മനുഷ്യരിലും ഭൂമിയിലും ആഗോളവല്‍ക്കരണത്തിന്റെ ഫലം

തൊഴില്‍ – യജമാനനും പരിചാരകരും: സ്വീഡനിലെ ഓരോ മനുഷ്യനും അവരുടെ ജീവിതശൈലി നിലനിര്‍ത്തുന്നതിനായി മറ്റുള്ള സ്ഥലത്തെ മൂന്ന് പേര്‍ അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നു. സമ്പത്തുള്ളവര്‍ക്ക് വേണ്ടിയുള്ള കയറ്റുമതിക്കായി മഡഗാസ്കറിലെ 10 ല്‍ 7 പേര്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്നു.

വായൂ മലിനീകരണം : അമേരിക്കയിലെ ആളുകള്‍ക്ക് വേണ്ടിയുള്ള ഉത്പാദനവുമായി ബന്ധമുള്ള വായൂ മലിനീകരണം ചൈനയിലെ ആളുകളുടെ ആരോഗ്യത്തെ കൂടുതല്‍ മോശമായി ബാധിക്കുന്നു.

ജല ദൌര്‍ലഭ്യം: യൂറോപ്പിലെ ദൌര്‍ലഭ്യമുള്ള ജല ഉപഭോഗത്തിന്റെ 80% ഉം അവരുടെ അതിര്‍ത്തിക്ക് പുറത്തുനിന്നാണ് വരുന്നത്. പാകിസ്ഥാനേയും ഇന്‍ഡ്യയേയും പിണഞ്ഞിരിക്കുന്ന വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു.

ജൈവവൈവിദ്ധ്യം: അമേരിക്കയുടെ ഉപഭോഗം തെക്കുകിഴക്കന്‍ എഷ്യയിലെ സമുദ്ര ജീവികള്‍ക്ക് ഭീഷണിയാണ്. സോയ ഉത്പാദിപ്പിക്കാനായി ആമസോണില്‍ വനനശീകരണം നടത്തുന്നത് തെക്കന്‍ ബ്രസീലിലെ ജൈവവൈവിദ്ധ്യത്തെ ബാധിക്കുന്നു.

വിഭവങ്ങള്‍: വികസ്വര രാജ്യങ്ങളിലേക്ക് പുറംജോലി കൊടുക്കുന്നതിനാല്‍ വികസിത രാജ്യങ്ങള്‍ക്ക് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വിഭവ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി.

ബാലവേല: 2011/2012 കാലത്ത് ഇന്‍ഡ്യയിലെ ഏകദേശം 10 ലക്ഷം കുട്ടികള്‍ കയറ്റുമതിക്ക് വേണ്ടി മാത്രം ജോലി ചെയ്തു.

സുരക്ഷിതത്വം: ആഗോള supply chains ലെ ഒരു ലക്ഷം തൊഴിലാളികളില്‍ ജോലിസ്ഥല ആരോഗ്യ സുരക്ഷിതത്വ സംഭവങ്ങളാല്‍ പ്രതിവര്‍ഷം $20 ലക്ഷം ഡോളര്‍ നഷ്ടമുണ്ടായി. 27,000 പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടമായി. 4,800 മുറിവുകളുണ്ടായി. 12 മരണങ്ങളും.

അസമത്വം: മിക്ക വികസിത രാജ്യങ്ങളും വലിയ അസമത്വ കാല്‍പ്പാടാണ് കാണിക്കുന്നത്. കാരണം, ഉയര്‍ന്ന അസമത്വമുള്ള ശമ്പളം, ജന്‍ഡര്‍ അസമത്വം, അഴിമതി എന്നിവയുള്ള ഉത്പാദനത്തില്‍ നിന്നാണ് അവരുടെ ഇറക്കുമതി വരുന്നത്.

— സ്രോതസ്സ് University of Sydney | 1 May 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )