അമേരിക്കയില്‍ വന്‍തോതില്‍ K-12 സ്കൂളുകള്‍ തുറന്നതിന്റെ ഫലമായി കുറഞ്ഞത് ആറ് അദ്ധ്യാപകര്‍ എങ്കിലും കോവിഡ്-19 കാരണം കഴിഞ്ഞ മാസം മരിച്ചു. അതോടെ മഹാമാരി തുടങ്ങിയതിന് ശേഷം മരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ എണ്ണം 210 ആയി. ഈ മരണങ്ങളെല്ലാം തികച്ചും അനാവശ്യമാണ്. ധനകാര്യ പ്രഭുവാഴ്ചയുടെ എല്ലാ തരത്തിലേയും ലാഭം ഉറപ്പിക്കാനായി Democratic, Republican രാഷ്ട്രീയക്കാര്‍ നടപ്പാക്കുന്ന അക്രമകരമായ നയങ്ങളുടെ ഫലമായാണ് അത് സംഭവിച്ചത്.
ജനുവരിയുടെ തുടക്കത്തില്‍ തന്നെ കോവിഡ്-19 ന്റെ വലിയ മാരകമായ അപകട സാദ്ധ്യതയെക്കുറിച്ച് ട്രമ്പ് സര്‍ക്കാരിന് അറിയാമായിരുന്നു എന്ന കാര്യം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും Washington Post റിപ്പോര്‍ട്ടര്‍ ആയ Bob Woodward ഉം തമ്മില്‍ നടന്ന ഫോണ്‍ അഭിമുഖത്തിന്റെ ചോര്‍ന്ന റിക്കോഡില്‍ നിന്ന് വ്യക്തമാണ്. വൈറ്റ് ഹൌസും, വലിയ ബിസിനസ് പാര്‍ട്ടികളും, കോര്‍പ്പറേറ്റ് മാധ്യമങ്ങളും കോവിഡ്-19 ന്റെ ഭീഷണിയെ ചെറുതാക്കി കാണിച്ചത് ജനങ്ങളെ മഹാ മരണത്തിലേക്ക് തള്ളിവിട്ടു.
— സ്രോതസ്സ് wsws.org | Renae Cassimeda | 11 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.