മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

എത്ര പെട്ടെന്നാണ് അവര്‍ പണം ഉണ്ടാക്കുകയും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഈ കാലത്ത് ലോകത്തെ സമ്പന്നരെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം. [ഈ കാലത്തല്ല, ഏത് കാലത്തും അങ്ങനെയാണ്. 2008ഉം ഓര്‍ത്തുനോക്കൂ.] കോവിഡ്-19 മഹാമാരിയുടെ വ്യാകുലതകളാല്‍ മാര്‍ച്ചില്‍ ലോകം മൊത്തം കമ്പോളം തകര്‍ന്നപ്പോള്‍ ആമസോണ്‍ മുതലാളി Jeff Bezos ന് $2700 കോടി ഡോളര്‍ സമ്പത്ത് നഷ്ടമായി എന്ന് Bloomberg Billionaires Index പറഞ്ഞു. കമ്പനിയുടെ ഓഹരി വില തിരിച്ച് വന്നതിനോടൊപ്പം ബീസോസിന്റെ സമ്പത്തും തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് അതിന് ശേഷം $8200 കോടി ഡോളര്‍ വര്‍ദ്ധിച്ചു. അത് ശ്രീലങ്കയുടെ മൊത്തം ഉത്പാദനത്തിന് തുല്യമാണ്. ജൂലൈ 6ന് മാത്രം അദ്ദേഹം $1000 കോടി ഡോളര്‍ ഉണ്ടാക്കി. മിക്ക സമ്പന്ന വ്യക്തികളും അത്രക്ക് ഭാഗ്യവാന്‍മാരായിരുന്നില്ല. Credit Suisse ബാങ്കിന്റെ “Global Wealth Report” പ്രകാരം 2020 ന്റെ ആദ്യ പാദത്തില്‍ ആഗോള കുടുംബ സമ്പത്ത് $17.5 ലക്ഷം കോടി ഡോളറാണ് കുറഞ്ഞത്. ഈ നഷ്ടത്തിലെ കൂടുതലും നികത്തി. ആസ്തികള്‍ അടുത്ത കുറച്ച് വര്‍ഷങ്ങളിലേക്ക് സാവധാനമേ വളരൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള കുടുംബ സമ്പത്തില്‍ മൊത്തമായി മഹാമാരിയുടെ ആഘാതം ഇതുവരെ ചെറുതാണ് എന്ന് Credit Suisse ന്റെ international wealth-management വിഭാഗം ഉദ്യോസ്ഥയായ Nannette Hechler-Fayd’herbe പറയുന്നു. എന്നാല്‍ ചില അതി സമ്പന്ന വ്യക്തികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മെച്ചം കിട്ടിയിട്ടുണ്ട്. മാര്‍ച്ച് മുതല്‍ Forbes ന്റെ Real-Time Billionaires index ഉള്‍പ്പടുത്തിയിരിക്കുന്ന 1,000 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് കണക്കാക്കി പിന്‍തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്.

— സ്രോതസ്സ് economist.com | Oct 23, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )