ആരോഗ്യമുള്ള ന്യൂറോണുകളെ നിലനിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യമുള്ള തലച്ചോറിലെ പ്രതിരോധ കോശങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്നതാണ് ദീർഘകാലമായ മദ്യ ഉപയോഗം. അതിന്റെ ഫലമായുണ്ടാകുന്ന നാശം ആകാംഷയേയും മദ്യപാന രോഗത്തിലേക്ക് നയിക്കുന്ന മദ്യപാനത്തേയും ശക്തമാക്കുന്നു. തലച്ചോറില്‍ കാണുന്ന പ്രതിരോധ പ്രോട്ടീന്‍ ആണ് Interleukin 10 (IL-10). ദീര്‍ഘകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളെ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനത്തില്‍ amygdala യില്‍ IL-10 വളരേറെ കുറയുകയും അത് ശരിയായ രീതിയില്‍ ന്യൂറോണുകള്‍ക്ക് സന്ദേശം കൊടുക്കുന്നില്ല. അത് മദ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. മദ്യ ഉപയോഗ കുഴപ്പം വ്യാപകമായ ഒരു സ്ഥിതിയാണ്. അമേരിക്കയില്‍ 1.5 കോടി ആളുകളെ അത് ബാധിച്ചിരിക്കുന്നു. ഫലപ്രദമായ ചികില് അതിനില്ല.
— സ്രോതസ്സ് Scripps Research Institute | Nov 16, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.