2019 ല്‍ കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന 10,281 പേര്‍ ആത്മഹത്യ ചെയ്തു. ഇന്‍ഡ്യയിലെ മൊത്തം ആത്മഹത്യയായ 139,516 ന്റെ 7.4% ആണിത്. National Crime Records Bureau പുറത്തുവിട്ട 2019 ലെ Accidental Deaths and Suicides in India റിപ്പോര്‍ട്ടിലാണിത്.
10,348 പേര്‍ ആത്മഹത്യ ചെയ്ത 2018 നെ അപേക്ഷിച്ച് 2019 ലെ എണ്ണം അല്‍പ്പം കുറവുണ്ട്. എന്നാല്‍ കര്‍ഷകരുടെ ആത്മഹത്യ നോക്കിയാല്‍ കഥ മാറി. 2018 ല്‍ 5,763 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2019 ല്‍ 5,957 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മൂന്ന് ശതമാനം വര്‍ദ്ധവ്.
ആത്മഹത്യ ഏറ്റവും കൂടിയ സംസ്ഥാനങ്ങള്‍ — മഹാരാഷ്ട്ര (3,927), കര്‍ണാടക (1,992), ആന്ധ്രാ പ്രദേശ് (1,029), മദ്ധ്യ പ്രദേശ് (541),ഛത്തീസ്ഘട്ട് (499) തെലുങ്കാനാ (499) — മാത്രം കാര്‍ഷിക രംഗത്തെ മരണങ്ങളുടെ 83% വരുന്നു.
കര്‍ഷക തൊഴിലാളികളുടെ സാഹായത്തോടെയോ ഇല്ലാതെയോ സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ കൃഷി ചെയ്യുന്നവരെയാണ് കര്‍ഷകരായി റിപ്പോര്‍ട്ട് നിര്‍വ്വചിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരില്‍ ഭൂമി സ്വന്തമായുള്ളവരാണ് 86%. ബാക്കി 14% ഭൂമിയില്ലാത്ത കര്‍ഷകരാണ്.
കാര്‍ഷിക തൊഴിലാളികളുടെ ആത്മഹത്യ നിര്‍വ്വചിച്ചിരിക്കുന്നത് കാര്‍ഷിക തൊഴിലില്‍ നിന്നോ പ്രാധമികമായ വരുമാനം കിട്ടുന്നവരുടെ ആത്മഹത്യ എന്നാണ്. 2019 ല്‍ അത് അതിന് മുമ്പത്തെ വര്‍ഷത്തെ 4,586 ല്‍ നിന്ന് 4,324 ആയി കുറഞ്ഞു.
സംഖ്യകള്‍ മറ്റൊരു വിഷമിപ്പിക്കുന്ന ഗതിയും കാണിക്കുന്നു. 17 സംസ്ഥാനങ്ങളില്‍ കൃഷിക്കാരെക്കാള്‍ കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. ഏഴ് സംസ്ഥാനങ്ങളില്‍ അതിന്റെ വിപരീത കാര്യമാണ് സംഭവിച്ചത്. എന്നിരുന്നാലും ഈ വിഭാഗത്തില്‍ ജോലിചെയ്യുന്ന ആളുകളുടെ മൊത്തം ആത്മഹത്യകളുടെ 58% ആണ് കര്‍ഷകര്‍.
West Bengal, Bihar, Odisha, Uttarakhand, Manipur, Chandigarh, Daman & Diu, Delhi, Lakshadweep, Puducherry എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷ, കര്‍ഷകതൊഴിലാളി ആത്മഹത്യകള്‍ ഒന്നും സംഭവിച്ചില്ല.
139,123 ആത്മഹത്യകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും കൂടിയ ആത്മഹത്യയാണിത്. 2018 ലേതിനേക്കാള്‍ 3.4% കൂടുതലാണ് 2019 ലെ ആത്മഹത്യാ സംഖ്യ. അതായത് ഒരു ലക്ഷം പേരില്‍ 10.4 പേര്‍ ആത്മഹത്യ ചെയ്യുന്നു.
— സ്രോതസ്സ് downtoearth.org.in | Rajit Sengupta | 03 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.