കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?


P. Sainath
ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല.

സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്.
മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്.
മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്.
മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും.
അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ പാസാക്കി.
അതിന് ഒരു കാരണമുണ്ട്. അവരുടെ കണക്കുകൂട്ടല്‍ പ്രകാരം കൃഷിക്കാരുടെ സമൂഹത്തിനും, തൊഴിലാളികളുടെ സമൂഹത്തിനും തിരിച്ചടിക്കാനാവില്ല, സംഘടിക്കാനാകില്ല, കോവിഡ് കാരണം തകര്‍ന്നടിഞ്ഞിരിക്കുകയാണ് എന്നായിരുന്നു.
അത് വലിയൊരു തെറ്റായ കണക്കുകൂട്ടലായിരുന്നു. യുക്തിപരമായി അത് വളരെ ശരിയായ ഊഹമായിരുന്നു. എന്നാല്‍ അത് തിരിച്ചടിച്ചു. പഞ്ചാബിലേയും, ഹരിയാനയിലേയും, സമീപ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ അത് അംഗീകരിച്ചില്ല.
രണ്ടാമത്തെ കാര്യം എന്തെന്നാല്. യാഥാര്‍ത്ഥ്യത്തിന് ശേഷമുള്ള ചര്‍ച്ച എനിക്കിഷ്ടമായി
ഈ പുതിയ നിയമങ്ങള്‍ വ്യാപാരത്തിനും വാണിജ്യത്തിനുമാണ്. അതുകൊണ്ട് ചര്‍ച്ച നടന്നത് ഈ രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളുമായാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.
കര്‍ഷകരുമായി ചര്‍ച്ച ചെയ്യാതെയാണ് അത് നടപ്പാക്കിയത്.
ഈ നിയമം കൊണ്ട് എന്ത് ചെയ്യും എന്ന് അവര്‍ക്ക് ഒരു ഊഹവുമില്ല എന്നാണ് rss ന്റെ കര്‍ഷഷക സംഘം പറയുന്നത്
അതുകൊണ്ട് അവരുടെ സ്വന്തം പാര്‍ട്ടി ഘടകങ്ഹള്‍ തന്നെ ഇങ്ങനെ പറയുന്ന നേരത്ത് ചര്‍ച്ച നടത്തി എന്ന് വാദിക്കുന്നത് തീര്‍ച്ചയായും കൃത്രിമമാണ്.
പഞ്ചാബില്‍ വിതരണം ചെയ്യാനായി 10 ലക്ഷം ലഘുലേഖകളാണ് bjp അച്ചടിച്ചത്. അത് അവരുടെ പ്രാദേശിക ഘടകത്തിന് കൊടുത്തു. അത് ഒന്നും വിതരണം ചെയ്തില്ല. സാമൂഹ്യ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് അത് ചെയ്തില്ല എന്നത് യഥാര്‍ത്ഥത്തില്‍ എനിക്ക് മനസിലാകും.
അതും പ്രധാനപ്പെട്ടതല്ല.
സംസ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പ് കൊടുക്കാതെയുള്ള ഈ ഉറപ്പ് കൊടുക്കുന്ന താങ്ങുവില യഥാര്‍ത്ഥത്തില്‍ കാര്യമില്ലാത്തതാണ്.
ആകാശം വരെയുള്ള തറവില നമുക്ക് വാക്കുകളായി എഴുതി വെക്കാം. അല്ലെങ്കില്‍ സിനിമയില്‍ കാണിക്കാം. പക്ഷേ നിങ്ങള്‍ ശേഖരിക്കില്ല. അതുകൊണ്ട് ഒരു അര്‍ത്ഥവും ഇല്ല.
ഞാന്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് എനിക്കൊരു ഉദാഹരണമുണ്ട്. മിക്ക സംസ്ഥാനങ്ങളും അത് വര്‍ഷങ്ങളായി ചെയ്തുവന്നുകൊണ്ടിരിക്കുന്നതാണ്.
upa സര്‍ക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയില്‍ ദേശ്‌മുഖിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നിരന്തരം ചെയ്തു. വിധര്‍ഭയിലും മഹാരാഷ്ട്ര മൊത്തത്തിലും ആത്മഹത്യകള്‍ ഏറ്റവും കൂടിയ കാലത്തായിരുന്നു അത്. അവര്‍ ചെയ്തത് എന്തെന്നാല്‍, ശേഖരണത്തിനായി വലിയ ഉയര്‍ന്ന തറവില പ്രഖ്യാപിക്കും. പിന്നെ അവര്‍ മൂന്ന് കാര്യങ്ങള്‍ നടപ്പാക്കും.
ഒന്ന്, ശേഖരണത്തിനുള്ള കേന്ദ്രങ്ങളില്‍ പകുതി മാത്രമേ തുറക്കൂ. ഉദാഹരണത്തിന് പത്ത് ശേഖരണ കേന്ദ്രങ്ങളാണുള്ളതെങ്കില്‍ അവര്‍ നാലോ അഞ്ചോ കേന്ദ്രങ്ങള്‍ മാത്രമേ തുറക്കൂ.
രണ്ട്, ആ കേന്ദ്രങ്ങള്‍ 15 – 20 ദിവസം വൈകിയായിരിക്കും തുറക്കുന്നത്. അത് gatanji ലേയും karanja യിലേയും കമ്പോളത്തിന് മുന്നില്‍ വളറെ വലിയ കൂനകള്‍ ഉണ്ടാക്കും.
കൃഷിക്കാര്‍ അവരുടെ കാളവണ്ടികളുമായി കിലോമീറ്ററുകളോളം നീളമുള്ള ക്യൂവില്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. ആകാശം മുട്ടെ പരുത്തിയും ഉണ്ടാകും.
പകുതി സെന്ററുകള്‍ മാത്രം തുറക്കുന്നതിനാല്‍ നിങ്ങള്‍ കാണുന്ന ആദ്യ കാഴ്ചയാണത്.
അപ്പോള്‍ അതിഭയങ്കരമായ സമ്മര്‍ദ്ദം വീട്ടുചിലവുകളും കുട്ടികളുടെ പഠന ചിലവുകളും ഒത്തുതീര്‍പ്പാക്കേണ്ട കര്‍ഷകരുടെ മേലെ ഉണ്ടാകുന്നു. അതുകൊണ്ട് എന്ത് വില കിട്ടായാലും അവര്‍ വില്‍ക്കാന്‍ തയ്യാറാകും എന്നതാണ് ഒരു കാര്യം.
രണ്ടാമതായി എണ്ണം കുറക്കുന്നത് വഴി നിങ്ങള്‍ സമ്മര്‍ദ്ദം ഇരട്ടിയാക്കുകയാണ്. കാരണം വ്യക്തിയുടെ വായ്പകൊടുത്തയാള്‍ അയാള്‍ക്ക് വേണ്ടി കാത്തിരിക്കില്ല. അവര്‍ക്ക് അവരുടെ പണം വേണം. അവര്‍ക്ക് അവരുടെ പേരില്‍ വരുന്ന വലിയ തുകകള്‍ അടക്കേണ്ടതായിട്ടുണ്ടാകും.
മൂന്നാമത്തെ തന്ത്രം സെന്ററുകള്‍ 10 – 15 ദിവസങ്ങള്‍ മുമ്പേ അടക്കു എന്നതാണ്.
അങ്ങനെ കമ്പോളത്തിലേക്ക് വൈകിയെത്തുന്ന വിളകളേയും സ്വകാര്യ വ്യാപാരികളുടെ അടുത്തേക്ക് നിര്‍ബന്ധിതമായി അയക്കാനാകും. അപ്പോള്‍ ഇതാണ് നടക്കുന്ന കളികള്‍.
ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല.
ഇതിന്റെ രണ്ടാമത്തെ ഭാഗം ഇന്‍ഡ്യ സര്‍ക്കാരിന്റെ മഹത്തായ വാഗ്ദാനമാണ്.
അത് അവര്‍ അവരുടെ 2014 ലെ മാനിഫെസ്റ്റോയില്‍ പറയുന്നുണ്ട്. അത് പിന്നെ പറഞ്ഞിട്ടില്ല.
താങ്ങുവില അടിസ്ഥാനമാക്കിയിരിക്കുന്ന ഉത്പാദനച്ചിലവ് നിര്‍വ്വചിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം.
അധികാരത്തിലെത്ത് 12 മാസത്തിനകം താങ്ങുവിലയെക്കുറിച്ചുള്ള സ്വാമിനാഥന്‍ കമ്മീഷന്‍ തീരുമാനങ്ങള്‍, ഉത്പാദനച്ചിലവ് അധികം 50, നടപ്പാക്കും എന്ന് 2014 ല്‍ മോഡി പ്രഖ്യാപിച്ചു. ചില നേതാക്കള്‍ പറഞ്ഞത് ഒരു മാസത്തിനകം എന്നായിരുന്നു.
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ കണക്ക് കൂട്ടാനുള്ള മറ്റ് രീതികളും ഉണ്ട്.
inputs വളങ്ങള്‍, വിത്തുകള്‍ എന്നിവക്ക് ചിലവാക്കുന്ന തുകയായി ഉത്പാദന ചിലവ് കണക്കാക്കുന്നത് വലിയ കോര്‍പ്പറേറ്റുകള്‍ക്ക് സന്തോഷമായിരുന്നു.
രണ്ടാമത്തേത് input ചിലവും, കുടുംബത്തിന്റെ അദ്ധ്വാനത്തിന്റെ imputed ചിലവും.
സമഗ്രമായ ഉത്പാദന ചിലവും അതിന്റെ കൂടെ 50 ഉം എന്നാണ് സ്വാമിനാഥന്‍ കമ്മീഷന്‍ categorical ആയി പറയുന്നത്.
സര്‍ക്കാര്‍ കുറച്ചൊക്കെ a2 plus fmന് ശ്രമിക്കുകയും പിന്നെ വന്നിട്ട് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി എന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
a2 plus fl ഉം cop2 comprehensive cost of production plus 50% a to fl plus 50%.
അതിന്റെ വ്യത്യാസം ക്വിന്റലിന് 400 – 500 രൂപയാണ്. അത് വലിയ തുകയാണ്. നിങ്ങള്‍ 20 മുതല്‍ 400 ക്വിന്റല്‍ വില്‍ക്കുകയാണെങ്കില്‍.
ഏതെങ്കിലും കൃഷിക്കാര്‍ക്ക് അത് താങ്ങാനാകുമോ.
അതുകൊണ്ട് ഇതാണ് താങ്ങ് വിലകൊണ്ട് നടത്തുന്ന മറ്റൊരു കളി.
മൂന്നാമതായി, നിങ്ങള്‍ consumer affairs മന്ത്രാലയത്തില്‍ പോകുകയാണെങ്കില്‍ consumer affairs group 2011 ന്റെ ഒരു റിപ്പോര്‍ട്ട് കാണാം.
പഴയ പത്രങ്ങള്‍ തെരഞ്ഞാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് റിപ്പോര്‍ട്ട് കൈമാറുന്നതിന്റെ മഹത്തായ ചടങ്ങിന്റെ ചിത്രങ്ങളും നിങ്ങള്‍ക്ക് കാണാം.
consumer affairs ന്റെ റിപ്പോര്‍ട്ട് ഒരു കൂട്ടം മുഖ്യമന്ത്രിമാര്‍ പുറത്തുവിട്ടു.
അതില്‍ പറയുന്നത് കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള ഇടപാടില്‍ താങ്ങ് വിലക്ക് താഴെ ഒരു ഇടപാടും അനുവദിക്കുന്നില്ല എന്നാണ്.
മുഖ്യമന്ത്രിമാരുടെ ആ സംഘത്തിന്റെ തലവന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നു.
ഉറപ്പ് നല്‍കുന്നതിലെ ഒരു പ്രായമുള്ള കൈകളായിരുന്നു അദ്ദേഹം.
അത്രക്ക് പ്രധാനപ്പെട്ടതാണ് ഈ ഉറപ്പുകള്‍.
അതിനെക്കുറിച്ച് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അവരുടെ മാനിഫെസ്റ്റോയില്‍ നിങ്ങള്‍ക്ക് കാണാം.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനോടും സ്വന്തം consumer affairs സംഘത്തിന്റെ റിപ്പോര്‍ട്ടിനോടും എങ്ങനെ പ്രതികരിക്കുന്നു എന്ന് യാഥാര്‍ഥ്യത്തില്‍ നിങ്ങള്‍ക്ക് കാണാം.
അത് പറയുന്നത് ഒരു ഇടപാടും നടത്തരുതെന്നാണ്.
മറ്റൊരു കാര്യം വലിയ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ വാണിജ്യക്കാര്‍ക്കും അവര്‍ എഴുതപ്പെട്ട പാര്‍ളമെന്റില്‍ പാസാക്കിയ നിയമമാണ് കൊടുക്കുന്നത്.
കൃഷിക്കാര്‍ക്ക് അവര്‍ എഴുതപ്പെട്ട ഉറപ്പാണ് നല്‍കുന്നത്. അതും ഇതുവരെ ചെയ്തിട്ടില്ല. അത് എന്തായിരിക്കുമെന്ന് നാം ഇതുവരെ കണ്ടിട്ടില്ല.

an irreversible, irrefutable, യുക്തി
കമ്പോളം നിങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പിന് അവസരം തരും എന്നതാണ് നവലിബറല്‍ മുതലാളിത്ത ചിന്തയുടെ മൊത്തം തത്വചിന്ത.
ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ലോകത്ത് 120 കോടി ആളുകള്‍ തീവൃ പട്ടിണിയിലാണ്.
ഈ 120 കോടി ആളുകള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് ചെയ്യാനാകുമെങ്കില്‍ അവര്‍ ആഹാരം കഴിക്കുക എന്ന തെരഞ്ഞെടുപ്പായിരിക്കും എടുക്കുക എന്ന് ഞാന്‍ സംശയിക്കുന്നു.
അവര്‍ക്കത് ചെയ്യാന്‍ കഴിയാത്തത് നിങ്ങളോട് പറയുന്നത്, അവരുടെ മുമ്പിലെ തെരഞ്ഞെടുപ്പ് എന്ന് പൂര്‍ണ്ണമായും വ്യാജമാണ് പൂര്‍ണ്ണമായും തട്ടിപ്പാണ്.
അവര്‍ക്ക് മറ്റ് തെരഞ്ഞെടുപ്പുകളുണ്ട്(choice). അവര്‍ക്ക് പട്ടിണികിടക്കാം. അതാണ് അവര്‍ ചെയ്യുന്നത്.
അതാണ് തെരഞ്ഞെടുപ്പ്. ഉപഭോഗവല്‍കൃത ലോകത്തിലെ തെരഞ്ഞെടുപ്പ് എന്നത് ഒരു സ്റ്റോറിലേക്കോ മാളിലേക്കോ സൂപ്പര്‍മാര്‍ക്കറ്റിലേക്കോ പോകുക. അവിടെ നിങ്ങള്‍ക്കൊരു തെരഞ്ഞെടുപ്പുണ്ട്. അത് ഏത് സോപ്പ് പൊടി വാങ്ങണമെന്നതാണ്. ഷെല്‍ഫില്‍ 11 തരം സോപ്പ് പൊടിയിരുപ്പമുണ്ട്. അതില്‍ 9 എണ്ണവും നിര്‍മ്മിക്കുന്നത് procter and gamble ആണ്.
അതുകൊണ്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നടത്താം. പിങ്ക് കുമിളകളുണ്ടാകുന്നത് വേണോ അത് നീല കുമിളകളുണ്ടാകുന്നത് വേണോ. അത് നിങ്ങളുടെ തെരഞ്ഞെടുപ്പാണ്.

മൂന്നാമതായി നിങ്ങള്‍ ഒന്ന് കാണിച്ച് തരുന്നു. പിന്നെ പറയുന്നു തെരഞ്ഞെടുക്കുക. സര്‍ക്കാരിന് അത് ചര്‍ച്ച ചെയ്യാന്‍ വലിയ ഇഷ്ടമാണ്.
അതായത് ഞാന്‍ ഒരു വധശിക്ഷ വിധിക്കുന്നു. പിന്നെ പറയുന്നു ഞാന്‍ വളരെ reasonable ആണ്. കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതിനെക്കുറിച്ച് ഞാന്‍ നിങ്ങളോടൊത്ത് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു preference പറയാനാകുമോ, എന്ന് നമുക്ക് നോക്കാം. തൂക്കുമരമാണോ, എണ്ണയില്‍ വറക്കണമോ എന്നതിനെക്കുറിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് നോക്കാം.
തെരഞ്ഞെടുക്കലുകളുടെ അടിസ്ഥാനമായ തത്വചിന്ത ഇതാണ്. അത് അര്‍ത്ഥമില്ലാത്തതാണ്.

രണ്ടാതായി
apmc കളുടെ chokehold ശ്വാസംമുട്ടിക്കല് ഇല്ലാതാക്കുന്നത് ശരിയല്ലേ എന്ന് നല്ല അറിവുള്ള ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്.
നിങ്ങള്‍ പ്രചാരവേലകളാല്‍ കണ്ണുകെട്ടിയവനാണെങ്കിലോ മുങ്ങിപ്പോകുന്നവനാണെങ്കിലോ നിങ്ങള്‍ക്ക് കാഴ്ച കിട്ടുന്നില്ലെങ്കിലോ
തെറ്റായ മുന്‍വ്യവസ്ഥയില്‍ നിന്ന് തുടങ്ങിയാല്‍ നിങ്ങള്‍ക്ക് എന്ത് കഥയും അതിന്റെ പുറത്ത് നിര്‍മ്മിക്കാനാകും എന്ന് നിങ്ങള്‍ വിശ്വസിക്കും
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വലിയ ഒരു ഭാഗം വില്‍ക്കപ്പെടുന്നത് വാതില്‍പടിയില്‍ നില്‍ക്കുന്ന കര്‍ഷകരാണ്.
കാരണം മിക്ക കര്‍ഷകരും അവരുടെ വിളകള്‍ സ്വകാര്യ വ്യാപാരികള്‍ക്ക് നല്‍കാമെന്ന് മുമ്പേ തന്നെ പ്രതിജ്ഞ ചെയ്തതാണ്.
എല്ലാ ഇന്‍ഡ്യക്കാര്‍ക്കും അതറിയാം.
എന്നാല്‍ മിക്കവര്‍ക്കും ശ്വാസംമുട്ടിക്കലിന്റെ വൈരുദ്ധ്യത്തിന് പുറത്തിറങ്ങി ചിന്തിക്കാനാകുന്നില്ല.
ശ്വാസംമുട്ടിക്കല്‍ സ്വകാര്യവല്‍ക്കരണത്തിന്റെതാണ്. അത് കോര്‍പ്പറേറ്റുകളുടേതാണ്. അതും apmc കളുടെ ശ്വാസംമുട്ടിക്കലും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാകുന്നില്ല.
apmc കളുടെ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലടങ്ങിയിരിക്കുന്ന തെറ്റാണിത്.

മൂന്നാമതായി, മദ്ധ്യവര്‍ഗ്ഗം.
എഡിറ്റര്‍മാര്‍ ഇതിനെ 1991 നിമിഷമായി അളക്കുന്നു. നല്ല ഒരു പ്രശ്നത്തെ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് indian express ന്റെ മുമ്പത്തെ editor-in-chief ആയ ഗുപ്ത നടത്തുന്ന Print നിരന്തരം പറഞ്ഞു. അദ്ദേഹം paraphrasing ചെയ്യുകയാണ്. അത് അറിഞ്ഞുകൊണ്ടാണോ എന്ന് എനിക്കറിയില്ല.
ലോകത്തെ മഹാനായ ജനാധിപത്യവാദിയായിരുന്നില്ല വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍.
ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും ആദിവാസികളെ രാസായുധം കൊണ്ട് ഉന്‍മൂലനം ചെയ്യണമെന്ന് വാദിച്ച വ്യക്തിയാണ് അദ്ദേഹം. സാധാരണ ആയുധങ്ങളാല്‍ ബോംബ് ചെയ്യപ്പെടണോ അതോ രാസായുധങ്ങളാല്‍ ബോംബ് ചെയ്യപ്പെടണോ എന്ന് ഒരു തെരഞ്ഞെടുപ്പ് അദ്ദേഹം ആളുകള്‍ക്ക് കൊടുത്തിരുന്നു.
എന്തായാലും ഒരു നല്ല പ്രതിസന്ധി ഒരിക്കലും നഷ്ടമാക്കരുത്. ആദ്യ ചോദ്യത്തിന് ഉത്തരമായി ഞാന്‍ നിങ്ങളോട് പറഞ്ഞത്.
അതായത് ഈ ആളുകള്‍ അവരുടെ മുട്ടുകാലില്‍ നില്‍ക്കുന്ന സ്ഥിതിയാണ്. അവരുടെ കാല്‍മുട്ട് kneecap them അല്ലെങ്കില്‍ എല്ലുകള്‍ അടിച്ച് തകര്‍ക്കുക. അവര്‍ക്ക് കഴിയില്ല. ഇപ്പോള്‍ അവരെല്ലാം എല്ലാ കാര്യവും അടിസ്ഥാനമാക്കിയിരിക്കുന്നത് apmcകളെ പിശാചാക്കാനും കര്‍ഷകര്‍ക്ക് തെരഞ്ഞെടുപ്പ് അവസരമില്ല എന്ന് ചിത്രീകരിക്കാനും ഗതിമാറ്റിയിരിക്കുകയാണ്.

കൃഷിക്കാരുടെ തെരഞ്ഞെടുക്കല്‍ ഇല്ലായ്മയിലും അടിസ്ഥാനമാക്കിയാണ്.
എന്നാല്‍ കൃഷിക്കാര്‍ ഒരു തെരഞ്ഞെടുപ്പ് നടത്തി.
താങ്ങുവില ലഭ്യമാക്കിക്കൊണ്ട് അവര്‍ താങ്ങുവില തെരഞ്ഞെടുത്തു.
എഴുതിക്കൊടുത്ത ഉറപ്പിനെക്കുറിച്ച് മറ്റൊരു കാര്യം. അത് മറ്റൊരു പ്രശ്നമാണ്.
താങ്ങുവില 23 വിളകള്‍ക്കെയുള്ളു. അതെല്ലാം കൂടി രാജ്യത്തെ കൃഷിയിടത്തിന്റെ വലിയ ഭാഗം ഉണ്ടാകണം.
എന്നാല്‍ സത്യത്തില്‍ താങ്ങുവില രണ്ട് വിളകള്‍ക്കെ കൊടുക്കുന്നുള്ളു എന്നകാര്യം എല്ലാവര്‍ക്കും അറിയാം.
ഗോതമ്പും നെല്ലും ഒഴിച്ച് മറ്റൊന്നിനും ഒരിക്കലും താങ്ങുവില കിട്ടുന്നില്ല എന്ന് ഡല്‍ഹിയില്‍ സമരത്തിലിരിക്കുന്ന പഞ്ചാബിലെ കര്‍ഷകര്‍ പറയുന്നു.
അതാണ് അവരുടെ തെരഞ്ഞെടുപ്പ്. അവര്‍ക്ക് വേണമെങ്കില്‍ ഗോതമ്പ് കൃഷി ചെയ്യാം, അല്ലെങ്കില്‍ നെല്ല് കൃഷി ചെയ്യാം.
നിങ്ങള്‍ എല്ലാ 23 വിളകള്‍ക്കും കുറച്ച് കൂടുതലിനും താങ്ങുവില കൊടുത്താല്‍ നിങ്ങള്‍ക്ക് ശരിക്കുള്ള വൈവിദ്ധ്യം കിട്ടും.
ഉപഭോക്താക്കള്‍ക്കും വൈവിദ്ധ്യം കിട്ടും. എന്ത് കൃഷി ചെയ്യണം എന്നതില്‍ കര്‍ഷകര്‍ക്ക് വളരേധികം തെരഞ്ഞെടുക്കല്‍ നടത്താം.
എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവര്‍ക്ക് ഒരു തെരഞ്ഞെടുപ്പും കൊടുക്കുന്നില്ല.
തെരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ചുള്ള മൊത്തം കഥ ഇതാണ്.

#
farmers produced trade and commerce act
എല്ലാവര്‍ക്കും അത് വന്‍തോതില്‍ കുറ്റവിമുക്തി നല്‍കുന്നു. ഉദ്യോഗസ്ഥര്‍ക്കും.
അവ്യക്തമായ നിയമം.

മിക്ക നിയമങ്ങള്‍ക്കും അനുവദിക്കപ്പെട്ട നിയമപരമായ protocols എന്താണെന്ന് പറയുന്ന ഒരു clause ഉണ്ടാകും.
അത് തന്നത്താനെ തന്നെ അപൂര്‍വ്വമായ കാര്യമല്ല.
അസാധാരണമായതെന്തെന്ന് വെച്ചാല്‍ കുറ്റവിമുക്തി എത്രമാത്രം പോകും എന്നതാണ്.
അത് നിങ്ങള്‍ ആലോചിച്ചിട്ട് പോലുമില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നുള്ള സംരക്ഷണം നിങ്ങള്‍ക്ക് നല്‍കുന്നു
ഒരു clause പറയുന്നു, ഉദ്ദേശശുദ്ധിയില്‍ വിശ്വാസമുള്ള കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, മറ്റൊരു വ്യക്തികള്‍ എന്നിവര്‍ക്കെതിരെ ഒരു കേസെടുക്കലും നടത്തരുത്.

വിശ്വാസമുള്ളത്. മറ്റേതൊരു വ്യക്തിയോ.
ഇനി ആരാണ് ഈ മറ്റേതൊരു വ്യക്തി എന്ന് പറയുന്നത്.
അത് കൃഷിക്കാരനാണോ? തീര്‍ച്ചയായും അല്ല. കാരണം അത് സിവില്‍ കോടതിയില്‍ കേസ് കൊടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് തടസമാണുണ്ടാക്കുന്നത്.
അപ്പോള്‍ മറ്റേതൊരു വ്യക്തി എന്നത് കോര്‍പ്പറേറ്റുകളോ വലിയ ബിസിനസോ ആയി കണക്കാക്കാം. അത് ഒരു കാര്യം.
രണ്ടാമതായി അത് സിവില്‍ കോടതിയുടെ ന്യായാധികാരപരിധിയെ തടയുന്നു. ഇത് പ്രകാരം ഒരു കോടതിയും injunctionനോ മറ്റുള്ളതൊന്നും പാസാക്കാന്‍ പാടില്ല
മൂന്നാമതായി അത് വ്യക്തമാക്കുന്നു
താഴ്ന്ന നിലയിലെ ഒരു ഉദ്യോഗസ്ഥന്‍, subdivisional അധികാരി, നിങ്ങള്‍ സംസാരിക്കുന്നത് കളക്റ്റര്‍, സബ്കളക്റ്റര്‍ പോലുള്ളവര്‍ ഇപ്പോള്‍ നീതിന്യായം ആയി മാറുകയാണ്.
അത് ഗംഭീരമായതാണ്.
കാര്യനിര്‍വ്വഹണത്തിന്റെ താഴ്ന്ന നിലയിലെ ഉദ്യോഗസ്ഥരെ ജഡ്ജിയും ജൂറിയും ആരാച്ചാരുമായി മാറ്റുകയാണ്.
ഈ മൂന്ന് കാര്യങ്ങളിലൂടെ അത് ഏറ്റവും മുകളിലെത്തിയിരിക്കുകയാണ്. ഇത്തരത്തിലെ ഭയാനകമായ കാര്യം ഇതിന് മുമ്പ് നിങ്ങള്‍ കേട്ടത് 1975-77 ലെ അടിയന്തിരാവസ്ഥക്കാലത്താണ്. അന്ന് നാം മൌലികാവകാശങ്ങള്‍ നിരോധിച്ചു. ഭരണഘടനക്ക് തന്നെ പ്രാധാന്യം ഇല്ലാതായി.
ഈ നിയമങ്ങള്‍ അസാധാരണമായതാണ്. അത് കൃഷിക്കാരെ മാത്രം ബാധിക്കുന്നതല്ല. എല്ലാ പൌരന്‍മാരേയും ബാധിക്കും. അതായത് കമ്പനികളുടയോ കോര്‍പ്പറേറ്റുകളുടേയോ വലിയ കുറ്റങ്ങള്‍ക്കെതിരെ newsclick ന് ഒരു pil കൊടുക്കാനാകില്ല. pil (public interest litigation) ഇല്ല.
ഈ വകുപ്പുകള്‍ എത്രമാത്രം ഭീകരമാണെന്ന് നോക്കൂ.

ഡല്‍ഹിയിലെ ബാര്‍ കൌണ്‍സില്‍ പ്രതിഷേധിച്ചു. പല കാരണത്താലാണ് അവര്‍ പ്രതിഷേധിച്ചത്.
ഒന്ന്, നീതിന്യായ അധികാരത്തിന്റെ കാര്യനിര്‍വ്വഹണ കൈമാറ്റത്തെക്കുറിച്ച് ബാര്‍ കൌണ്‍സില്‍ ഉപയോഗിച്ച വാക്കുകള്‍ “അപകടകരവും, വിഢിത്തവും” എന്നാണ്.
നിങ്ങള്‍ വക്കീലന്‍മാരെ എന്ത് ചെയ്യാന്‍ പോകുകയാണെന്നതാണ് അവര്‍ പറഞ്ഞ രണ്ടാമത്തെ കാര്യം. ജില്ലാതല കോടതിയെ നിങ്ങള്‍ പൊളിച്ച് കളയുകയാണ്. അപ്പോള്‍ ആ കോടതിയെ ആവശ്യമുള്ള, അതിന് ചുറ്റുമുള്ള പൌരന്‍മാരെന്ത് ചെയ്യും.
മൂന്നാമതായി അത്തരം കേസുകളെടുക്കുന്ന വക്കീലന്‍മാരെന്ത് ചെയ്യും. അവരോട് അതിലും ഉയര്‍ന്ന സ്ഥലത്തേക്ക് പോകാം എന്ന് വാദിക്കുകയാണെങ്കില്‍
സ്വകാര്യ വാണിജ്യ കോര്‍പ്പറേറ്റുകളും കര്‍ഷകരും തമ്മിലുള്ള വന്‍തോതിലുള്ള അധികാര അസമത്വം ആണത്.
ആര്‍ക്കാണ് നിയമ രേഖകളെടുക്കാന്‍ കഴിയുന്നത്.

അതുകൊണ്ട് നിയമങ്ങള്‍ അസാധാരണമായ നിലയില്‍ ഇന്‍ഡ്യന്‍ പൌരന്‍മാരുടെ നിയമപരമായ അഭയം ഒഴുവാക്കുന്നു.
ഇതേ കാര്യം വ്യത്യസ്ഥമായ ഒരു വഴിയിലൂടെ തൊഴില്‍ നിയമങ്ങളിലും അവര്‍ ചെയ്തു. പക്ഷേ അത് ഈ ഭാഷയിലായിരുന്നില്ല.
അവിടെയും ഒരു ട്രേഡ് യൂണിയന് പ്രവര്‍ത്തിക്കാന്‍ അസാദ്ധ്യമാക്കുന്ന സ്ഥിതി ഉണ്ടാക്കി.
ഒരു ഫാക്റ്ററിയിലെ തൊഴിലാളികള്‍ക്ക് സമരത്തിന് പോകുന്നത് കാര്യക്ഷമതയുടെ പേരില്‍ നിങ്ങളത് അസാദ്ധ്യമാക്കി.
സത്യത്തില്‍ ലോക്ക് ഡൌണ്‍ കാലത്ത് വന്ന ഓര്‍ഡിനന്‍സ്, അടിമത്തൊഴിലിന്റെ ഔദ്യോഗിക proclamations ന്റെ പ്രഖ്യാപനമായിരുന്നു.
ഇപ്പോള്‍ അത് നിയമമായി മാറ്റിക്കൊണ്ടിരിക്കുന്നു.
ഇതെല്ലാം നിങ്ങളോട് പറയുന്നു
നിയമ വിഭവങ്ങള്‍ അടച്ചുപൂട്ടുന്ന പ്രക്രിയ ഓരോ ഇന്‍ഡ്യക്കാരനും എത്രമാത്രം അപകടകരമായ സ്ഥിതിയിലാണെന്ന്
ഇന്‍ഡ്യയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പൌരന്‍മാര്‍ക്ക് നിയമപരമായ പരിഹാരം ഉറപ്പ് നല്‍കുന്നു
അതായത് നിങ്ങള്‍ക്ക് എടുക്കാവുന്ന നിയമ നടപടി.
എന്നാല്‍ frivolous പെറ്റിഷനുകള്‍ തുടര്‍ന്ന് പോകുന്നതിനെ പ്രോത്സാഹിപ്പിക്കില്ല എന്ന് നമ്മുടെ ജഡ്ജിമാര്‍ പറയുന്നു.
ഒരു ജനാധിപത്യത്തിലെ പൌരന്‍മാരുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശം ആണത്.
അടിസ്ഥാനപരമായി നിയമപരമായ പരിഹാരം എന്ന ഭരണഘടനയുടെ അടിസ്ഥാന ഘടനയെ വെട്ടിക്കളയുന്നതാണ് ഈ ഒഴുവാക്കല്‍.

കൃഷിക്കാര്‍ ഡല്‍ഹിയുടെ കവാടത്തിന് ചുറ്റും സമരത്തിലാണ്.
കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ അവിടം സന്ദര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ അത കൃഷി പ്രശ്നമല്ല, ഒരു രാഷ്ട്രീയ പ്രശ്നമാണ്.
ഇന്ന് indian express ഒരു എഡിറ്റോറിയല്‍ കൂടി എഴുതി.
സര്‍ക്കാര്‍ യുക്തിപരമാണ്. ഇനി കര്‍ഷകരുടെ കൈയ്യിലാണ് എല്ലാം.
കര്‍ഷകര്‍ക്ക് ധാര്‍മ്മികമായ വിജയം കിട്ടി. ഇനി അവര്‍ വായടച്ച് പുറത്ത് പോകണം. സര്‍ക്കാര്‍ പറയുന്നതെല്ലാം സമ്മതിക്കണം.
കാര്യം എന്തെന്നാല്‍ മൊത്തം കാര്യവും വിട്ടുവീഴ്ചയായി.
നിങ്ങളൊരു നിയമം പാസാക്കി. അതില്‍ എനിക്ക് ഒരു അഭിപ്രായവും പാടില്ല. ഒരു വിദഗ്ദ്ധാഭിപ്രായവും പാടില്ല.
ദൈനംദിന think tanks കളുമായുള്ള കൂടിയാലോചനയെ ആണ് വിദഗ്ദ്ധാഭിപ്രായമായി മാധ്യമങ്ങള്‍ തള്ളിവിടുന്നത്. ഞാനവരെ stink tanks എന്നാണ് വിളിക്കുന്നത്.
കൃഷിക്കാരരൊരു തീരുമാനമെടുത്തു. അവര്‍ ഡല്‍ഹിയുടെ വാതില്‍പടിയിലാണ്. അവര്‍ കേന്ദ്ര സര്‍ക്കാരിന് ഒരു തെരഞ്ഞെടുപ്പ് കൊടുത്തിരിക്കുന്നു. അപ്പോള്‍ നാം എന്തുകൊണ്ടാണ് തെരഞ്ഞെടുക്കല്‍ സിദ്ധാന്തം ആഘോഷിക്കാത്തത്? ഇപ്പോള്‍ ആ സിദ്ധാന്തം ആഘോഷിക്കാത്തതെന്തുകൊണ്ട്? ഈ നിമിഷം.
രണ്ടാമതായി വിദഗ്ദ്ധാഭിപ്രായം.
ഒറ്റ ഒരു ഘടകം മാത്രമേയുള്ളു

ഒരേയൊരു സംഘമേയുള്ളു. കൂടിയാലോചനക്ക് വേണ്ടി കര്‍ഷര്‍ എത്രമാത്രം ആവശ്യപ്പെട്ടു.
കഴിഞ്ഞ 15 വര്‍ഷങ്ങളായി
ഒരു കൂട്ടം stink tank intellectuals ഉം ഇന്‍ഡ്യയില്‍ പരിഷ്കാരത്തിന്റെ കാര്യത്തില്‍ അര്‍ത്ഥവത്തായ ഒന്നും ചെയ്യാന്‍ പറ്റാത്ത വിധം ജനാധിപത്യം അമിതമായി എന്ന് പറയുന്ന ഒരു നീതി ആയോഗ് തലവനും പ്രതിനിധീകരിക്കുന്നതിന് അപ്പുറമുള്ള ഒരു സംഘവും ഇല്ല.
അതല്ലാതെ ഒരു അസാധാരണമായ ഒരു സംഘമുണ്ട്. national commission for farmers എന്നാണ് അതിന്റെ പേര്.
ഇന്‍ഡ്യയിലെ എല്ലാ കര്‍ഷകര്‍ക്കും അറിയാവുന്ന രണ്ടോ മൂന്നോ ഇംഗ്ലീഷ് വാക്കുകള്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആണ്.
പഞ്ചാബിലെ ഗുരുദാസ്‍പൂര്‍ മുതല്‍ തമിഴ്നാട്ടിലെ ഗുഡുവന്‍ചേരി വരെ
കൃഷിക്കാരത് ആവശ്യപ്പെട്ടു.
നവംബര്‍ 29, 2018 ന് പാര്‍ളമെന്റിന് മുമ്പില്‍ ഒന്നോ രണ്ടോ ലക്ഷം കൃഷിക്കാര്‍ ഒത്തുചേര്‍ന്ന് പല ആവശ്യളും ഉന്നയിച്ചു. അതില്‍ പലതുമാണ് ഇന്ന് ഹരിയാന ഡല്‍ഹി അതിര്‍ത്തിയില്‍ കഴിയുന്ന കൃഷിക്കാര്‍ ഇന്നും ഉന്നയിക്കുന്നത്.
അവര്‍ യുക്തിപരമായ ഒരു തെരഞ്ഞെടുപ്പ് എടുത്തില്ലെന്നല്ല
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക ശാസ്ത്രജ്ഞനും അദ്ദേഹത്തോടൊപ്പം നബാഡിന്റെ തലവനുള്‍പ്പടെ ഏഴ് മറ്റുള്ളവരും കൂടിച്ചേര്‍ന്ന വളരെ distinguished കമ്മീഷന്‍ സാദ്ധ്യമായതിലെ ഏറ്റവും വ്യാപകമായി നടത്തിയ കൂടിയാലോചനക്ക് ശേഷം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. കൃഷിക്കാരെല്ലാം അതിനെ അനുകൂലിക്കുന്നു. അത് ആവശ്യപ്പെടുന്നു.
2014 ല്‍ നിങ്ങളുടെ മാനിഫെസ്റ്റോയില്‍ അത് നടപ്പാക്കുമെന്ന് എഴുതിവെച്ച ശേഷം നിങ്ങള്‍ അതിനെക്കുറിച്ച് മിണ്ടാതിരിക്കണം.
അപ്പോള്‍ കൂടിയാലോചനയില്‍ നിന്ന് ഓടിപ്പോകുന്നത് ആരാണ്. ആരാണ് യുക്തിസഹമല്ലാത്തത്. നിങ്ങള്‍ക്കിഷ്ടമില്ലാത്തത് അത് പറയുന്നതിനാല്‍ അത് നിങ്ങള്‍ മേശപ്പുറത്തു നിന്ന് എടുത്തുമാറ്റി.
ഈ എഡിറ്റോറിയലുകള്‍ നോക്കൂ. സ്വാമിനാഥന്‍ കമ്മീഷനെക്കുറിച്ച് സൂചിപ്പിക്കുന്ന ഒറ്റഒരു എഡിറ്റോറിയലെങ്കിലും നിങ്ങള്‍ക്ക് കാണിച്ചുതരാനാകുമോ?
രണ്ടാമത്തെ കാര്യം,
ഞാന്‍ നിങ്ങളോട് ചോദിക്കുന്നു, എന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ ചോദിക്കുന്നു,
ഈ മാധ്യമങ്ങള്‍ സ്വതന്ത്രമായ oracle വ്യവസ്ഥ ആണെന്ന് കരുതാതിരിക്കാന്‍ നിങ്ങളുടെ വായനക്കാരോട് യാചിക്കുന്നു.
കൃഷിക്കാര്‍ പൂര്‍ണ്ണണായും മനസിലാക്കിയ, അവര്‍ സമരം ചെയ്യുന്ന അതേ കോര്‍പ്പറേറ്റുകളുടെ ഭാഗമാണ് മാധ്യമങ്ങള്‍.

അംബാനിക്കെതിരായ മുറവിളികള്‍ നിങ്ങള്‍ക്ക് ഈ റാലികളില്‍ കേള്‍ക്കാം.
ലോകത്തിലെ അഞ്ചാമത്തേയോ നാലാമത്തേയോ ഏറ്റവും സമ്പന്നനായ ഇന്‍ഡ്യക്കാരനാണ് അംബാനി. ഇന്‍ഡ്യയിലെ ഏറ്റവും വലിയ മാധ്യമ ഉടമയാണ്. ഏറ്റവും വലിയ സംഘം.
മറ്റ് സംഘങ്ങളുടെ ഉടമകള്‍ അവര്‍ കൃഷിയിലോ കാര്‍ഷികോല്‍പ്പന്ന ആഹാര processing ലോ അല്ലാത്തവരാണെങ്കിലും പോലും പല രീതിയില്‍ അവര്‍ ബിനാമികളാണ്. അവര്‍ ഉടന്‍ തന്നെ പുറത്ത് വരും.
അതുകൊണ്ട്
സത്യ പറയുക, കോര്‍പ്പറേറ്റ് ബോസുമാര്‍ ആഗ്രഹിക്കുന്നത് പറയുക എന്നതില്‍ എഡിറ്റോറിയല്‍ എഴുത്തുകാര്‍ ഒരു തെരഞ്ഞെടുപ്പ് നടത്തയിട്ടുണ്ട്.
ഇന്ന് ഇന്‍ഡ്യന്‍ മാധ്യമം, കോര്‍പ്പറേറ്റ് മാധ്യമം, അത് ടെലിവിഷന്‍ ആങ്കറോ എഡിറ്റോറിയല്‍ എഴുത്തുകാരോ ആകാം, അവര്‍ എഡിറ്റോറിയല്‍ എഴുത്തുകാരുടെ നിര്‍വ്വചനമനുസരിച്ച് മിടുക്കരായി ജീവിക്കുകയാണ്.
ഒരിക്കല്‍ 60 കളില്‍ new republic ന്റെ എഡിറ്ററായിരുന്ന Murray Kempton വിയറ്റ്നാമിലും മറ്റുള്ളടത്തും സംഭവിക്കുന്നും മാധ്യമങ്ങള്‍ അതിനെക്കുറിച്ചെഴുതുന്നതും ഒക്കെ കണ്ടുകൊണ്ട് പറഞ്ഞ കാര്യം ഇന്നും പൂര്‍ണ്ണമായും ശരിയാണ്. “All newspaper editorial writers ever do is come down from the hills after the battle is over and shoot the wounded.”

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#FarmersProtest

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )