മനുഷ്യരുടെ ആരോഗ്യത്തേയും മൃഗങ്ങളുടെ കുടിയേറ്റത്തേയും ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്ന പ്രകാശ മലിനീകരണത്തിന്റെ വലിയ ഭാഗം വരുന്നത് വഴിവിളക്കുകളില്‍ നിന്ന് അല്ല എന്ന് Lighting Research & Technology ല്‍ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. റോഡുകളും കെട്ടിടങ്ങളും പ്രകാശമാനമാക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റേയും വെളിച്ചത്തിന്റേയും വലിയ ഭാഗം പാഴായി പോകുന്നു. ഈ പാഴാകുന്ന വെളിച്ചം ആകാശത്തിലേക്ക് പരക്കുന്നു. അത് വന്യ ജീവികളുടെ ജീവിതം താറുമാറാക്കുന്നു. സ്റ്റേഡിയങ്ങളിലെ floodlights, പരസ്യങ്ങള്‍, facade lighting, പാര്‍ക്കിങ് സ്ഥല വെളിച്ചം ഉള്‍പ്പടെയുള്ള സ്രോതസ്സുകളാണ് ഈ പ്രകാശ മലിനീകരണത്തില്‍ കൂടുതലും. International Dark-Sky Association പ്രകാരം രാത്രിയിലെ കൃത്രിമ വെളിച്ചം മോശമായി ലക്ഷ്യം വെച്ചതാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പ്രകാശം അതിന്റെ ഉദ്ദേശ ലക്ഷ്യം നടത്താതിരിക്കുകയും അത് പാഴായ വെളിച്ചമായി മാറുകയും ചെയ്യുന്നു. അമേരിക്കയില്‍ മാത്രമായി അത് പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ ഊര്‍ജ്ജ നഷ്ടമുണ്ടാക്കുന്നു.
— സ്രോതസ്സ് bbc.com | 30 Oct 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.