ഇന്ന്, ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം, എക്കാലത്തേതിലും കൂടുതല്‍ മതിലുകള്‍ പണിത ഒരു ലോകത്തെയാണ് നാം കാണുന്നത്. ലോകത്തെ 467.9 കോടി ജനങ്ങള്‍ (60.98%) താമസിക്കുന്നത് അതിര്‍ത്തിയില്‍ അത്തരം ഒരു മതില്‍ പണിത ഒരു രാജ്യത്തിലാണ് എന്ന് “Walled world: towards Global Apartheid” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. Centre Delàs d’Estudis per la Pau, Transnational Institute, Stop Wapenhandel, Stop the Wal Campaign എന്നിവരാണ് ഈ പഠനം നടത്തിയത്.
ഭൌതികമായ മതിലിന് പുറമേ മിക്ക രാജ്യങ്ങളും അവരുടെ അതിര്‍ത്തി സൈനികവല്‍ക്കരിച്ചിരിക്കുന്നു. പട്ടാളക്കാര്‍, കപ്പലുകള്‍, വിമാനങ്ങള്‍. ഡ്രോണുകള്‍, ഡിജിറ്റല്‍ രഹസ്യാന്വേഷണം തുടങ്ങിയവ ഉപയോഗിച്ച് കര, കടല്‍, വായൂ റോന്തുചുറ്റല്‍ നടത്തുന്നു. ഈ ‘മതിലുകളെ’ കൂടിയ എണ്ണിയാല്‍ എല്ലാം നൂറുകണക്കിന് വരും. ദാരിദ്രത്തില്‍ നിന്നും അക്രമത്തില്‍ നിന്നും പാലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് അതിര്‍ത്തികള്‍ കടക്കുക മുമ്പത്തേതിലും കൂടുതല്‍ അപകടകരവും മാരകവും ആണ് ഇന്ന്.
— സ്രോതസ്സ് tni.org | 18 Nov 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.