നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ്
കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish Environment Institute ഉം നടത്തിയ അടുത്തകാലത്തെ ഒരു പഠനത്തില്‍ കാണാം. യൂറോപ്പില്‍ നിര്‍മ്മിക്കുന്ന പുതിയ താമസ വീടുകളുടെ 80% തടികൊണ്ട് നിര്‍മ്മിക്കുകയും വീട്ടുപകരണങ്ങളും നിര്‍മ്മിക്കാന്‍ തടി ഉപയോഗിച്ചാല്‍ അതെല്ലാം കൂടി ഒരു വര്‍ഷം 5.5 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുന്നതിന് തുല്യമാണ്. അത് യൂറോപ്പിലെ സിമന്റ് വ്യവസായത്തിന്റെ വാര്‍ഷിക ഉദ്‌വമനത്തിന്റെ 47% ആണ്.
മരത്തിന്റെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍, പള്‍പ്പിനേക്കാളും പേപ്പറിനേക്കാളും ദീര്‍ഘകാലത്തേക്ക് കാര്‍ബണിനെ സംഭരിച്ച് നിര്‍ത്താന്‍ മര കെട്ടിടം അവസരം നല്‍കുന്നു. പഠനത്തിന്റെ കണ്ടെത്തലുകളനുസരിച്ച്, 100 m2 ന്റെ ഒരു തടി കെട്ടിടത്തിന് 10 – 30 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കാനാകും. ഒരു വാഹന ഉടമയുടെ പത്ത് വര്‍ഷത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് തുല്യമാണ് അതിലെ ഉയര്‍ന്ന നില.
— സ്രോതസ്സ് Aalto University | Nov 2, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.