പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് കൊണ്ടുപോകുന്ന ശ്വാസനാളി ആണ് വായുവിലെ വൈറസ്, ബാക്റ്റീരിയ, പുക തുടങ്ങിയവയുടെ ശരീരത്തിന്റെ ആദ്യ പ്രതിരോധം.
വൈറസ്, ബാക്റ്റീരിയ, വിഷം തുടങ്ങിയവയെ വിരലുകള്‍ പോലുള്ള ഭാഗമുള്ള ഇതിന്റെ കോശങ്ങള്‍ ഉപയോഗിച്ച് കുടുക്കി mucus നിര്‍മ്മിച്ച് ശരീരത്തിന് പുറത്തേക്ക് കളയുന്നത് ഈ ഭാഗമാണ്.
അണുബാധയേറ്റ കോശങ്ങള്‍ക്ക് പ്രോട്ടീന്‍ നിര്‍മ്മിച്ച് വൈറസിനെ ആക്രമിക്കാനുള്ള തിരി കൊളുത്തുന്ന ശരീരത്തിന്റെ ആദ്യ പ്രതിരോധ പ്രതികരണത്തില്‍ Interferons പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ വ്യവസ്ഥയുടെ സന്ദേശവാഹകരായ interferons പ്രോട്ടീനുകളെ തടയുന്നത് വഴി പുകവലി കൂടുതല്‍ രൂക്ഷമായ SARS-CoV-2 അണുബാധക്ക് കാരണമാകുന്നു.
— സ്രോതസ്സ് University of California – Los Angeles Health Sciences | Nov 17, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.