സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തിയ രാജ്യ വ്യാപകമായ ഭാരത് ബന്ദ് ആഹ്വാനത്തിന്റെ അഭൂതപൂര്‍വ്വമായ വിജയം നരേന്ദ്ര മോഡി സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. അടുത്ത തല ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പായി കര്‍ഷകരെ ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാനായി സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.
ഇതിനകം കേന്ദ്രം അഞ്ച് പ്രാവശ്യം സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അര്‍ത്ഥവത്തായ ഒരു പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വിവാദപൂര്‍ണ്ണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമാണ് സമരത്തിലെന്ന ബിജെപിയുടെ പ്രചാരവേലയെ പൊളിക്കുന്നതായിരുന്നു ഭാരത് ബന്ദിന്റെ വ്യാപകമായ വിജയം.
— സ്രോതസ്സ് newsclick.in | 08 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.