2050 ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മീനുകളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ചവറ് കാണും എന്ന് Ellen MacArthur Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് World Economic Forum ല്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക് പാക്കേജുകളുടെ 32% എല്ലാ ശേഖരണ സംവിധാനങ്ങളേയും മറികടന്ന് സമുദ്രം ഉള്‍പ്പടെയുള്ള പ്രകൃതിദത്ത ജൈവ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ എത്തുന്നത്. ഇത് ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് ചവറുകള്‍ തട്ടുന്നതിന് തുല്യമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.