വിദഗ്ദ്ധര്‍ – വക്കീലന്മാര്, പരസ്യ ഗുരുക്കന്മാര്, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത് തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്മാര്. വൈറസുകള്‍ ഒരു കാര്യമേ അറിയൂ, എങ്ങനെ തങ്ങളുടെ വിദ്വോഷത്തെ പെറ്റുപെരുകാം, ശക്തികൂട്ടാം. എന്ന്.
യഥാര്‍ത്ഥ വില്ലന്മാര് ഈ വൈറസുകള്‍ക്ക് താവളവും ഉപജീവനമാർഗ്ഗവും ഒരുക്കുന്ന ആതിഥേയരാണ്. എന്നാല്‍ ആരും അവരെക്കുറിച്ച് സംസാരിക്കുന്നില്ല.
അവരുടെ കോര്‍പ്പറേറ്റ് സ്പോണ്സര്മാരെക്കുറിച്ചാണ് പറയുന്നത്. ഇവര്‍ക്ക് ദശലക്ഷക്കണക്കിന് രൂപ പരസ്യത്തിനായി നല്കുന്ന കമ്പനികള്‍. അതുവഴി അവര്‍ക്ക് മാരകമായ വിഷം രാജ്യത്തിന്റെ സാമൂഹ്യ പരവതാനിയില്‍ കുത്തിവെക്കാന്‍ കഴിയുന്നു.
മണിക്കൂറുകളോളം സ്വയം പീഡനത്തിലൂടെ കണ്ടെത്തിയ വില്ലന്മാര് –
Republic TV ക്കും Republic Bharat: Raymonds, Muthoot Group, Jio, Max Bupa, Kent, Air India, Star Health Insurance, Nissan, Dabur, Mahindra, Amazon, Samsung, Sony, Maruti, Nerolac, and Toyota.
Times Now: Cadbury, Toyota, Hyundai, Nerolac, Birla Group, Amul, Skoda, Mercedes, Ceat, Samsung, Bluestar, HDFC, Sony, TCS.
ഉത്തരവാദിത്തമുള്ള എല്ലാ കമ്പനികളും ഈ വിഷലിപ്തമായ ചാനലുകള്‍ ബഹിഷ്കരിക്കണം. സമൂഹം അതിന് സമ്മര്‍ദ്ദം ചെലുത്തണം. ഈ ചാനലുകളില്‍ ചിലതിന് പരസ്യം കൊടുക്കില്ല എന്ന് Bajaj ഉം Parle ഉം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. Rajiv Bajaj പറഞ്ഞത് ശ്രദ്ധേയമാണ്, “വിദ്വേഷത്തിന് പുറത്ത് നിര്‍മ്മിച്ച ഒരു ഇന്‍ഡ്യ എന്റെ കുട്ടികളുടെ പാരമ്പര്യമാകാന് ഞാന്‍ ആഗ്രഹിക്കുന്നില്ല.”
— സ്രോതസ്സ് thewire.in | Avay Shukla | 18/Oct/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.