2018 ല്‍ GitHub നെ Microsoft വാങ്ങി എന്നത് ഒരു വാര്‍ത്തയല്ല. എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലോകത്തെ ആയിരക്കണക്കിന് വളരെ പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തുടര്‍ന്നും അവരുടെ കോഡ് GitHub ല്‍ സൂക്ഷിക്കുകയാണ്. Microsoft എത്രമാത്രം അളിഞ്ഞതാണെന്നും എത്രമാത്രം അപകടകരമാണ് സ്ഥിതി എന്നും ആളുകള്‍ മറന്ന് പോയി എന്ന് തോന്നുന്നു.
ധാരാളം പ്രൊജക്റ്റുകള്‍ GitHub ല്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിക്ക പ്രൊജക്റ്റുകള്‍ക്കും GitHub ന് പുറത്ത് സുരക്ഷിതമായ കോഡ് ഇല്ല. അവര്‍ GitHub നെ ആണ് പരിപാലനത്തിനും മറ്റ് എല്ലാ കാര്യത്തിനും പൂര്‍ണ്ണമായും ആശ്രയിക്കുന്നത്.
Microsoft വളരെ ഊര്‍ജ്ജസ്വലമായി പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വാങ്ങിക്കൊണ്ടിരിക്കുകയും ആണ്.
പൂര്‍ണ്ണമായും സ്വതന്ത്രമായി നില്‍ക്കാന്‍ വലിയ പ്രൊജക്റ്റുകള്‍ അവരുടെ കോഡ് സംഭരണികള്‍ സ്വന്തമായി ഹോസ്റ്റ് ചെയ്യണം. എന്നാല്‍ ചില ബദല്‍ പരിഹാരങ്ങളും ഉണ്ട് (പൂര്‍ണ്ണമായ പട്ടികയല്ല):
Codeberg, NotABug, sourcehut
self-hosting ന്റെ ചില നല്ല പരിഹാരങ്ങള്‍:
Gogs, Gitea, OneDev
— സ്രോതസ്സ് unixsheikh.com | 2020-10-23
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.