നമ്മുടെ സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥ പ്രശ്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധ വര്‍ദ്ധിച്ച് വരികയാണ്. portfolio.earth പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകള്‍ 2019 ല്‍ മാത്രമായി £1.9 ലക്ഷം കോടി പൌണ്ട് നിക്ഷേപിച്ചിരിക്കുന്നത് ജൈവവ്യവസ്ഥയുടേയും വന്യജീവികളുടേയും നാശം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് എന്ന് Bankrolling Extinction എന്ന റിപ്പോര്‍ട്ട് പുതിയ തെളിവുകള്‍ കൊണ്ടുവരുന്നു. പാരീസ് കരാര്‍ ഒപ്പ് വെച്ചതിന് ശേഷം Barclays ഉം HSBC ഉം £15800 കോടി പൌണ്ട് ഫോസിലിന്ധനങ്ങള്‍ക്ക് നല്‍കിയതിന് പുറമേയാണിത്.
— സ്രോതസ്സ് portfolio.earth, positivemoney.org | 2020/10
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.