന് പരിഹാരമായി കൊണ്ടുവന്ന എല്ല നയങ്ങളും എന്തുകൊണ്ട് അവസാനം അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളില്‍ എത്തിച്ചേര്‍ന്നു എന്ന് ആ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലെ ചിന്ത വിശദീകരിക്കുന്നു.

“നഗര പുതുക്കലില്‍” നാം പങ്കെടുത്താല്‍ നാം ദാരിദ്ര്യത്തെ ചുറ്റുപാടിലേക്ക് നീക്കുകയാകും ചെയ്യുന്നത് (എംഗല്‍സ്, ഭവന പ്രശ്നത്തെക്കുറിച്ച് അദ്ദേഹത്തിന്റെ 1872 ലെ പ്രബന്ധം. നഗര പ്രശ്നത്തിന് പരിഹാരമായി ബൂര്‍ഷ്വകള്‍ക്ക് ഈ ഒരു പരിഹാരമേയുള്ളു). നാം പങ്കെടുക്കാതിരുന്നാല്‍ നാശം തുടര്‍ച്ചയായി സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കേണ്ടിവരും. അക്കാലത്ത് പറഞ്‍ിരുന്ന “ചേരിപ്രദേശത്തിന് തങ്കപ്പൂശു വിദ്യ (Gilding the ghetto)” വ്യക്തമായി പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് നഗര സ്ഥലത്തേക്ക് ആഘാതമേറ്റ ജനക്കൂട്ടത്തിന്റെ അഴിച്ചുവിടല്‍ ആണ് ഉത്തരം. അതും ശരിക്ക് പ്രവര്‍ത്തിക്കില്ല. രണ്ടാമത്തെ നീക്കം “ചേരിപ്രദേശത്തെ ഒരു തരത്തില്‍ അഴിച്ചുവിടുന്നു. എന്നാല്‍ അത് ദാരിദ്ര്യത്തിന്റെ നില കുറക്കുകയോ വംശീയ വിവേചനം ഇല്ലാതാക്കുകയോ ചെയ്യുന്നില്ല.

തങ്ങളുടെ ആപല്‍ക്കരമായ അവസ്ഥക്കുള്ള കുറ്റം ദരിദ്രര്‍ ഏല്‍ക്കുകയും തങ്ങളുടെ സവിശേഷമായ “ദാരിദ്ര്യത്തിന്റെ സംസ്കാരങ്ങളില്‍” പൂട്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് പരാ‍ജയപ്പെട്ട അത്തരത്തിലുള്ള ഫലങ്ങളുണ്ടാക്കുന്ന നിരാശ നയിക്കുന്നത്. ആ സമയത്ത് Daniel Patrick Moynihan പറയുന്നു, ശരിയായ ഏക പ്രതികരണം “സൗമ്യമായ അവഗണ”യില്‍ ഒന്നാണ്. വ്യക്തിപരമായ ഉത്തരവാത്തം, തന്നത്താനുള്ള സംരംഭകത്വം എന്നിവയുടെ നവലിബറല്‍ വാചാടോപങ്ങളെ ഇത് പ്രവചിച്ചു. ഇരകളെ കുറ്റം ആരോപിക്കുന്നതിനെ അത് ന്യായീകരിക്കുന്നു. അതുപോലെ സ്ഥിരമായ നയ പരാജയത്തില്‍ നിന്ന്അനിവാര്യമായ ഉയര്‍ന്ന് വരുന്ന ശല്യമുണ്ടാക്കുന്ന ചോദ്യങ്ങളെ ഒഴുവാക്കുന്നതിലും ഇത് ഫലത്തില്‍ സഹായിച്ചു. നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ ഹൃദയത്തെ ഭരിക്കുന്ന ശക്തികളെ വിചാരണ ചെയ്യുന്ന വളരെ കുറവ് എഴുത്തുകാരേയുള്ളു. (Moynihan ചുമ്മാ സംഭവിച്ചതാണ്. യാദൃശ്ചികമായി Cuomoയുടെ രാഷ്ട്രീയ മാര്‍ഗ്ഗദര്‍ശിയും ആദര്‍ശമാതൃകയും ആണദ്ദേഹം.)

വൈകാരിക ടൂറിസം

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തുടര്‍ച്ചയെ വെല്ലുവിളിക്കുന്നതൊഴിച്ച് പരിഹാരങ്ങളുടെ എല്ലാ സ്വാഭാവവും ഉപകരണമാക്കുകയും പര്യവേഷണം നടത്തുകയും ചെയ്യുകയായിരുന്നു അത്. എന്നിട്ടും ഇതാണ് ഇപ്പോഴത്തെ മഹാമാരി പുറത്തുകാണിച്ച ചുഴി പോലുള്ള ദാരിദ്രവല്‍ക്കരണം നിസ്സന്ദേഹം നിര്‍മ്മിക്കുന്ന സമ്പദ്‌വ്യവസ്ഥ.

തൊഴിലില്ലായതായ 3 കോടി പേരിലെ 40% പേരും പ്രതിവര്‍ഷം $40,000 ല്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. അടിസ്ഥാന മനുഷ്യാവശ്യങ്ങള്‍ നല്‍കുന്നതിലെ സമകാലീന മുതലാളിത്തത്തിന്റെ പാപ്പരാകല്‍ തീര്‍ച്ചയായും നാം തിരിച്ചറിയണം. 1970കളില്‍ വികസിപ്പിച്ച നവലിബറല്‍ ലൈനിലെ സ്വകാര്യ ഉത്തരവാദിത്തം, മനുഷ്യ മൂലധന രൂപീകരണം, മുതലാളിത്ത വര്‍ഗ്ഗത്തിനും കോര്‍പ്പറേറ്റുകള്‍ക്കും 1960കളിലെ പരിഷ്കരണ തരംഗത്തിന്റെ പരാജയങ്ങലില്‍ നിന്ന് രക്ഷപെടാനും അതേ സമയം സ്വന്തം പോക്കറ്റുകള്‍ അന്തമില്ലാതെ വീര്‍പ്പിക്കുന്നതിനും ഉള്ള സൌകര്യമുള്ള വഴിയാണ്.

അതുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ വളരെ അടിസ്ഥാനപരമായതിനെ കര്‍ക്കശതയുളള വിമര്‍ശനപരമായ പരീക്ഷ നടത്തേണ്ടത് വളരെ മര്‍മ്മപ്രധാനമായതാണ്. അത് ഉടന്‍ ചെയ്യേണ്ട ജോലിയാണ്. എന്നാല്‍ ഈ ജോലി ചുമത്തുന്നതല്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടേ. ‘70 കളില്‍ ഞാന്‍ സംഗ്രഹിച്ചത് പോലെ, നമ്മുടെ നഗരങ്ങളിലെ സാമൂഹ്യ സ്ഥിതിയുടെ മറ്റൊരു അനുഭവമൂലമായ അന്വേഷണം അല്ല. സത്യത്തില്‍ മനുഷ്യന് മനുഷ്യനോടുള്ള വ്യക്തമായ മനുഷ്യത്വമില്ലായ്മയുടെ കൂടുതല്‍ തെളിവ് മാപ്പ് ചെയ്യുന്നത് വിപരീതഫലം ഉണ്ടാക്കുന്നതാണ്. പരിഹാരമല്ലാത്ത ഒന്നിനെ പരിഹാരത്തിന് വേണ്ടി സംഭാവന ചെയ്യുന്നു എന്ന് ഭാവിക്കാന്‍ നമ്മളിലെ bleeding-heart liberal നെ അത് അനുവദിക്കുന്നു. നിങ്ങള്‍ക്കൊരു നോബല്‍ സമ്മാനം നേടിത്തന്നേക്കാമെങ്കിലും ഇത്തരത്തിലുള്ള അനുഭവജ്ഞാനവാദം പ്രസക്തമല്ല.

നമുക്ക് വേണ്ട എല്ലാ തെളിവുകള്‍ക്കും വേണ്ടിയുള്ള അവശ്യം വേണ്ട വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. ഈ രംഗത്തല്ല നമ്മുടെ ജോലി കിടക്കുന്നത്. “ധാര്‍മ്മികതാ സ്വയംഭോഗം” എന്ന് മാത്രം പറയാനാകുന്ന നഗര ജനത വിധേയരായിരിക്കുന്ന ദൈനം ദിന അനീതികളുടെ പീഡാനുഭവാഹ്ലാദകരമായ വലിയ രേഖാസമാഹാരത്തോടും കൂടിയല്ല അത് കിടക്കുന്നത്. നമ്മുടെ സുഖസൌകര്യങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് നമുക്ക് അതിന്റെ പുറത്ത് നമ്മുടെ നെഞ്ചിട്ട് ഇടിക്കുകയും പരസ്പരം സഹതപിക്കുകയും ചെയ്യുകയുമാകാം. ഇത് പ്രതിവിപ്ലവം ആണ്. അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ നമ്മേ നിര്‍ബന്ധിക്കുന്നതിന് പകരം അത് കുറ്റബോധം പരിശുദ്ധമാക്കുകയും ചെയ്യുന്നു. പിന്നല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുന്നത്.

സൂപ്പ് അടുക്കളയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയോ ആഹാര ബാങ്കിന് സംഭാവന ചെയ്തോ അവരെ മെച്ചപ്പെടുത്തുന്നതില്‍ നമുക്ക് അവരെ സഹായിക്കാനാകും എന്ന പ്രതീക്ഷയില്‍ “കുറച്ച് നാളത്തേക്ക്” ദരിദ്രരോടൊപ്പം ജോലി ചെയ്യാനും ജീവിക്കാനുമായി നമ്മേ ആകര്‍ഷിക്കുന്ന ഇത്തരത്തിലുള്ള വൈകാരിക ടൂറിസത്തില്‍ രസിക്കുന്നത് പരിഹാരമാണോ (സഹായകരമാണെങ്കിലും അത് കുറച്ച് കാലത്തേക്കേ പ്രവര്‍ത്തിക്കൂ). തണുപ്പുകാലമാകുമ്പോഴേക്കും സ്കൂള്‍ തന്നെ നശിച്ചുപോകുമ്പോള്‍ ഒരു വേനല്‍ക്കാലത്തെ പണികൊണ്ട് നാം ഒരു കളിസ്ഥലം ഉണ്ടാക്കിയെടുക്കാന്‍ ഒരു സമുദായത്തെ സഹായിച്ചതുകൊണ്ട് എന്ത് പ്രയോജനം. ഈ വഴികള്‍ നാം എടുക്കാന്‍ പാടില്ലാത്തതാണ്. അവ നമ്മേ നമ്മുടെ കൈയ്യിലുള്ള അടിസ്ഥാനമായ ജോലിയില്‍ നിന്ന് വ്യതിചലിപ്പിക്കുകയേയുള്ളു.

ഒരു പുതിയ ചട്ടക്കൂട്

നമ്മുടെ സാമ്പത്തിക, സാമൂഹ്യ വ്യവസ്ഥയെ ആഴത്തില്‍ വിമര്‍ശിച്ചു കൊണ്ട് അസമത്വത്തിന്റെ ചോദ്യത്തെ അഭിസംബോധന ചെയ്യാനുള്ള ഒരു പുതിയ രാഷ്ട്രീയ ചട്ടക്കൂടിന്റെ സ്വബോധ നിര്‍മ്മാണം ആണ് ഈ അടിയന്തിരമായ ജോലി. സാമൂഹ്യ മാറ്റത്തെ മനുഷ്യത്വവല്‍ക്കരിക്കാനുള്ള ജോലിക്ക് പ്രയോഗിക്കാന്‍ വേണ്ടിയുള്ള ആശയങ്ങള്‍, വിഭാഗങ്ങള്‍, സിദ്ധാന്തങ്ങള്‍, വാദങ്ങള്‍ രൂപീകരിക്കാന്‍ നാം നമ്മുടെ ചിന്താ ശക്തികളെ സംഘടിതമായി സജ്ജമാക്കണം

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിന്ന് അകന്ന് നിന്ന് ആശയങ്ങളും വിഭാഗങ്ങളും രൂപീകരിക്കാനാവില്ല. നമുക്ക് ചുറ്റും തുറന്ന് വരുന്ന സംഭവങ്ങളും പ്രവര്‍ത്തികളും അനുസരിച്ച് അവയെ യാഥാര്‍ത്ഥ്യ ബോധത്തോടെ വിളക്കിച്ചേര്‍ക്കണം. അനുഭവമൂലമായ തെളിവ്, ഇപ്പോള്‍ തന്നെ ഒത്തുകൂട്ടിയ രേഖാസമാഹാരം, സമൂഹത്തില്‍ നേടിയെടുത്ത പരിചയസമ്പത്ത് ഇവ തീര്‍ച്ചയായും ഉപയോഗിക്കണം. പ്രത്യക്ഷമായ അപകടങ്ങളെ അഭിമുഖീകരിക്കുന്ന ജീവിതം ജീവിക്കുന്നവരെ ബഹുമാനിക്കുന്നതില്‍ നിന്നുയരുന്ന വേലിയേറ്റത്തിലെ രാഷ്ട്രീയ തന്മയീഭാവശക്തിയുടെ വലിയ തരംഗത്തെ നഷ്ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയണം. ദീര്‍ഘകാല, ആഴത്തില്‍ വേരുള്ള പരിഷ്കരണത്താല്‍ ഒന്നിപ്പിച്ചില്ലെങ്കില്‍ ആ തരംഗം ഒന്നുമില്ലായ്മയിലെത്തും

വൈറസ് വിവേചനം കാണിക്കില്ല എന്നാണ് പറയുന്നത്. ശരിയാണ് ഇല്ല! ഒരു വഴിക്ക് തൊഴിലില്ലായ്മ വഴി കുടിയിറക്കലോ പട്ടിണിയോ എന്ന അസ്തിത്വപരമായ തിരഞ്ഞെടുപ്പില്‍ മല്ലയുദ്ധം നടത്തുന്ന വേര്‍തിരിച്ച ഒരു തൊഴില്‍സേനയെ ആശ്രയിക്കുകയും മറ്റൊരു വഴിക്ക് തുച്ചമായ ശമ്പളത്തിനായി നഗരത്തേയും അതിന്റെ പരിപാലന സുഖംപകരുന്ന ശൃംഖലകളേയും പ്രവര്‍ത്തിപ്പിച്ച് New York TimesEditorial Board പോലെ ഞാന്‍ സുഖകരമായി വീട്ടില്‍ ഒറ്റപ്പെട്ട് താമസിച്ച് എന്റെ ശമ്പളം വാങ്ങുന്നു. വളരെ അപകടരമായ ഒരു വൈറസിനേയും അവര്‍ക്ക് ദൈനംദിനം നേരിടേണ്ടതായുമുണ്ട്. ആ ജോലിക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ പിന്‍കോഡ് എന്താണ്? അവര്‍ കറുത്തവരെത്ര, അടുത്തകാലത്തെ കുടിയേറ്റക്കാരെത്ര, ലാറ്റിനോകള്‍ എത്ര? അവരുടെ കുട്ടികള്‍ക്ക് എത്ര ലാപ്ടോപ്പുകളുണ്ട്?

ഒന്നര നൂറ്റാണ്ടുകളായി ദുരിതത്തിന്റെ ഒരു തുടര്‍ച്ച ഇവിടെയുണ്ട്. തീര്‍ച്ചയായും ഈ ദീര്‍ഘമായ നന്നായി അഭിനയിച്ചഭ്യസിപ്പിച്ച ചരിത്രം കൊണ്ട് അത് തകര്‍ക്കാനുള്ള സമയമാണ്. നാം അതിനൊരു അവസാനം ഉണ്ടാക്കണം. വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയാല്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ഥമായ ഘടനയുള്ള സാമൂഹ്യ ബന്ധങ്ങളുള്ള കൂടുതല്‍ ജനാധിപത്യപരവും സാമൂഹ്യ നീതി തരുന്നതുമായ നഗരവല്‍ക്കരണത്തിനായുള്ള പദ്ധതി നിര്‍മ്മാണം വേണം.

1960കളിലെ നഗര ലഹളയുടെ അടിസ്ഥാനമായ അസമത്വങ്ങള്‍ ഇപ്പോഴും നമ്മോടൊപ്പം ഉണ്ട്. യഥാര്‍ത്ഥത്തില്‍ അവ മുമ്പത്തേക്കാള്‍ എല്ലാം കൂടുതല്‍ ആഴത്തിലാണ്. കുറച്ച് മാസത്തെ ലോക്ക്ഡൌണും മുതലാളിത്ത തകര്‍ച്ചയും ലഹളകളും തീര്‍ച്ചയായും തുടങ്ങു. എന്നാല്‍ ഓര്‍ക്കുക: “മുതലാളിത്തം പരിഹാരമല്ല, മുതലാളിത്തം തന്നെയാണ് പ്രശ്നം.”

— സ്രോതസ്സ് davidharvey.org | Jun 2, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )