Goldman Sachs മായി ഉണ്ടാക്കിയ ഒരു കരാര്‍ പ്രകാരം $290 കോടി ഡോളറിന്റെ പിഴ US Department of Justice (DoJ) ചാര്‍ത്തി. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നാണ് ഇത്. മലേഷ്യയിലെ അധികാരികളോടും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 1MDB വിവാദത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഗോള്‍ഡ്മന്‍ സാച്ചസ് മൊത്തം $500 കോടി ഡോളര്‍ പിഴ അടക്കും. തുക വളരെ വലിയതാണെങ്കിലും മുമ്പത്തെ അഴിമതി കരാറുകളുടെ അതേ മാതൃകയാണ് ഈ ഒത്തുതീര്‍പ്പും പിന്‍തുടരുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ നിന്ന് എടുക്കുന്ന തുക പിഴയായി അടക്കുന്ന കരാര്‍ പ്രകാരം കമ്പനിയും അതിന്റെ ഉദ്യോഗസ്ഥരും ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് രക്ഷപെടുന്നു. ലാഭമുണ്ടാക്കാനുള്ള ചിലവ് എന്ന പേരില്‍ സാമ്പത്തിക ശിക്ഷ വെറുതെ എഴുതിത്തള്ളും.
— സ്രോതസ്സ് wsws.org | 22 Oct 2020
ജനം വീണ്ടും മണ്ടന്‍മാര്‍. 19ാം നൂറ്റാണ്ടിലായിരുന്നെങ്കില്‍ തൂക്കിക്കൊല്ലുന്ന കുറ്റങ്ങളാണ് ഇപ്പോള്‍ ബാങ്കുകാര്‍ കൂളായി ചെയ്തുകൊണ്ടിരിക്കുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.